ബ്ളാസ്റ്റേഴ്സ് ഇന്ന് ബാങ്കോക്കിലേക്ക്; യാത്രയാക്കാന്‍ സചിനത്തെും
text_fieldsകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മൂന്നാം പതിപ്പിന് മുന്നോടിയായുള്ള രണ്ടാം ഘട്ട പരിശീലനത്തിനും സൗഹൃദമത്സരങ്ങള്‍ക്കുമായി കേരള ബ്ളാസ്റ്റേഴ്സ് ബുധനാഴ്ച ബാങ്കോക്കിലേക്ക് പറക്കും. ടീമിനെ യാത്രയയക്കാന്‍ അംബാസഡറും സഹ ഉടമയുമായ സചിന്‍ ടെണ്ടുല്‍കര്‍ എത്തും. മറ്റ് ഉടമകളായ തെലുങ്ക് സിനിമാ താരം ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ്, എന്‍. പ്രസാദ് എന്നിവരും ഇന്ന് കൊച്ചിയിലത്തെും.
രാവിലെ 11ന് ലുലു മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ടീമിനെയും താരങ്ങളെയും സചിന്‍ പരിചയപ്പെടുത്തും. തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞ ദിവസം രാത്രി ടീം കൊച്ചിയിലത്തെി.
ടീം മാനേജ്മെന്‍റ് ഒരുക്കുന്ന വിരുന്നില്‍ പങ്കെടുത്തശേഷം ബുധനാഴ്ച വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് തായ്ലന്‍ഡിലേക്ക് തിരിക്കും. ഈമാസം10നാണ് ടീമിന്‍െറ രണ്ടാംഘട്ട പരിശീലനം ആരംഭിക്കുന്നത്. പരിശീലനത്തിനുശേഷം 20ന് ടീം മടങ്ങും. ബാങ്കോക്കിലെ ക്ളബുകളുമായി പരിശീലന മത്സരം കളിക്കും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഒന്നാംഘട്ട പരിശീലന ക്യാമ്പില്‍ 16 കളിക്കാരാണ് പങ്കെടുത്തത്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് തായ്ലന്‍ഡില്‍ ടീമിനൊപ്പം ചേരും.
അതിനിടെ ബ്ളാസ്റ്റേഴ്സില്‍ ഒരു വിദേശ താരത്തെ കൂടി ഉള്‍പ്പെടുത്തി. ഹെയ്തിയുടെ യുവ സ്ട്രൈക്കര്‍ ഡക്കന്‍സ് മോസസ് നസോണിനെയാണ് ടീമിലത്തെിച്ചത്. പോര്‍ച്ചുഗീസ് ക്ളബായ സി.ഡി തൊന്‍ഡേലയില്‍ നിന്നാണ് ഈ 22കാരന്‍െറ വരവ്. ഹെയ്തിയുടെ മുന്നേറ്റ താരമായ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടിനെ നേരത്തേ ടീമിലത്തെിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.