'ഇത് അര്‍ജന്‍റീനയുടെ സമയം'
text_fieldsബ്വേനസ് എയ്റിസ്: 2014 ലോകകപ്പ് ഫൈനല്‍, 2015 കോപ അമേരിക്ക ഫൈനല്‍. എത്ര ശ്രമിച്ചിട്ടും മായ്ക്കാനാവാത്ത രണ്ട് മുറിവുകള്‍പോലെ അര്‍ജന്‍റീനക്കാരെ തൊട്ടുണര്‍ത്തുന്ന കിരീടപ്പോരാട്ടങ്ങള്‍. വീണ്ടുമൊരു കോപ പോരാട്ടത്തിന് കളമൊരുങ്ങുമ്പോള്‍ അര്‍ജന്‍റീനയുടെ സാധ്യത വെളിപ്പെടുത്താന്‍ സ്റ്റാര്‍ സ്ട്രൈക്കറും നായകനുമായ ലയണല്‍ മെസ്സിക്കും കഴിയുന്നില്ല. പക്ഷേ, ഇക്കുറി അര്‍ജന്‍റീനയുടേതാണെന്ന് തുറന്നുപറയുകയാണ് ലോകഫുട്ബാളര്‍.
‘ചാമ്പ്യന്മാരാവാന്‍ പരമാവധി ശ്രമിക്കും. കാരണം ഇത് ഞങ്ങള്‍ക്ക് ഏറെ അനിവാര്യമാണ്. എന്തെങ്കിലും സ്വന്തമാക്കാനുള്ള കാത്തിരിപ്പിന്‍െറ അവസാന സമയംകൂടിയാണിത്. കഴിഞ്ഞ ലോകകപ്പിലും കോപയിലും ഈ ടീം കിരീടത്തിന് അടുത്തത്തെിയതാണ്. പക്ഷേ, കൈവിട്ടുപോയി. ഇക്കുറി അത് സാക്ഷാത്കരിക്കാനുള്ള സമയമാണ്’ -മെസ്സി വ്യക്തമാക്കി.
‘ഏറെ സവിശേഷതകളുള്ള കോപയാണിത്. ശതാബ്ദി പോരാട്ടം. വേദിയാവുന്നത് അമേരിക്ക. അതിശയിപ്പിക്കുന്ന സ്റ്റേഡിയങ്ങള്‍, ആരാധകര്‍. അതുകൊണ്ട് തന്നെ അര്‍ജന്‍റീന കിരീടമണിയാനുള്ള ഏറ്റവും മികച്ച സമയം’ -സ്വപ്നങ്ങള്‍ മെസ്സി പങ്കുവെക്കുന്നു.1993ല്‍ കോപ അമേരിക്ക സ്വന്തമാക്കിയ ശേഷം 23 വര്‍ഷം പിന്നിടുകയാണ് അര്‍ജന്‍റീനയുടെ കാത്തിരിപ്പ്. ലോകകപ്പിലും കോപയിലും കോണ്‍ഫെഡറേഷന്‍ കപ്പിലുമായി കിരീടം കൈയത്തെുമകലെനിന്ന് വീണുടഞ്ഞത് നിരവധി തവണ. 2004, 2007, 2015 കോപകളില്‍ ഫൈനല്‍ വരെയത്തെി. പത്തുവര്‍ഷം അര്‍ജന്‍റീനയുടെ നട്ടെല്ലായിമാറിയ മെസ്സിക്ക് ഇതുവരെ ദേശീയ ടീമിനെ രാജ്യാന്തര കിരീടനേട്ടത്തിലത്തെിച്ചില്ളെന്ന പേരുദോഷം മാറ്റിയെഴുതാനുള്ള അവസാന അവസരം കൂടിയാണിത്.
ഗ്രൂപ് ‘ഡി’യില്‍ നിലവിലെ ചാമ്പ്യന്‍ ചിലി, പാനമ, ബൊളീവിയ എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്‍റീന. ജൂണ്‍ ഏഴിന് ആദ്യ മത്സരത്തില്‍ ചിലിയെ നേരിടുമ്പോള്‍ കൃത്യം ഒരുവര്‍ഷം മുമ്പത്തെ ഫൈനല്‍ പോരാട്ടത്തിന്‍െറ ആവര്‍ത്തനമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.