സൗഹൃദ ഫുട്ബാള്‍; ഇന്ത്യ ഇന്ന് പോര്‍ടോ റികോക്കെതിരെ
text_fieldsമുംബൈ: 34 ലക്ഷം ജനങ്ങള്‍, കോഴിക്കോട് ജില്ലയുടെ പകുതിയിലും കുറവ് വലുപ്പം. കരീബിയന്‍ കടലിനും അറ്റ്ലാന്‍റിക് സമുദ്രത്തിനുമിടയിലെ കുഞ്ഞു ദ്വീപുരാജ്യമായ പോര്‍ടോ റികോയോട് ഇന്ത്യ ശനിയാഴ്ച ഫുട്ബാള്‍ മൈതാനിയില്‍ ബലപരീക്ഷണത്തിനിറങ്ങും. കാഴ്ചയിലും വലുപ്പത്തിലും കുഞ്ഞനാണെങ്കിലും ഫുട്ബാളില്‍ വമ്പനാണ് പോര്‍ടോ റികോ. റാങ്കിങ്ങില്‍ ഇന്ത്യക്കും മുകളില്‍ സ്ഥാനം. അമേരിക്കയിലെ വിവിധ ക്ളബുകളുടെ താരങ്ങള്‍. പക്ഷേ, ഫിഫ റാങ്കിങ് മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ സംഘം സൗഹൃദ പോരാട്ടത്തിനിറങ്ങും. രാത്രി എട്ടിന് മുംബൈയിലെ അന്ധേരി സ്പോര്‍ട്സ് കോംപ്ളക്സ് സ്റ്റേഡിയത്തിലാണ് മത്സരം.
ഫിഫ റാങ്കിങ്ങില്‍ 155ാം സ്ഥാനക്കാരാണ് ഇന്ത്യ. പോര്‍ടോ റികോ 114ാം സ്ഥാനക്കാരും. ഈ വര്‍ഷം ആറാം മത്സരത്തിനാണ് ഇന്ത്യയിറങ്ങുന്നത്. രണ്ട് തോല്‍വിയും മൂന്ന് ജയവും സമ്പാദ്യമായിരുന്നവര്‍ കരുതലോടെയാവും പുതിയ എതിരാളിക്കെതിരെ കളത്തിലിറങ്ങുന്നത്. യുവനിരയാണ് ടീമിന്‍െറ കരുത്ത്. 27ല്‍ 13 പേരും 23ന് താഴെ പ്രായക്കാര്‍. ടീമിനെ നയിക്കുന്നത് നോര്‍വേ ക്ളബ് സ്റ്റാബെകിന്‍െറ ഗോള്‍കീപ്പര്‍ കൂടിയായ ഗുര്‍പ്രീത് സിങ് സന്ധു. ഇന്ത്യയുടെ പ്രായംകുറഞ്ഞ ക്യാപ്റ്റന്‍ കൂടിയായി സന്ധു. സുനില്‍ ഛേത്രി, ജെജെ ലാല്‍ പെഖ്ലുവ എന്നിവര്‍ മുന്നേറ്റത്തില്‍. മുഹമ്മദ് റഫീഖ്, പ്രണോയ് ഹാള്‍ഡര്‍, ആല്‍വിന്‍ ജോര്‍ജ്, ജാകിചാന്ദ് സിങ്, പ്രതിരോധത്തില്‍ റിനോ ആന്‍േറാ, അര്‍ണബ് മൊണ്ഡല്‍, സന്ദേശ് ജിങ്കാന്‍ എന്നിവരും.
അതേസമയം, എതിരാളികളായ പോര്‍ടോ റികോ വെള്ളിയാഴ്ച വൈകുന്നേരമാണ് മുംബൈയിലത്തെിയത്. കണക്ഷന്‍ വിമാനം നഷ്ടപ്പെട്ടത് കാരണം യാത്ര വൈകിയ ടീം കാര്യമായ പരിശീലനമൊന്നുമില്ലാതെയാണ് ആദ്യത്തെ മുഖാമുഖ പോരാട്ടത്തിനിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.