സ്പെയിനിന് റഷ്യൻ കടമ്പ
text_fieldsമോസ്കോ: ആതിഥേയരുടെ ചോരത്തിളപ്പ് ഞായറാഴ്ച അവസാനിക്കുമോ, അതോ സ്പാനിഷ് കാളപ്പോരാളികളെ മറിച്ചിട്ട് മുന്നേറുമോ. ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിലെ വീറുറ്റ അങ്കത്തിന് ഞായറാഴ്ച മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയം വേദിയാവും. 2010 ലോക ചാമ്പ്യന്മാരും കിരീടഫേവറിറ്റുകളുമായ സ്പെയിനിനെ നോക്കൗട്ടിൽ നേരിടുേമ്പാൾ കണക്കിലും താരത്തിളക്കത്തിലും പിന്നിലാണെങ്കിലും ഗാലറികളിൽ നിറയുന്ന 12ാമനിലാണ് റഷ്യയുടെ ഉൗർജം.
ടൂർണമെൻറിെൻറ ഗ്രൂപ് റൗണ്ടിൽ ഉജ്ജ്വലമായി തുടങ്ങിയവരാണ് ആതിഥേയർ. സൗദിക്കും ഇൗജിപ്തിനുമെതിരെ ഗോളുകൾ വാരിക്കൂട്ടി നേടിയ ജയങ്ങൾ. എന്നാൽ, യഥാർഥ പരീക്ഷണമായ ഉറുഗ്വായ്ക്കെതിരായ പോരാട്ടത്തിൽ അടിതെറ്റി. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് റഷ്യക്കാർ നാട്ടുകാർക്ക് മുന്നിൽ തോറ്റത്. എട്ടുമാസം മുമ്പ് റഷ്യയെ നേരിട്ടപ്പോഴത്തെ 3-3െൻറ സമനിലയും അവരുടെ ആത്മവിശ്വാസത്തിന് ഇന്ധനം പകരുന്നത്.
അതേസമയം, എതിരാളിയായ സ്പെയിൻ ഒരു ജയവും രണ്ട് സമനിലയുമായാണ് പ്രീക്വാർട്ടറിലെത്തിയത്. എങ്കിലും പോർചുഗൽ അടങ്ങിയ ഗ്രൂപ്പിൽ നിന്ന് അവർ ജേതാക്കളായി. 2016 യൂറോകപ്പിനു ശേഷം സ്പാനിഷ് അർമഡ ഒരുകളിയിലും തോൽക്കാതെയാണ് ഇതുവരെയെത്തിയതെന്നതും ആദ്യ നോക്കൗട്ടിൽ അവർക്ക് കരുത്താവുന്നു. സ്ഥിതിവിവര കണക്കുകളെല്ലാം റഷ്യക്കെതിരാണെങ്കിലും ‘ചെറു അദ്ഭുതത്തിനായി’ കാത്തിരിക്കുകയാണവർ.
ടീം റിപ്പോർട്ട്
പരിക്കിെൻറ ആശങ്കകളൊന്നുമില്ലെങ്കിലും ഗോളി ഡേവിഡ് ഗിയയുടെ പിഴവുകൾക്കെതിരെ വിമർശനമുയർന്നത് സ്പെയിനിന് ചില്ലറയൊന്നുമല്ല ആശങ്കയാവുന്നത്. എങ്കിലും ഗോൾപോസ്റ്റിനു കീഴിൽ മറ്റൊരു പരീക്ഷണത്തിന് കോച്ച് ലോപറ്റ്ഗുയി തയാറല്ല.
ഡേവിഡ് സിൽവക്കുപകരം അസൻസിയോ തിരിച്ചെത്തും. സസ്പെൻഷൻ ഭീഷണിയിലുള്ള സെർജിയോ ബുസ്കറ്റ്സിനെ റിസ്ക്കെടുത്ത് കളിപ്പിക്കാനുമിടയില്ല.
റഷ്യൻ നിരയിൽ റൈറ്റ്ബാക്ക് െഎഗർ സ്മൽനികോവ് ചുവപ്പുകാർഡുമായി പുറത്തായതോടെ മരിയോ ഫെർണാണ്ടസ് പകരക്കാരനായെത്തും.
ടീം സ്പെയിൻ
കോച്ച്: ജുലൻ ലോപറ്റ്ഗുയി,
ക്യാപ്റ്റൻ: സെർജിയോ റാമോസ്
ബെസ്റ്റ് ഫിനിഷ്: 2010 ചാമ്പ്യൻ
സാധ്യത ലൈനപ് (4-2-3-1):
ഡി ഗിയ, കാർവയാൽ, പിക്വെ, സെർജിയോ റാമോസ്, ജോർഡി ആൽബ,
ബുസ്ക്വറ്റ്സ്, നിഗ്വസ്, അസൻസിയോ, ഇസ്കോ, ഇനിയേസ്റ്റ, കോസ്റ്റ.
............. ............ ..........
ടീം റഷ്യ
കോച്ച്: ചെർചെസോവ്
ക്യാപ്റ്റൻ: അകിൻഫീവ്
ബെസ്റ്റ്: 1966 നാലാം സ്ഥാനം
സാധ്യത ലൈനപ് (4-2-3-1):
അകിൻഫീവ്, ഷിർകോവ്, ഇഗ്നാഷെവിച്, കുറ്റ്പോവ്, ഫെർണാണ്ടസ്,
സോബ്നിൻ, ഗസിൻസ്കി, ചെറിഷേവ്, ഗൊലോവിൻ, സമിഡോവ് ഡിസ്യൂബ,
നിഷ്നിയിൽ ആരുടെ ചിരി
നിഷ്നി: ഗ്രൂപ് റൗണ്ടിൽ മൂന്നിൽ മൂന്നും ജയിച്ച് മുഴുവൻ പോയൻറും പോക്കറ്റിലാക്കിയ ക്രൊയേഷ്യക്ക് ഡെന്മാർക് വെല്ലുവിളി. ഗ്രൂപ് റൗണ്ടിൽ അർജൻറീനയെ 3-0ത്തിന് തരിപ്പണമാക്കുകയും, െഎസ്ലൻഡിനെതിരായ അവസാന മത്സരത്തിൽ ബെഞ്ച് ടീമിനെ ഇറക്കി 2-1ന് ജയിക്കുകയും ചെയ്ത ക്രൊയേഷ്യ ടീമെന്ന നിലയിൽ സെറ്റായിക്കഴിഞ്ഞു.
അർജൻറീനക്കെതിരെ കളിച്ച ടീമിൽനിന്നും ഒമ്പത് മാറ്റങ്ങൾക്ക് ധൈര്യപ്പെട്ട കോച്ച് ഡാലിച് പരിക്കും സസ്പെൻഷനും ഒഴിവാക്കി ടീമിനെ പ്രീക്വാർട്ടറിലേക്ക് തയാറാക്കിയാണെത്തുന്നത്.
ഭാഗ്യത്തെ കൂട്ടുപിടിച്ച് നോക്കൗട്ടിലെത്തിയ ഡെന്മാർക്കിന് ക്രൊയേഷ്യയെ വീഴ്ത്താനുള്ള കരുത്തൊന്നുമില്ല. എങ്കിലും ഫ്രാൻസിനെ ഗോൾരഹിതമായി പിടിച്ചുകെട്ടാൻ കാണിച്ച മിടുക്കിനെ എഴുതിത്തള്ളാനാവില്ല. ഒരു മത്സരത്തിലെ സസ്പെൻഷൻ കഴിഞ്ഞ് യൂസുഫ് പൗൾസൻ തിരിച്ചെത്തുന്നതും ഡാനിഷ് പടക്ക് ആത്മവിശ്വാസമാവും.
ടീം ക്രൊയേഷ്യ
കോച്ച്: സ്ലാറ്റ്കോ ഡാലിച്
ക്യാപ്റ്റൻ: ലൂക മോദ്രിച്
ബെസ്റ്റ്: 1998 മൂന്നാമത്
സാധ്യത ഇലവൻ (4-3-3)
സുബാസിച്, സാൽകോ, ലോവ്റൻ, ഡൊമാഗോ വിഡ, സ്ട്രിനിച് റാകിടിച്,
ബ്രൊസോവിച്, മോദ്രിച് റെബിച്, മാൻസുകിച്, പെരിസിച്
............ ............ .............
ടീം ഡെന്മാർക്ക്
കോച്ച്: ഏജ് ഹരീഡ്
ക്യാപ്റ്റൻ: സിമോൺ കായർ
ബെസ്റ്റ്: 1998 ക്വാർട്ടർ
സാധ്യത ഇലവൻ (4-2-3-1)
ഷ്മൈകൽ ലാർസൻ, ക്രിസ്റ്റ്യൻസൻ, കാജയർ, ഡൽസ്ഗാഡ് ഡെലാനി,
ഷോനെ സിസ്റ്റോ, എറിക്സൺ, പൗൾസൻ ജോർജൻസൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.