വിജയം ആവർത്തിച്ച് ബ്രസീൽ,ഉറുഗ്വായ്; അർജൻറീനക്കും ചിലിക്കും സമനില
text_fieldsറിയോ: തുടർച്ചയായ രണ്ടാം ലോകകപ്പ് യോഗ്യതാ മൽസരത്തിലും ബ്രസീൽ ജയിച്ചു കയറിയപ്പോൾ ബദ്ധവൈരികളായ അർജന്റീന വെനസ്വേലയോട് സമനിലയുമായി രക്ഷപ്പെട്ടു. സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയാണ് അർജൻറീന മൽസരത്തിനിറങ്ങിയത്. അതേസമയം, കോപ്പ അമേരിക്ക ചാംപ്യൻമാരായ ചിലി സ്വന്തം നാട്ടിൽ ബൊളീവിയയോട് ഗോൾരഹിത സമനില വഴങ്ങി. കഴിഞ്ഞ മൽസരത്തിൽ ചിലി പരാഗ്വയോട് തോറ്റിരുന്നു. എഡിസൻ കവാനി ഇരട്ടഗോൾ (18, 54) നേടിയ മൽസരത്തിൽ ഉറുഗ്വായ് പാരഗ്വായെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ക്രിസ്റ്റ്യൻ റോഡ്രിഗസ് (42), ലൂയി സ്വാരസ് (45) എന്നിവരാണ് മറ്റു സ്കോറർമാർ.
സൂപ്പർ താരം ബ്രസീൽ ഒരിക്കൽക്കൂടി മഞ്ഞപ്പടയുടെ രക്ഷകനായ മൽസരത്തിൽ കൊളംബിയയ്ക്കെതിരെ 2-1നായിരുന്നു ബ്രസീലിന്റെ ജയം. മിറാൻഡ (2), നെയ്മർ (74) എന്നിവരായിരുന്നു ബ്രസീലിന്റെ സ്കോറർമാർ. ബ്രസീലിന്റെ തന്നെ മാർക്വീഞ്ഞോ 36-ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് കൊളംബിയയെ അക്കൗണ്ട് തുറക്കാൻ സഹായിച്ചത്. സമനിലയിലേക്കെന്നു കരുതിയ മൽസരത്തിൽ 74-ാം മിനിറ്റിലെ സൂപ്പർ ഗോളിലൂടെ നെയ്മറാണ് മഞ്ഞപ്പടയ്ക്ക് വിജയം സമ്മാനിച്ചത്.
ആദ്യ പകുതിയിൽ യുവാൻ പാബ്ലോ അനാർ നേടിയ ഗോളിന് മുന്നിലായിരുന്ന വെനസ്വേല, 53-ാം മിനിറ്റിൽ ജോസഫ് മാർട്ടിനേസിലൂടെ ലീഡ് വർധിപ്പിച്ചു. എന്നാൽ, 58-ാം മിനിറ്റിൽ ലൂക്കാസ് പ്രാറ്റോയിലൂടെ ആദ്യ ഗോൾ മടക്കിയ അർജന്റീന, കളി തീരാൻ ഏഴു മിനിറ്റ് ബാക്കിനിൽക്കെ നിക്കോളാസ് ഒട്ടാമെൻഡിയിലൂടെ സമനിലഗോളും ഒരു പോയിന്റും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.