തോറ്റ് ബാഴ്സ, സമനില തെറ്റാതെ റയല്‍
text_fieldsമഡ്രിഡ്: ഒന്നാം പകുതിയില്‍ മൂന്നു ഗോളിന് പിന്നിലായശേഷം രണ്ടാം പകുതിയില്‍ മൂന്നെണ്ണം തിരിച്ചടിച്ചിട്ടും ബാഴ്സലോണക്ക് രക്ഷയായില്ല. ലാ ലിഗയിലെ ആവേശോജ്ജ്വല പോരാട്ടത്തിനൊടുവില്‍ സെല്‍റ്റ വിഗോ നിലവിലെ ജേതാക്കളായ ബാഴ്സലോണയെ 4-3ന് കീഴടക്കി. സമനില ആവര്‍ത്തിച്ച റയല്‍ മഡ്രിഡ് ഐബറുമായി പോയന്‍റ് പങ്കിട്ടു. വലന്‍സിയയെ 2-0ത്തിന് തോല്‍പിച്ച അത്ലറ്റികോ മഡ്രിഡ് ഏഴ് കളികളില്‍നിന്ന് 15 പോയന്‍റുമായി ലീഗില്‍ ഒന്നാമതത്തെി. 15 പോയന്‍റുള്ള റയല്‍ ഗോള്‍ശരാശരിയുടെ പേരില്‍ രണ്ടാമതാണ്. സെവിയ്യ (14) മൂന്നാമതും ബാഴ്സലോണ നാലാമതുമാണ്. പിയോണി സിസ്റ്റോ, ലാഗോ എസ്പാസ്, പാബ്ളോ ഹെര്‍ണാണ്ടസ് എന്നീ താരങ്ങളാണ് സെല്‍റ്റ വിഗോയുടെ സ്കോറര്‍മാര്‍. ഒരു ഗോള്‍ ബാഴ്സയുടെ ജെറമി മാത്യു ‘ദാനം’ നല്‍കി. കരിയറിലാദ്യമായി ബാഴ്സലോണക്കുവേണ്ടി രണ്ടുവട്ടം വലകുലുക്കിയ ജെറാഡ് പിക്വെും പെനാല്‍റ്റിയിലൂടെ നെയ്മറുമാണ് കറ്റാലന്‍ ടീമിനായി ലക്ഷ്യംകണ്ടത്.
2007നുശേഷം ആദ്യമായാണ് ബാഴ്സ ആദ്യ പകുതിയില്‍ മൂന്നു ഗോളുകള്‍ വഴങ്ങുന്നത്. ജയിച്ചാല്‍ ലീഗിന്‍െറ തലപ്പത്ത് തിരിച്ചത്തൊനാകുമായിരുന്നു. ലയണല്‍ മെസ്സിയുടെ അഭാവത്തില്‍ പന്തുതട്ടിയ ടീം എതിരാളികളുടെ തട്ടകത്തില്‍ ആദ്യ പകുതിയില്‍ ഉണര്‍ന്നുകളിച്ചില്ല. മുമ്പ് സെല്‍റ്റ വിഗോയെ പരിശീലിപ്പിച്ച ലൂയി എന്‍റിക്വെചുമതലയേറ്റശേഷം കഴിഞ്ഞ സീസണില്‍ ബാഴ്സ 4-1ന് ഇതേ ടീമിനോട് തോറ്റിരുന്നു. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തിലാണ് ഐബര്‍ റയലിനെ 1-1ന് സമനിലയില്‍ തളച്ചത്്. ആറാം മിനിറ്റില്‍തന്നെ റയലിന്‍െറ വലയില്‍ ഗോളത്തെിച്ച് ഐബര്‍ എതിരാളികളെ ഞെട്ടിച്ചു. 17ാം മിനിറ്റില്‍ ഗാരത് ബെയ്ല്‍ തിരിച്ചടിച്ചു. ലാ ലിഗയില്‍ ഈ വെയില്‍സ് താരത്തിന്‍െറ 50ാം ഗോളാണിത്. സെര്‍ജിയോ റാമോസിന്‍െറ അഭാവത്തില്‍ റയല്‍ പ്രതിരോധം തീരെ ദുര്‍ബലമായി. രണ്ടാം പകുതിയില്‍ കാര്യമായ മാറ്റങ്ങളുമായി ഇറങ്ങിയെങ്കിലും ജയത്തിലേക്കുള്ള ഗോള്‍ നേടാന്‍ സിനദിന്‍ സിദാന്‍െറ ശിഷ്യന്മാര്‍ക്കായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.