കോപയല്ല; ബ്രസീലിന് ലക്ഷ്യം ഒളിമ്പിക്സ്
text_fieldsബ്രസീലിയ: അഞ്ചു തവണ ലോകചാമ്പ്യന്മാരും എട്ടുതവണ കോപ ചാമ്പ്യന്മാരുമായ ബ്രസീല്‍ ഫുട്ബാളിന്‍െറ കിട്ടാക്കനിയാണ് ഒളിമ്പിക്സ് സ്വര്‍ണം. പെലെയും റൊണാള്‍ഡോയുമടക്കമുള്ള ഇതിഹാസങ്ങള്‍ പരാജയപ്പെട്ട ഒളിമ്പിക്സ് മെഡല്‍ നേടാനായി കച്ചമുറുക്കുന്നതിനിടെയത്തെിയ കോപ അമേരിക്കക്ക് മഞ്ഞപ്പടയത്തെുന്നത് സൂപ്പര്‍ താരങ്ങളില്ലാതെ. നെയ്മറും ഡേവിഡ് ലൂയിസും തിയാഗോ സില്‍വയും മാഴ്സലോയുമൊന്നും ടീമിലില്ല. അതേസമയം, ഒളിമ്പിക്സിലേക്ക് പാകപ്പെടുത്തിയ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് കോച്ച് ദുംഗ ശതാബ്ദി കോപയില്‍ ബ്രസീലിനെയിറക്കുക. ഒത്താല്‍ ഒരു കോപ കപ്പ്, അല്ളെങ്കില്‍ ഒളിമ്പിക്സിലേക്കൊരു തയാറെടുപ്പ്.
നെയ്മറിന്‍െറ പേരിലായിരുന്നു ബ്രസീലിന്‍െറ കോപ തയാറെടുപ്പ് വാര്‍ത്തയായത്. നായകനെ കോപയില്‍ വിട്ടുതരില്ളെന്ന് ബാഴ്സലോണയും വേണമെന്ന് ബ്രസീലും ആവശ്യപ്പെട്ടതോടെ വിവാദമായി. ഒടുവില്‍ ഒളിമ്പിക്സിന് മാത്രമെന്ന ബാഴ്സയുടെ ഉപാധി ജയിച്ചപ്പോള്‍ മഞ്ഞപ്പടയുടെ കോപ പ്രതീക്ഷകള്‍ക്കായി തിരിച്ചടി. കോച്ച് ദുംഗയുടെ 23 അംഗ ടീം ലിസ്റ്റ് പുറത്തിറങ്ങിയതോടെ, ബ്രസീല്‍ കോപയെക്കാള്‍ ഒളിമ്പിക്സിന് ശ്രദ്ധനല്‍കുന്നുവെന്ന ഊഹാപോഹങ്ങള്‍ ശരിവെക്കുന്നതുമായി. റഫിഞ്ഞ ഉള്‍പ്പെടെ ഏഴു പേര്‍ 1993ന് ശേഷം പിറന്നവര്‍. ഒളിമ്പിക്സ് ടീമില്‍ ഇടം നേടാന്‍ യോഗ്യരായവര്‍.
മുന്‍നിരയിലെ 19കാരന്‍ ഗബ്രിയേല്‍ ബര്‍ബോസ ഉള്‍പ്പെടെ കൂടുതല്‍ പേരും ബ്രസീല്‍ ക്ളബുകളുടെ താരങ്ങള്‍.
ഗോളി എഡേഴ്സന്‍, പ്രതിരോധക്കാരായ ഫബിന്യോ, ഡഗ്ളസ് സാന്‍േറാസ്, റോഡ്രിഗോ, മാര്‍ക്വിനോസ് എന്നിവരെല്ലാം 22 വയസ്സുകാര്‍. പരിചയസമ്പന്നരായി ഡാനി ആല്‍വ്സ്, മിറാന്‍ഡ, ഫിലിപ് ലൂയിസ്, മധ്യനിരയില്‍ ലൂയി ഗുസ്താവോ, വില്യന്‍.
മുന്നേറ്റത്തില്‍ 29കാരന്‍ ഹള്‍ക്. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ ഒളിമ്പിക്സിനുള്ള തയാറെടുപ്പാണിതെന്ന് കോച്ച് ദുംഗ പറയാതെ പറയുന്നു.
കിരീടങ്ങളെല്ലാം സ്വന്തമാക്കിയ ബ്രസീലിന് കിട്ടാക്കനിയായ ഒളിമ്പിക്സ് സ്വര്‍ണം സ്വന്തം മണ്ണില്‍ നേടുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. മുതിര്‍ന്ന താരങ്ങളായ കക്ക, മാഴ്സലോ, ഡേവിഡ് ലൂയിസ്, തിയാഗോ സില്‍വ എന്നിവരെ സാധ്യതാ ടീമില്‍ നിന്നുതന്നെ ഒഴിവാക്കിയിരുന്നു.
ടീം ബ്രസീല്‍
ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍, ഡീഗോ ആല്‍വസ്, എഡേഴ്സന്‍. ഡിഫന്‍ഡര്‍മാര്‍: ഡാനി ആല്‍വ്സ്, ഫബിന്യോ, ഫിലിപ് ലൂയിസ്, ഡഗ്ളസ് സാന്‍േറാസ്, മിറാന്‍ഡ, ഗില്‍, മാര്‍ക്വിനോസ്, റോഡ്രിഗോ കായോ. മിഡ്ഫീല്‍ഡേഴ്സ്: ലൂയി ഗുസ്താവോ, എലിയാസ്, കാസ്മിറോ, റഫിഞ്ഞ, റെനറ്റോ അഗസ്റ്റോ, ഫിലിപ് കൗടീന്യോ, ലൂകാസ് ലിമ, വില്യന്‍. ഫോര്‍വേഡ്: ഡഗ്ളസ് കോസ്റ്റ, ഹള്‍ക്, റിക്കാര്‍ഡോ ഒലിവേര, ഗബ്രിയേല്‍.
നെയ്മറിന്‍െറ നമ്പറില്‍ ലൂകാസ്
പത്താം നമ്പറില്‍ സാന്‍േറാസ് പ്ളേമേക്കര്‍ ലൂകാസ് ലിമ പന്തുതട്ടും. ഗബ്രിയേല്‍ ബാര്‍ബോസയാവും 11ാം നമ്പറില്‍. ഡേവിഡ് ലൂയിസിന്‍െറ നാലാം നമ്പറില്‍ മിറാന്‍ഡയും കോപയില്‍ മഞ്ഞക്കുപ്പായത്തിലിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.