റെനറ്റോ സാഞ്ചസ്; ക്രിസ്റ്റ്യാനോക്കൊരു പിന്‍ഗാമി
text_fields
പാരിസ്: നീളന്‍ ചുരുള്‍മുടി, സ്വിച്ചിട്ടപോലെ പന്തിനുപിന്നാലെ പായുന്ന ബൂട്ടുകള്‍, സ്വന്തം ഗോള്‍ പോസ്റ്റ് മുതല്‍ എതിര്‍ ഗോള്‍ മുഖംവരെ നിറഞ്ഞ സാന്നിധ്യം. യൂറോകപ്പില്‍ പോര്‍ചുഗലിന്‍െറ കളികാണുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരതുന്നവരുടെ കണ്ണുനിറയെ കണ്ടത് ഈ കാഴ്ചയായിരുന്നു. ക്രിസ്റ്റ്യാനോക്കും മധ്യനിരക്കുമിടയിലെ ബാള്‍ സപ്ളെയറായി ആരാധക മനസ്സിലിടം നേടിയ റെനറ്റോ സാഞ്ചസ്്. യൂറോകപ്പില്‍ പോര്‍ചുഗല്‍ ക്വാര്‍ട്ടറിലത്തെിയതിനു പിന്നാലെ വെറും മൂന്ന് മത്സരങ്ങളില്‍ പകരക്കാരനായിറങ്ങിയ റെനറ്റോ സാഞ്ചസ് എന്ന 18കാരന്‍ സൂപ്പര്‍താരമായിമാറി.
യൂറോകപ്പിന് കൊടിയിറങ്ങിയശേഷം ജര്‍മനിയുടെ ചാമ്പ്യന്‍ ക്ളബ് ബയേണ്‍ മ്യൂണിക്കിലേക്ക് പറക്കാനൊരുങ്ങുകയാണ് റെനറ്റോ സാഞ്ചസ്. പെപ് ഗ്വാര്‍ഡിയോളയുടെ പിന്‍ഗാമിയായി മ്യൂണിക്കുകാരുടെ പരിശീലക വേഷത്തിലത്തെിയ കാര്‍ലോ ആഞ്ചലോട്ടിയും ചീഫ് എക്സിക്യൂട്ടിവ് കാള്‍ ഹെയ്ന്‍സ് റുമെനിഷും പോര്‍ചുഗീസില്‍നിന്നുള്ള 18കാരനില്‍ കണ്ണുവെച്ചപ്പോള്‍ മൂക്കത്തുവിരല്‍വെച്ചവര്‍ ഏറെയായിരുന്നു. 80 ദശലക്ഷം യൂറോക്ക് വന്‍കരയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി സാഞ്ചസുമായി കരാറിലൊപ്പിട്ടപ്പോള്‍ ഏറെ വിമര്‍ശവുമുണ്ടായി.
പക്ഷേ, ഫ്രാന്‍സില്‍ യൂറോകപ്പ് പുരോഗമിക്കുമ്പോള്‍ എല്ലാത്തിനും ഉത്തരമാവുകയാണ്. ഇതിഹാസപുത്രന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്‍ഗാമിയെന്നാണ് ലിസ്ബണില്‍ പിറന്ന് ബെന്‍ഫികയിലൂടെ പേരെടുത്ത സാഞ്ചസിനെ വിളിക്കുന്നത്. കളിമിടുക്കില്‍ മാത്രമല്ല, ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ റെക്കോഡുകള്‍ തിരുത്തിയെഴുതിയുമാണ് റെനറ്റോ പറങ്കികളുടെ പുതുഹീറോയായി മാറുന്നത്. യൂറോപോലൊരു ഒൗദ്യോഗിക ചാമ്പ്യന്‍ഷിപ്പില്‍ പോര്‍ചുഗല്‍ ടീമിലത്തെുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി റെനറ്റോ മാറിയത് ക്രിസ്റ്റ്യാനോയുടെ റെക്കോഡ് മറികടന്നായിരുന്നു. 2004ല്‍ ആദ്യ യൂറോകളിക്കുമ്പോള്‍ ക്രിസ്റ്റ്യാനോക്ക് 19 വയസ്സായിരുന്നെങ്കില്‍ ഐസ്ലന്‍ഡിനെതിരെ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ റെനറ്റോക്ക് 18 വയസ്സും 10 മാസവും പ്രായമായിട്ടേയുള്ളൂ.
ഒമ്പതാം വയസ്സില്‍ ബെന്‍ഫിക യൂത്ത് അക്കാദമിയിലൂടെയായിരുന്നു തുടക്കം. രണ്ടുവര്‍ഷം മുമ്പ് ക്ളബിന്‍െറ ബി ടീമിലും കഴിഞ്ഞ സീസണില്‍ സീനിയര്‍ ടീമിലും കളിച്ചു. പോര്‍ചുഗലിന്‍െറ അണ്ടര്‍ 19 വരെ യൂത്ത് ടീമില്‍ നിത്യസാന്നിധ്യം. പോര്‍ചുഗലിന്‍െറ ഏറ്റവും ശ്രദ്ധേയനായ കൗമാര താരമായി പേരെടുത്താണ് റെനറ്റോ സാഞ്ചസ് കോച്ച് ഫെര്‍ണാണ്ടോ സാന്‍േറാസിന്‍െറ ഗുഡ്ബുക്കിലത്തെുന്നത്. യൂറോയില്‍ മൂന്ന് കളിയിലായിലും പകരക്കാരനായാണ് കളത്തിലത്തെിയത്. ആകെ പന്തുതട്ടിയത് രണ്ട് മണിക്കൂറും 13 മിനിറ്റും. പക്ഷേ, കളിച്ച സമയത്തെല്ലാം വില്യം കാര്‍വലോയും ജോ മൗടീന്യോയും കളിച്ച മധ്യനിരയിലെ മികച്ചതാരമായി. പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരെ 50ാം മിനിറ്റിലാണ് സാഞ്ചസ് കളത്തിലത്തെിയത്. പക്ഷേ, അതിനുശേഷമായിരുന്നു പോര്‍ചുഗലിന്‍െറ കളിമാറിയതും. വിജയഗോള്‍ കുറിച്ച നീക്കത്തിലേക്ക് സ്വന്തം പകുതിയില്‍നിന്ന് പന്തുമായി കുതിച്ച സാഞ്ചസായിരുന്നു തുടക്കമിട്ടത്. ഇനി പോളണ്ടിനെ ക്വാര്‍ട്ടറില്‍ നേരിടുമ്പോള്‍ കോച്ച് സാന്‍േറാസിന്‍െറ പ്ളെയിങ് ഇലവനില്‍ സാഞ്ചസിന് ഇടമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.