എ.എഫ്.സി കപ്പ്: ബംഗളൂരു എഫ്.സിക്കും മോഹന്‍ ബഗാനും ജയം
text_fieldsഗുവാഹതി: എ.എഫ്.സി കപ്പ് ഫുട്ബാളില്‍ ഇന്ത്യന്‍ ക്ളബുകള്‍ക്ക് ജയം. ഗ്രൂപ് ‘ജി’യില്‍ മോഹന്‍ ബഗാന്‍ മൂന്നാം ജയവുമായി ഒന്നാം സ്ഥാന നിലനിര്‍ത്തിയപ്പോള്‍, ‘എച്ചിലെ’ എവേ മാച്ചില്‍ ബംഗളൂരു എഫ്.സിയും ജയിച്ചു. നായകന്‍ സുനില്‍ ഛേത്രിയുടെ ഏക ഗോളിലൂടെയാണ് ബംഗളൂരു എഫ്.സി മ്യാന്മര്‍ ക്ളബ് അയെവാഡി യുനൈറ്റഡിനെ വീഴ്ത്തിയത്. 34ാം മിനിറ്റിലായിരുന്നു ഛേത്രി വിജയഗോള്‍ കുറിച്ചത്. മലയാളിതാരം സി.കെ. വിനീതും ഉദാന്ത സിങ്ങും മികച്ച ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും തലനാരിഴക്ക് നഷ്ടമായത് വിജയമാര്‍ജിന്‍ ഉയര്‍ത്തുന്നതിന് തടസ്സമായി. ആദ്യ രണ്ടു കളിയും തോറ്റശേഷമാണ് ബംഗളൂരുവിന്‍െറ ജയം. മൂന്ന് പോയന്‍റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ബംഗളൂരു.
ഗുവാഹതിയില്‍ നടന്ന മത്സരത്തില്‍ ജെജെ ലാല്‍പെഖ്ലുവയുടെ ഇരട്ട ഗോളിലൂടെയാണ് ബഗാന്‍ മ്യാന്മര്‍ ക്ളബ് യാങ്കോണ്‍ യുനൈറ്റഡിനെ 3-2ന് തോല്‍പിച്ചത്. പത്താം മിനിറ്റില്‍ സോണി നോര്‍ദെയുടെ വകയായിരുന്നു ആദ്യ ഗോള്‍. ജെജെ 21, 66 മിനിറ്റില്‍ വലകുലുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.