ഇംഗ്ലണ്ടും െബൽജിയവും ഇന്നിറങ്ങും
text_fieldsഅര നൂറ്റാണ്ടിനുശേഷം കിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടും കറുത്ത കുതിരകളാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബെൽജിയവും ലോകകപ്പിൽ തിങ്കളാഴ്ച ആദ്യ അങ്കത്തിനിറങ്ങുന്നു. ഗ്രൂപ് ജിയിൽ ഇംഗ്ലണ്ടിന് തുനീഷ്യയും ബെൽജിയത്തിന് പാനമയുമാണ് എതിരാളികൾ. എഫ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സ്വീഡൻ-ദക്ഷിണ കൊറിയയെ നേരിടും
വോൾവോഗാർഡ്: എല്ലാ ലോകകപ്പുകളിലും പ്രതീക്ഷകളുടെ ഭാരവുമായി എത്തുന്ന ലോക ഫുട്ബാളിെൻറ തറവാട്ടുകാരായ ഇംഗ്ലണ്ടിന് സമീപകാലത്തൊന്നും കിരീടപ്പോരാട്ടത്തിന് അടുത്തൊന്നുമെത്താനായിട്ടില്ല. 1966ൽ സ്വന്തം തട്ടകത്തിൽ ബോബി മൂറും സംഘവും കപ്പുയർത്തിയതിനുശേഷം എടുത്തുപറയത്തക്ക പ്രകടനം 1990ലെ സെമിഫൈനൽ മാത്രമാണ്. ആറുതവണയാണ് ടീം ക്വാർട്ടറിൽ പുറത്തായത്. നോക്കൗട്ട് ഘട്ടത്തിൽ അധികം മുന്നോട്ടുപോകാനാവാത്ത ടീം എന്ന പേരുദോഷം ഇത്തവണയെങ്കിലും മാറ്റാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കോച്ച് ഗാരെത് സൗത്ത്ഗേറ്റിെൻറ ടീം സന്തുലിതമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് യുവത്വം നിറഞ്ഞ ടീമാണ് ഇത്തവണത്തേത്. മികച്ച ഫോമിലുള്ള ക്യാപ്റ്റൻ ഹാരി കെയ്ൻ തന്നെയാണ് കുന്തുമന. മുൻനിരയിൽ അതിവേഗക്കാരൻ റഹീം സ്റ്റെർലിങ് കെയ്നിന് പിന്തുണ നൽകുേമ്പാൾ മധ്യനിരയിൽ ഡെലെ അലിയും ജെസെ ലിൻഗാർഡും കളി മെനയും. ജോർഡൻ ഹെൻഡേഴ്സണും കീറൻ ട്രിപ്പിയറും ആഷ്ലി യങ്ങും മധ്യനിരയിൽ താങ്ങാവും. ഗോൾവലക്കുമുന്നിൽ ജോർഡൻ പിക്ഫോർഡായിരിക്കും നിലയുറപ്പിക്കുക. ഹാരി മഗ്വയർ, ജോൺ സ്റ്റോൺസ്, െകയ്ൽ വാൽക്കർ എന്നിവരാവും പ്രതിരോധത്തിൽ.
അഞ്ചാം ലോകകപ്പിനെത്തുന്ന തുനീഷ്യ രണ്ടാം വിജയമാണ് ലക്ഷ്യമിടുന്നത്. 12 ലോകകപ്പ് മത്സരങ്ങളിൽ തങ്ങൾ ആദ്യമായി യോഗ്യത നേടിയ 1978ൽ നേടിയ ഏക ജയമാണ് അവരുടെ അക്കൗണ്ടിലുള്ളത്. ആഫ്രിക്കൻ യോഗ്യത റൗണ്ട് ഗ്രൂപ് എയിൽ ഒന്നാം സ്ഥാനക്കാരായാണ് വ്യാഴവട്ടക്കാലത്തെ ഇടവേളക്കുശേഷം ‘കാർത്തേജിലെ കഴുകന്മാർ’ ലോകകപ്പിനെത്തുന്നത്. യോഗ്യതാ റൗണ്ടിലെ ഫോം തുടർന്ന് ഇംഗ്ലണ്ടിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോച്ച് നബീൽ മലൗലിെൻറ പടയൊരുക്കം.
അരങ്ങേറ്റക്കാരെ നേരിടാൻ ബെൽജിയം
സോചി: 12 ലോകകപ്പുകളിൽ കളിച്ചിട്ടുള്ള ബെൽജിയവും അരങ്ങേറ്റക്കാരായ പാനമയും ഏറ്റുമുട്ടുേമ്പാൾ വ്യക്തമായ മുൻതൂക്കം ‘ചുവന്ന ചെകുത്താന്മാർ’ക്കാണ്. 1986ലെ സെമിഫൈനലും കഴിഞ്ഞ തവണത്തെ ക്വാർട്ടർ പ്രവേശനവുമാണ് ബെൽജിയത്തിെൻറ ലോകകപ്പ് നേട്ടം. ഇത്തവണ തങ്ങളുടെ സുവർണ തലമുറയുമായാണ് ടീം റഷ്യയിലെത്തിയിരിക്കുന്നത്.
എല്ലാ പൊസിഷനിലും ഒന്നിനൊന്ന് കിടപിടിക്കുന്ന കളിക്കാർ. തിബോ കോർേട്ടായിൽ മികച്ച ഗോളി. യാൻ വെർേട്ടാൻഗനും ടോബി ആൽഡർവിയറൾഡും അണിനിരക്കുന്ന പ്രതിരോധം. ലോകത്തെതന്നെ മികച്ച പ്ലേമേക്കർമാരിലൊരാളായ കെവിൻ ഡിബ്രൂയിൻ കളി നിയന്ത്രിക്കുന്ന മധ്യനിര. മുൻനിരയിൽ എഡൻ ഹസാർഡ്-റൊമേലു ലുകാക്കു-ഡ്രെയസ് മാർട്ടിൻസ് ത്രയം. കോച്ച് റോബർേട്ടാ മാർട്ടിനെസിന് ആശ്വാസം പകരുന്ന ലൈനപ്.
ആദ്യ ലോകകപ്പിനെത്തുന്ന പാനമയാകെട്ട ഒന്നും നഷ്ടപ്പെടാനില്ലാതെയാണ് ഇറങ്ങുന്നത്. രണ്ട് ഗബ്രിയേൽമാരാണ് ടീമിെൻറ ആണിക്കല്ല്. മധ്യനിരയിലെ ഗബ്രിയേൽ ഗോമസും മുൻനിരയിലെ ഗബ്രിയേൽ ടോറസും.
ഗ്രൂപ്പ് എഫിൽ യൂറോപ്യൻ-ഏഷ്യൻ പോരാട്ടം
നിഷ്നി: എഫ് ഗ്രൂപ്പിൽ സ്വീഡൻ, ദക്ഷിണ കൊറിയയെ നേരിടുേമ്പാൾ യൂറോപ്യൻ-ഏഷ്യൻ പോരാട്ടമാവും. 12 ലോകകപ്പുകളിൽ മുഖംകാണിച്ച് ഒരുതവണ റണ്ണേഴ്സപ്പാവുകയും രണ്ടുവട്ടം മൂന്നാം സ്ഥാനവും ഒരിക്കൽ നാലാം സ്ഥാനവും നേടിയിട്ടുള്ള സ്വീഡെൻറ സമീപകാല ചരിത്രം പക്ഷേ, അത്ര മികച്ചതല്ല.
കഴിഞ്ഞ രണ്ടു ലോകകപ്പുകൾക്കും ടീം യോഗ്യത നേടിയിരുന്നില്ല. അതിെൻറ കോട്ടം ഇത്തവണ തീർക്കണം എന്ന നിശ്ചയദാർഢ്യത്തിലാണ് കോച്ച് യാനെ ആൻഡേഴ്സൺ. യോഗ്യത റൗണ്ടിൽ വമ്പന്മാരുടെ ചിറകരിഞ്ഞാണ് സ്വീഡെൻറ വരവ്. ഗ്രൂപ്പിൽ നെതർലൻഡ്സിനെയും പ്ലേഒാഫിൽ ഇറ്റലിയെയും വീഴ്ത്തിയായിരുന്നു ടീമിെൻറ കുതിപ്പ്. സൂപ്പർ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ചില്ലാത്ത ടീമിൽ എമിൽ ഫോർസ്ബർഗും മാർക് ബർഗുമാണ് താരങ്ങൾ.
ഒമ്പത് ലോകകപ്പുകളിൽ 2002ൽ സ്വന്തം നാട്ടിൽ നാലാം സ്ഥാനവും 2010ൽ പ്രീക്വാർട്ടർ പ്രവേശനവുമാണ് ദക്ഷിണ കൊറിയയുടെ നേട്ടം. ടോട്ടൻഹാമിെൻറ താരം ഹ്യൂ മിൻ സണിെൻറ ഫോമിലാണ് കൊറിയൻ പ്രതീക്ഷ കൂടുകെട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.