മാഞ്ചസ്റ്റര്‍ ഡെര്‍ബിയിൽ സിറ്റിക്ക് ജയം
text_fieldsആദ്യപകുതിയിലെ മികച്ച പ്രകടനത്തിന്‍െറ ബലത്തിലായിരുന്നു സിറ്റിയുടെ ജയം. യുനൈറ്റഡ് സ്റ്റോപ്പര്‍ ബാക്ക് ഡാലി ബ്ളിന്‍ഡിന്‍െറ പിഴവില്‍നിന്നായിരുന്നു സിറ്റിയുടെ രണ്ടു ഗോളുകളും. 14ാം മിനിറ്റില്‍ ഇഹാനോച്ചോയുടെ ഹെഡര്‍ എത്തുമ്പോള്‍ ഡിബ്രൂയ്നെ തടയാന്‍കഴിയുന്ന പൊസിഷനിലായിരുന്നു ബ്ളിന്‍ഡ്. എന്നാല്‍, അനായാസം ഡച്ച് ഡിഫന്‍ഡറെ മറികടന്ന ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ യുനൈറ്റഡ് ഗോളി ഡേവിഡ് ഡിഹെയയെ അനയാസം കീഴടക്കി. 34ാം മിനിറ്റില്‍ സിറ്റിയുടെ രണ്ടാം ഗോളിനും ബ്ളിന്‍ഡിന്‍െറ ‘സഹായ’മുണ്ടായിരുന്നു. ഡിബ്രൂയ്ന്‍െറ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയത് ഗോളാക്കിയ ഇഹനാച്ചോയെ ഓണ്‍സൈഡാക്കിയത് ബ്ളിന്‍ഡിന്‍െറ പൊസിഷനിങ്ങായിരുന്നു. രണ്ടു ഗോളുകളുടെ മുന്‍തൂക്കം നേടിയ സിറ്റിക്ക് തിരിച്ചടിയായത് ബാഴ്സലോണയില്‍നിന്നത്തെി യ ഗോളി ബ്രാവോയുടെ പിഴവ്. ഇബ്രാഹിമോവിച്ചിന്‍െറ ഹാഫ് വോളി സിറ്റി വല ഭേദിച്ചപ്പോള്‍ യുനൈറ്റഡ് തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഗോള്‍ പിറക്കാതിരുന്നതോടെ വിജയം ഗ്വാര്‍ഡിയോളക്കായി.
ആഴ്സനല്‍ 2-1ന് സതാംപ്ടണെയും ബേണ്‍മൗത്ത് 1-0ന് വെസ്റ്റ് ബ്രോംവിച്ചിനെയും ക്രിസ്റ്റല്‍ പാലസ് 2-1ന് മിഡില്‍സ്ബ്രോയെയും ടോട്ടന്‍ഹാം ഹോട്സ്പര്‍ 4-0ന് സ്റ്റോക് സിറ്റിയെയും വാറ്റ്ഫോര്‍ഡ് 4-2ന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും തോല്‍പിച്ചപ്പോള്‍ ബേണ്‍ലി-ഹള്‍ സിറ്റി മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.
Here's how KDB made it 0-1 to City in the #ManchesterDerby pic.twitter.com/q0AXBvmofc
— Football Arena (@FootbaIIArena) September 10, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.