ഒരു വര്‍ഷം കൂടി ടെറി ചെല്‍സിയില്‍
text_fieldsലണ്ടന്‍: ജോണ്‍ ടെറിയുടെ കണ്ണീര് ഫലിച്ചു. അടുത്ത സീസണിലും ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ നായകന്‍ ടെറി പന്തുതട്ടും. ചെല്‍സിയില്‍ ഒരുവര്‍ഷം കൂടി കളിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യം അംഗീകരിച്ച ക്ളബ് ഉടമ റൊമന്‍ അബ്രമോവിച് കരാറില്‍ ഒപ്പിടാന്‍ സമ്മതിച്ചു. ഇതോടെ നീലക്കുപ്പായത്തില്‍ 22ാം സീസണിലും പന്തുതട്ടാന്‍ ടെറിക്ക് വഴിയൊരുങ്ങി.
നിയുക്ത പരിശീലകന്‍ അന്‍േറാണിയോ കോന്‍െറയും അബ്രമോവിച്ചും തമ്മില്‍ ചര്‍ച്ചചെയ്താണ് ക്യാപ്റ്റന്‍ ടെറിക്ക് ഒരു വര്‍ഷം കൂടി അവസരം നല്‍കാന്‍ തീരുമാനിച്ചത്. പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെതിരെ നടന്ന അവസാന മത്സരത്തിനു പിന്നാലെ യാത്രപറയാനായി ഗ്രൗണ്ടിലിറങ്ങിയപ്പോഴാണ് ടെറി ഒരു വര്‍ഷം കൂടി ക്ളബില്‍ തുടരാനുള്ള മോഹം അറിയിച്ചത്. ആരാധകര്‍ ഒന്നാകെ സ്വാഗതം ചെയ്തതോടെ വിശ്വസ്തനായ പ്രതിരോധ ഭടന്‍െറ ആഗ്രഹത്തിനൊപ്പം ക്ളബ് ഉടമകളും നിന്നു. 1995ല്‍ ചെല്‍സി യൂത്ത് ടീമംഗമായത്തെിയ ടെറി, 1998ലാണ് സീനിയര്‍ ടീമിലത്തെുന്നത്. തുടര്‍ന്ന് 18 സീസണിലായി 703 മത്സരങ്ങളില്‍ ചെല്‍സിക്കുവേണ്ടി ബൂട്ടണിഞ്ഞു. നേരത്തെ യൂത്ത് ടീമംഗമായി മൂന്ന് സീസണില്‍ കളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.