Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2016 5:20 AM IST Updated On
date_range 5 Oct 2016 5:20 AM ISTബ്ലാസ്റ്റേഴ്സിന്‍െറ ദൗര്‍ബല്യം മുതലെടുക്കും –മൊളീന
text_fieldsbookmark_border
കൊച്ചി: കേരള ബ്ളാസ്റ്റേഴ്സിന്‍െറ ദൗര്‍ബല്യങ്ങള്‍ മുതലെടുക്കുമെന്ന് അത്ലറ്റികോ ഡി കൊല്‍ക്കത്ത പരിശീലകന്‍ ജോസ് മൊളീന. നോര്‍ത് ഈസ്റ്റുമായുള്ള ബ്ളാസ്റ്റേഴ്സിന്‍െറ മത്സരം വീക്ഷിച്ചിരുന്നു. അവരുടെ ദൗര്‍ബല്യങ്ങളും മികവും മനസ്സിലാക്കി. ഹോം ഗ്രൗണ്ടിന്‍െറയും ആരാധകരുടെയും പിന്തുണ ബ്ളാസ്റ്റേഴ്സിനുണ്ടെങ്കിലും മികച്ച പ്രകടനത്തിനായാണ് കൊല്‍ക്കത്ത എത്തിയിരിക്കുന്നത്. അറുപതിനായിരത്തോളം വരുന്ന ഗാലറിക്കു മുന്നിലാകും കൊച്ചിയില്‍ കളിക്കേണ്ടിവരുകയെന്നത് മികച്ച അനുഭവമായിരിക്കും. കഴിഞ്ഞ മത്സരത്തിലെ അതേ ടീം തന്നെയായിരിക്കും ബുധനാഴ്ചയും ഇറങ്ങുക. പരിക്കേറ്റ ഒഫെന്‍റ്സോ നാറ്റോ കളിക്കില്ല. മത്സരങ്ങളില്‍ ഹോം, എവേ എന്നിങ്ങനെ വേര്‍തിരിവില്ല. ഗ്രൗണ്ടില്‍ പരിശീലന സൗകര്യമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ സീസണില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്ത ജയിച്ചിരുന്നു. അതൊന്നും പക്ഷേ ഇന്നത്തെ മത്സരത്തെ വിലയിരുത്താന്‍ മതിയാവില്ളെന്നും മൊളീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story