Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൂന്നിൽ മൂന്നും...

മൂന്നിൽ മൂന്നും ജയിച്ച്​ ബെൽജിയം​ ഗ്രൂപ്പ്​ ചാമ്പ്യന്മാർ (1-0)

text_fields
bookmark_border
belgium
cancel

കാലിനിൻഗ്രാഡ്​: ലോകകപ്പ്​ ഫുട്​ബാൾ ഗ്രൂപ്പ്​ ജിയിലെ തങ്ങളുടെ അവസാന പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരുഗോളിന്​ തകർത്ത് ഗ്രൂപ്പ്​ ചാമ്പ്യൻമാരായി ബെൽജിയം. ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ​ രണ്ടാം പകുതിയുടെ തുടക്കത്തിലാണ്​ ബെൽജിയത്തി​​​​​​​െൻറ ഗോൾ​. 51ാം മിനിറ്റിൽ ബോക്​സിനകത്ത് യൂറി ടീൽമാൻലിൻ വലതു മൂലയില്‍ ഉണ്ടായിരുന്ന അദ്​നാൻ ജനുസാജിന്​ പാസ്സ്​ നൽകി. ഇംഗ്ലീഷ്​​ പ്രതിരോധത്തെ അതിവിദഗ്​ധമായി കബളിപ്പിച്ച ജനുസാജ് അത്​ പോസ്റ്റി​​െൻറ വലതു മൂലയിലേക്ക്​ നീട്ടി അടിക്കുകയായിരുന്നു. ഇംഗ്ലീഷ് ഗോളി പിക്ക്‌ഫോണ്ട് പന്ത് തടയാനായി ഉയര്‍ന്നു ചാടിയിരുന്നെങ്കിലും വിഫലമായി.

കളിയിൽ പന്തടക്കത്തിൽ മുന്നിട്ട് നിന്ന ബെൽജിയത്തി​​​​​​​​​െൻറ ഗോൾമുഖത്ത്​ ഇംഗ്ലണ്ട്​ നിരവധി തവണ ആക്രമണങ്ങൾ നടത്തി നോക്കിയെങ്കിലും ഒന്നു ഫലം കണ്ടില്ല. 65ാം മിനിറ്റിൽ ലഭിച്ച അവസരം ഇംഗ്ലണ്ടിനെ മത്സരത്തിൽ തുല്യ നിലയിലെത്തിക്കും എന്ന്​ തോന്നിയെങ്കിലും അപ്രതീക്ഷിതമായി പന്ത്​ പുറത്തേക്ക്​. ​

​പ്രീക്വാർട്ടറിൽ ബെൽജിയത്തിന്​ ജപ്പാൻ എതിരാളികളാകു​േമ്പാൾ ഇംഗ്ലണ്ട്​ നേരിടുക ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയെ. പ്രീക്വാർട്ടറിൽ കൊളംബിയയെ തകർത്താൽ അവർക്ക്​ സ്വീഡനെയോ സ്വിറ്റ്​സർലാൻറിനെയോ ആവും ക്വാർട്ടറിൽ നേരി​േടണ്ടി വരിക.

ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു.. കഴിഞ്ഞ രണ്ട്​ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന താരങ്ങൾക്കെല്ലാം ഇടം നൽകിയാണ്​ ഇരുടീമുകളും കളിക്കുന്നത്​. രണ്ട്​ ടീമുകൾക്കും ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ഒരുപാട്​ ലഭിച്ചിരുന്നു. ലോകകപ്പിൽ സാധ്യത കൽപ്പിക്കുന്ന രണ്ട്​ ടീമുകളായിരുന്നിട്ട്​ കൂടി വിരസമായ ആദ്യ പകുതിയിൽ എല്ലാ അവസരങ്ങളും ഇരുവരും കളഞ്ഞു കുളിച്ചു.

സൂപ്പർതാരങ്ങളായ ലുക്കാക്കു, ഇൗഡൻ ഹസാർഡ്​ എന്നിവരില്ലാതെയാണ്​​ ബെൽജിയം ആദ്യ ഇലവനെ ഇറക്കിയത്. ഇംഗ്ലണ്ട്​ ഹാരി കെയ്​നിനെയും പുറത്തിരുത്തിയാണ്​ കളിച്ചത്​​. ടൂർണമ​​​​​​​​​​​​െൻറിൽ അഞ്ച്​ ഗോളുകളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള ഹാരി കെയ്​നും നാല്​ ഗോളുള്ള ലുകാക്കുവും ഇന്നിറങ്ങാതിരുന്നത്​ ആരാധകരിൽ നിരാശ പടർത്തിയിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballenglandbelgium2018 FIFA World Cupmalayalam newssports news
News Summary - 2018 fifa world cup belgium won -sports news
Next Story