ഹെന്ഡേഴ്സെൻറ തകര്‍പ്പന്‍ ഗോളിൽ ചെൽസിയെ കീഴടക്കി ലിവർപൂൾ
text_fieldsലണ്ടന്‍: സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെല്‍സിയെ കളിപഠിപ്പിച്ച് ലിവര്‍പൂളിന്‍െറ കുതിപ്പ്. തോല്‍വിയറിയാതെ കുതിച്ച അന്‍േറാണിയോ കോന്‍െറയുടെ നീലപ്പടയെ സ്വന്തം മണ്ണില്‍ 2-1ന് തകര്‍ത്ത് യുര്‍ഗന്‍ ക്ളോപ്പിന്‍െറ ലിവര്‍പൂളിന്‍െറ ഇംഗ്ളീഷ് ജൈത്രയാത്ര. കളിയുടെ ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളും പിറന്നത്. 17ാം മിനിറ്റില്‍ ദെയാന്‍ ലോവ്റെനിലൂടെ നേടിയ ലീഡ് 36ാം മിനിറ്റില്‍ കണ്ണഞ്ചിപ്പിക്കുന്ന ഗോളിലൂടെ നായകന്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്സന്‍ ഉയര്‍ത്തിയപ്പോള്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ സുന്ദര കാഴ്ചയുമായി. 61ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയിലൂടെയാണ് ചെല്‍സി ആശ്വാസ ഗോള്‍ നേടിയത്.
വമ്പന്‍ പ്രതീക്ഷകളുമായി പുതുസീസണിന് തുടക്കമിട്ട ചെല്‍സിയെ പൊളിച്ചടുക്കുന്നതായിരുന്നു സ്റ്റാംഫോഡിലെ പോരാട്ടം. ലിവര്‍പൂള്‍ കോച്ച് ക്ളോപ്പിന്‍െറ വാക്കുകളില്‍ ‘സര്‍വസംഹാരിയായി നരകത്തില്‍നിന്ന് അവതരിച്ച ഫുട്ബാള്‍’. ‘മികച്ച എന്‍റര്‍ടെയ്നര്‍ മാച്ച്. ആസ്വാദ്യകരമായിരുന്നു. രണ്ടാം പകുതിയില്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും ചെല്‍സി ഗോളടിച്ച് തിരിച്ചുവരവിന് ശ്രമിച്ചപ്പോള്‍ അവരെ പൂട്ടിയിടുന്നതില്‍ വിജയിച്ചു’ -വിജയം ലഹരിപിടിപ്പിച്ച ക്ളോപ്പിന്‍െറ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ആഴ്സനലിനെയും ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെയും തകര്‍ത്ത് ചെല്‍സിയെ നേരിടാനത്തെിയ ലിവര്‍പൂള്‍ കിക്കോഫ് മുതല്‍ ഉജ്ജ്വല ഫോമിലായിരുന്നു.
ഫെര്‍മിന്യോയില്ലാതെ ഇറങ്ങിയ ചെമ്പടക്കായി ഡാനിയല്‍ സ്റ്ററിഡ്ജും കൗടീന്യോയും ചേര്‍ന്ന് തുടക്കത്തിലേ ആവേശം പകര്‍ന്നുനല്‍കി. ഫ്രഞ്ച് ക്ളബില്‍നിന്ന് രണ്ടാം വട്ടം ചെല്‍സിയിലത്തെിയ ഡേവിഡ് ലൂയിസിന്‍െറ അരങ്ങേറ്റമായിരുന്നു ഇന്നലെ. ഡീഗോ കോസ്റ്റയെ മുന്നില്‍ നിര്‍ത്തി, എഡന്‍ ഹസാഡ്, ഓസ്കര്‍, വില്യന്‍ എന്നിവരായിരുന്നു ചെല്‍സിയുടെ കരുത്ത്. ആദ്യ രണ്ടു മിനിറ്റിനുള്ളില്‍തന്നെ ലിവര്‍പൂള്‍ ചെല്‍സി ഗോള്‍മുഖത്തേക്ക് രണ്ട് ഷോട്ടുകള്‍ പായിച്ച് അപായ സൂചന നല്‍കി. 17ാം മിനിറ്റില്‍ വലതു വിങ്ങില്‍നിന്ന് ബോക്സിനു കുറുകെ വന്ന പന്ത് പിടിച്ചെടുത്താണ് ലോവ്റെന്‍ ലിവര്‍പൂളിന്‍െറ ആദ്യ ഗോള്‍ നേടിയത്. ഗോളി തിബോ കര്‍ടുവ കാഴ്ചക്കാരനായ നിമിഷം.
36ാം മിനിറ്റില്‍ പിറന്നത് സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാകാന്‍ യോഗ്യമായത്. ഗാരി കാഹലിന്‍െറ ക്ളിയറന്‍സില്‍ വഴിതെറ്റിയത്തെിയ പന്ത് പിടിച്ചെടുത്ത ഹെന്‍ഡേഴ്സന്‍ 32 വാര അകലെനിന്ന് തൊടുത്തപ്പോള്‍ ഡൈവ് ചെയ്ത ഗോളി കര്‍ടുവയും നിരായുധനായി നിലംപതിച്ചു. ജെറാഡില്‍നിന്നും നായകപദവിയേറ്റെടുത്ത ഹെന്‍ഡേഴ്സന്‍െറ വണ്ടര്‍ ഗോള്‍ ഫുട്ബാള്‍ ലോകത്ത് ശനിയാഴ്ചയിലെ ബിഗ് ഹിറ്റായി മാറി. സീസണില്‍ ചെല്‍സിയുടെ ആദ്യ തോല്‍വിയും, 2013 ജനുവരിക്കുശേഷം കോന്‍െറയുടെ ഹോംഗ്രൗണ്ട് തോല്‍വിയുമായി ഇത്. അഞ്ചു കളിയില്‍ 10 പോയന്‍റ് വീതയുള്ള ചെല്‍സി മൂന്നാം സ്ഥാനത്തും ലിവര്‍പൂള്‍ നാലാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.