Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 4:04 PM IST Updated On
date_range 1 May 2018 4:04 PM ISTകപ്പു നേടാൻ അപ്പോസ്തലന്മാർ
text_fieldsbookmark_border
തലസ്ഥാനം: പാരിസ്
ജനസംഖ്യ: 6.7 കോടി
ഫീഫ റാങ്കിങ്: 9
ലോകകപ്പ് പങ്കാളിത്തം: 14
നേട്ടം: ജേതാക്കൾ (1998)
കോച്ച്: ദിദിയർ ഡെഷാം
ലോക കായികരംഗം കടപ്പാടോടെ, ആദരവോടെ നോക്കിക്കാണുന്ന രാജ്യമാണ് ഫ്രാൻസ്. പരിഷ്കാരത്തിെൻറ അപ്പോസ്തലന്മാർ എന്ന വിശേഷണമുള്ള ഫ്രഞ്ചുകാരുടെ സംഭാവനയാണ് ആധുനിക ഒളിമ്പിക്സും ലോകകപ്പ് ഫുട്ബാളും യുവേഫ ചാമ്പ്യൻഷിപ്പും. കുബേർട്ടിൻ പ്രഭുവും ജൂൾസ് റിമിയും ഒക്കെ കായികരംഗത്തിന് നൽകിയ സേവനങ്ങൾ നന്ദിയോടെയെ സ്മരിക്കാൻ കഴിയൂ.
ലോകകപ്പ് ഫുട്ബാൾ തുടങ്ങാനായി 19ാം നൂറ്റാണ്ട് മുതൽ പണിയെടുക്കുകയും സ്വപ്നമികവ് ആയി അത് കാലത്തിന് കാഴ്ചവെക്കുകയും ചെയ്ത അവർതന്നെയായിരുന്നു യൂറോപ്യൻ കപ്പും യാഥാർഥ്യമാക്കിയത്. എന്നാൽ, അതേ ഫ്രഞ്ചുകാർക്ക് 1984 വരെ കാത്തിരിക്കേണ്ടിവന്നു ഒരു അന്താരാഷ്ട്ര കിരീടത്തിനായി. ആ വർഷം ആദ്യമായി ഒളിമ്പിക് സ്വർണവും യൂറോപ്യൻ ചാമ്പ്യൻഷിപ്പും ഫ്രാൻസ് സ്വന്തമാക്കി. അതുപോലെ ആദ്യ ലോകകപ്പിന് കാരണക്കാരായ ഫ്രഞ്ചുകാരുടെ പ്രതിനിധിതന്നെയാണ് ആദ്യ ലോകകപ്പിലെ ആദ്യ ഗോളും നേടിയത്, ലൂസിയാൻ ലോറൻ. ഫ്രഞ്ചുകാരൻതന്നെയാണ് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾക്കുള്ള റെക്കോഡിനും അവകാശി, ജസ്റ്റ് ഫോണ്ടെയ്ൻ. 1958 സ്വീഡൻ ലോകകപ്പിൽ ആയിരുന്നു 13 ഗോളുകൾ എന്ന അതുല്യ നേട്ടം. 1930ൽ ലോകകപ്പിന് വഴിയൊരുക്കിയ ഫ്രഞ്ചുകാർക്ക് 68 വർഷം കാത്തിരിക്കേണ്ടിവന്നു ആദ്യ ലോകകപ്പിൽ മുത്തമിടാൻ.
ഫ്രാൻസ് എന്ന പേര് അവർക്ക് നൽകിയത് അയൽക്കാരായ ജർമനിയാണ്. ഫ്രാൻകിഷ് എന്ന ഫ്രാൻകിൽനിന്നാണ് ഫ്രാൻസ് ഉരുത്തിരിഞ്ഞത്. അർഥം സ്വാതന്ത്ര്യം. അതുപോലെ അവരുടെ പുരാതന നഗരങ്ങളായ മർസെയും ബെസീറെയും നിർമിച്ചത് ഫ്രഞ്ചുകാരായിരുന്നില്ല. അത് ഗ്രീക്കുകാരുടെ സംഭാവനയായിരുന്നു. ഏറ്റവും രസകരമാണ് അവരുടെ നാട്ടിലെ കോഴിമുട്ടയുടെ നിറത്തിെൻറ രഹസ്യം. ലോകത്ത് എല്ലായിടത്തും വെള്ളയും തവിട്ടും നിറത്തിൽ ഉള്ള മുട്ടകൾ ലഭിക്കുമ്പോൾ അവിടെ തവിട്ടുനിറമുള്ള മുട്ടകൾ മാത്രമേ കിട്ടൂ. കോഴികൾക്ക് നൽകിയിരുന്ന പരമ്പരാഗത ഭക്ഷണം ആയിരുന്നിരിക്കണം ഈ നിറം മാറ്റത്തിന് കാരണം. എന്തായാലും പൂവൻ കോഴിയുടെ പേരിൽ തന്നെയാണവരുടെ ടീം അറിയുക, ‘ല കോക്ക്’. ജഴ്സിയിലും സുന്ദരനായ പൂവനെ കാണാം.
കളിയഴകിന് പേരുകേട്ട ഫ്രഞ്ചുകാർ എഴുത്തിെൻറയും ചക്രവർത്തിമാരാണ്. സാഹിത്യത്തിനുള്ള 15 നൊേബൽ പുരസ്കാരങ്ങളാണ് അവരുടെ എഴുത്തുകാരെ തേടിയെത്തിയിട്ടുള്ളത്. ലോകത്ത് ആദ്യം രാജഭരണം നിരോധിച്ചവരാണ് ഫ്രഞ്ച് വിപ്ലവം നടത്തിയവർ. എന്നാൽ, സർക്കാർ ആനുകൂല്യം വാങ്ങി അധികാരം നിലനിർത്തുന്ന മൂന്നു രാജാക്കന്മാർ ഇപ്പോഴും അവർക്കുണ്ട്, വാലീസിലും ദക്ഷിണ പസഫിക്കിലെ രണ്ടു ചെറുരാജ്യങ്ങളിലും. പ്രാവുകൾ പട്ടാളക്കാരായി ഇന്നും സേവനത്തിനുള്ള ഏക രാജ്യവും ആണ് ഫ്രാൻസ്. പണ്ട് യുദ്ധകാലങ്ങളിൽ തപാൽ സന്ദേശമയക്കാൻ പ്രാവുകളെ ഉപയോഗിച്ചിരുന്ന പാരമ്പര്യത്തിെൻറ ഒാർമക്കായി ഇപ്പോഴും അത്തരം ഒരു ബറ്റാലിയൻ അവർ നിലനിർത്തിയിരിക്കുന്നു.
ജനസംഖ്യാനുപാതികമായ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ആണവ ശക്തി സ്വന്തമായുള്ള സമൂഹവും ഫ്രഞ്ചുകാരുടേതാണ്. 6.7 കോടി ജനങ്ങൾക്ക് 04 റിയാക്ടറുകൾ ആണുള്ളത്. പൊതു ഗതാഗത സൗകര്യം ലോകത്തിന് സമ്മാനിച്ചതും പരിഷ്കാരത്തിെൻറ പാദുഷമാരാണ്. 1660ൽ അഞ്ച് നിലകളുള്ള ട്രാം സർവിസുകളാണ് അവർ അവതരിപ്പിച്ചത്. ഇന്നത്തെ ഇന്ധന വാഹനങ്ങൾക്ക് പകരം കുതിരകളെയാണ് അന്നവർ ഉപയോഗിച്ചത്. ഇങ്ങനെ നിരവധി വിചിത്രമായ രീതികളും വ്യത്യസ്തകളും ഉള്ള ഫ്രഞ്ചുകാരെ അവരുടെ പരമ്പരാഗത എതിരാളികളായ ഇംഗ്ലീഷുകാർ കളിയാക്കുന്നത് തലത്തിരിഞ്ഞവർ എന്നാണ്. എന്തായാലും ഈ തലത്തിരിഞ്ഞവർ വേണ്ടിവന്നു ഇംഗ്ലീഷുകാരുടെ എതിർപ്പുകൾ അവഗണിച്ച് ഒരു ലോകകപ്പ് തുടങ്ങാൻ.
പ്രവചനം
യുവത്വം തുളുമ്പുന്ന ടീം ആണ് ‘ല ബ്ലൂസ്’ ഇത്തവണ. ഒപ്പമുള്ളത് ആസ്ട്രേലിയയും പെറുവും ഡെന്മാർക്കും. കാര്യമായ അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ല കോക്കുകൾ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലും തുടർന്നും മുന്നേറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story