Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 8:38 AM GMT Updated On
date_range 27 March 2018 8:38 AM GMTസറൻസ്ക്: നല്ല നടപ്പുകാരുടെ നഗരം
text_fieldsbookmark_border
സോവിയറ്റ് യൂനിയനും പിന്നീട് റഷ്യയും അത്ലറ്റിക്സിലെ നടപ്പുമത്സരങ്ങളിൽ വാരിക്കൂട്ടിയ മെഡലുകൾക്കു കണക്കില്ല. ഒളിമ്പിക്സിലെയും ലോക അത്ലറ്റിക്സിലെയും പുരുഷ-വനിത, ജൂനിയർ വിഭാഗങ്ങളിലെ മിക്കവാറും എല്ലാ ഒന്നും രണ്ടും സ്ഥാനക്കാർ റഷ്യക്കാരായിരുന്നു. അതിനുള്ള കാരണം 2018 ലോകകപ്പിെൻറ വേദികളിൽ ഒന്നായ സറൻസ്ക് എന്ന മിനി നഗരവും അവിടെയുള്ള വാക്കിങ് അക്കാദമികളുമാണ്.അവരുടെ നേട്ടങ്ങൾെക്കാക്കെ കാരണക്കാരനായിരുന്ന പരിശീലകൻ വിക്ടർ ചെങ്ങിൻ ഒടുവിൽ ഉത്തേജക ഔഷധ നിയമപ്രകാരം പിടിക്കപ്പെടുംവരെ അവരുടെ നല്ലനടപ്പ് തുടർന്നുകൊണ്ടേയിരുന്നു.
ഒറ്റയടിക്കാണ് ഈ നഗരവും പ്രശസ്തിക്കു കാരണമായ കായിക ഇനവും അനഭിമതമാക്കപ്പെട്ടത്. ലോക ആൻറി ഡോപിങ് അതോറിറ്റി കോച്ചിനെയും അദ്ദേഹം പരിശീലിപ്പിച്ച് ലോക ജേതാക്കളാക്കിയ 20 നടപ്പുകാരെയും ഒറ്റയടിക്ക് ശിക്ഷിച്ചപ്പോൾ റഷ്യക്കാരുടെ വെറുക്കപ്പെട്ട നഗരവുമായി മോസ്കോയിൽനിന്ന് 600 കിലോമീറ്റർ അകെലയുള്ള സറൻസ്ക്. എന്നിട്ടും ലോകകപ്പ് വേദി കിട്ടിയത് അവരുടെ സാംസ്കാരിക പൈതൃകവും മിതമായ കാലാവസ്ഥയും എളുപ്പം ചെന്നെത്താനുള്ള സൗകര്യങ്ങളും മിതമായ ഭക്ഷണനിരക്കുകളും കാരണമാണ്.
മറ്റു ലോകകപ്പ് വേദികളുമായി തുലനംചെയ്യുമ്പോൾ മിനി നഗരമാണ് സറൻസ്ക്. മൂന്നു ലക്ഷത്തിനടുത്തേ ജനസഖ്യയുള്ളൂ. മോർഡോവ്യാ റിപ്പബ്ലിക്കിെൻറ തലസ്ഥാനമായ സറൻസ്ക് സ്ഥിതിചെയ്യുന്നത് വോൾഗാ, ഇൻസാർ, സറൻസ്ക് എന്നീ നദികളുടെ കരയിലാണ്. ഗതാഗതസൗകര്യങ്ങളും കൃഷിയും കണക്കിലെടുത്ത് 1641ൽ റഷ്യയുടെ വിവിധ മേഖലകളിൽ ചിതറിക്കിടന്നിരുന്ന ദേശാടന ജനവിഭാഗങ്ങളുടെ പുനരധിവാസകേന്ദ്രമായി വ്ലാദിസ്ലാവ് ചക്രവർത്തി കണ്ടെത്തിയ പ്രദേശം പെെട്ടന്നാണ് റഷ്യയുടെ വാണിജ്യ-വ്യവസായ കേന്ദ്രമായത്. 1893ൽ മോസ്കോ കസാൻ സറൻസ്ക് െറയിൽപ്പാതകൂടി നടപ്പാക്കിയതോടെ അതിവേഗത്തിലായി ലോകകപ്പ് വേദിയുടെ വളർച്ച. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വൈദ്യുതി കേബ്ൾ നിർമാണശാലകളും രാസവസ്തു, തുണി നിർമാണശാലകളും ഈ മേഖലയെ സമ്പന്നമാക്കി. മൂന്നു നദികളുടെ സംഗമ സ്ഥലമായതുകൊണ്ട് മത്സ്യവിഭവങ്ങൾ സുലഭമാണ്. താരതമ്യേന വിലക്കുറവാണ് നഗരിയുടെ ആകർഷണം.
അത്ലറ്റിക്സിന് പുറമെ ബാസ്കറ്റ്ബാൾ, വോളിബാൾ എന്നിവക്കും റഷ്യക്കാർക്ക് ഒഴിച്ചുകൂടാനാകാത്ത ഐസ് ഹോക്കിക്കും വേരോട്ടമുണ്ട്. എന്നാൽ, ഫുട്ബാളിന് അത്രെക്കാന്നും സ്വീകാര്യത ലഭിച്ചിട്ടില്ല. ഫുട്ബാൾ വികസനംകൂടി കണക്കിലെടുത്താണ് വേദി അനുവദിച്ചത്. 1961ൽ രൂപവത്കരിച്ച എഫ് സി മർഡോവ്യാ സറൻസ്ക് പ്രാദേശിക ലീഗിലെ സജീവ സാന്നിധ്യമാണ്. ജൂൺ 16നു പെറു-ഡെന്മാർക് മത്സരം ഉൾപ്പെടെ നാലു കളികൾക്ക് വേദിയാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story