യൂറോകപ്പില്‍ കളിക്കുക കൊംപനിയില്ലാതെ ബെല്‍ജിയം
text_fieldsബ്രസല്‍സ്: ഫിഫ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായി യൂറോകപ്പിലെ കിരീടപ്രതീക്ഷയുമായി ബെല്‍ജിയം ഫ്രാന്‍സിലേക്ക് പറക്കാനൊരുങ്ങവെ തിരിച്ചടിയായി നായകന്‍െറ പരിക്കും പിന്മാറ്റവും. മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍ കൂടിയായ പ്രതിരോധതാരം വിന്‍സെന്‍റ് കൊംപനിയാണ് വിടാതെ പിന്തുടരുന്ന പരിക്കിനൊടുവില്‍ യൂറോകപ്പില്‍നിന്ന് പിന്മാറുന്ന കാര്യം പ്രഖ്യാപിച്ചത്.
പരിക്കില്‍നിന്ന് മോചിതനായി ഏപ്രിലില്‍ വീണ്ടും ടീമിലത്തെിയതിനു പിന്നാലെയാണ് പുറത്താവുന്നത്. കൊംപനിയുടെ അസാന്നിധ്യത്തില്‍ ചെല്‍സി താരം ഏഡന്‍ ഹസാര്‍ഡിനാവും ബെല്‍ജിയത്തിന്‍െറ നായകത്വം. സീസണിലുടനീളം പരിക്ക് ഭീതിയിലായിരുന്നു കൊംപനി. കാല്‍മുട്ടിലെ പരിക്കും പേശീ വേദനയും കാരണം പലപ്പോഴായി ടീമില്‍ വന്നും പോയുമിരുന്നു. കഴിഞ്ഞമാസം ആദ്യം തിരിച്ചത്തെിയ താരം ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയല്‍ മഡ്രിഡിനെതിരെ കളത്തിലിറങ്ങി. രണ്ടാം പാദ മത്സരത്തിനിടെ വീണ്ടും പരിക്കേറ്റതോടെ 10ാം മിനിറ്റില്‍തന്നെ കളംവിട്ടു.
എട്ടു സീസണില്‍ സിറ്റി പ്രതിരോധത്തിലെ ഉരുക്കുമതിലായിരുന്നു കൊംപനി. രണ്ടുതവണ സിറ്റിയെ ഇംഗ്ളീഷ് ചാമ്പ്യന്മാരുമാക്കി. പക്ഷേ, ഇക്കുറി അഞ്ചുതവണയാണ് കൊംപനിയെ പരിക്ക് കളത്തിന് പുറത്താക്കിയത്. ആകെ കളിച്ചതാവട്ടെ 57ല്‍ 22 മത്സരങ്ങളിലും.തുടര്‍ച്ചയായ പരിക്ക് കരിയറിനുതന്നെ ഭീഷണിയാവുമോയെന്ന ഭീതിയോടെയാണ് കൊംപനി യൂറോകപ്പില്‍ കളിക്കാനാവില്ളെന്ന വാര്‍ത്ത പുറത്തുവിട്ടത്. ‘യൂറോകപ്പിലുണ്ടാവില്ല. വ്യക്തിപരമായി ഏറ്റവും ദു$ഖകരമായ വാര്‍ത്തയാണിത്. എന്നോടുതന്നെ ക്ഷമചോദിക്കുന്നു. സഹതാരങ്ങള്‍ക്ക് എല്ലാ വിജയാശംസകളും. ഫ്രാന്‍സില്‍ അവര്‍ക്ക് പിന്തുണയുമായി ഞാനുണ്ടാവും. പരിക്ക് ഭേദമായ ശേഷം ടീമിനൊപ്പം തിരിച്ചത്തെും. പ്രതീക്ഷകള്‍ കൈവിടുന്നില്ല.’ - ആശുപത്രിക്കിടക്കയില്‍നിന്ന് എഴുതി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വേദനയോടെ കൊംപനി പറയുന്നു.യൂറോ ഗ്രൂപ് റൗണ്ടില്‍ സ്വീഡന്‍, ഇറ്റലി, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ബെല്‍ജിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.