വൈകിയെത്തിയതിന് വെസ്റ്റ്ഹാം ആരാധകര്‍ മാഞ്ചസ്റ്ററിൻെറ ടീം ബസ് ആക്രമിച്ചു
text_fieldsലണ്ടന്‍: സ്റ്റേഡിയത്തില്‍ വൈകിയത്തെിയന്നാരോപിച്ച് വെസ്റ്റ്ഹാം ആരാധകര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍്റെ ടീം ബസ് ആക്രമിച്ചു. മാഞ്ചസ്റ്റര്‍ ടീം 45 മിനിറ്റോളം വൈകിയത്തെിയെന്നാരോപിച്ചായിരുന്നു ആക്രമണം.
വെസ്റ്റ്ഹാമിന്‍െറ തടക്കമായ അപ്റ്റണ്‍ പാര്‍ക്കിലെ ബോലെയ്ന്‍ സ്റ്റേഡിയത്തിലാണ് അതിക്രമം അരങ്ങേറിയത്. 112 വര്‍ഷം പഴക്കമുള്ള ബോലെയ്ന്‍ സ്റ്റേഡിയത്തിലെ അവസാന മത്സരമാണ് ഇന്നലെ സംഘടിപ്പിച്ചിരുന്നത്. പുതിയ ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് മാറാനൊരുങ്ങുന്നതിന്‍െറ ഭാഗമായി അപ്റ്റന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച വിടവാങ്ങല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് നിരവധി ആരാധകരാണ് എത്തിയത്. നിരവധി പേര്‍ ടിക്കറ്റ് ലഭിക്കാതെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്നു. ഇവരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍്റെ ടീം ബസ് എത്തിയപ്പോള്‍ ആക്രമിച്ചത്. കുപ്പികളും മറ്റു വസ്തുക്കളും ഉപയോഗിച്ച് ബസിനു നേരേ എറിയുകയായിരുന്നു. ആക്രമണത്തില്‍ ബസിന്‍്റെ ഗ്ളാസ് തകര്‍ന്നു. ടീം പരിശീലകന്‍ ഇരുന്ന ഭാഗത്തെ ചില്ലാണു തകര്‍ന്നത്. എന്നാല്‍ ടീം അംഗങ്ങള്‍ക്ക് ആര്‍ക്കും പരിക്കില്ല.
ആരാധകരെ നിയന്ത്രിക്കാനത്തെിയ പൊലിസുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം,
മത്സരത്തില്‍ യുണൈറ്റഡിനെ 3-2ന് വെസ്റ്റ്ഹാം തോല്‍പിച്ചു.
West Ham fans smashing the Manchester United team bus to pieces outside Upton Park. #FarewellBoleyn pic.twitter.com/MmhTW3FBLP
— Dream Team (@dreamteamfc) May 10, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.