സലാഹിറങ്ങുന്നു; റഷ്യയെ നേരിടാൻ ഇൗജിപ്ത്; താരത്തിളക്കത്തിൽ കൊളംബിയയും പോളണ്ടും
text_fieldsസെൻറ് പീറ്റേഴ്സ്ബർഗ്: ദേശീയ ടീമിനെ ഒറ്റക്കു നയിച്ച് റഷ്യൻ ലോകകപ്പിലെത്തിച്ച കരുത്തനാണ് ലിവർപൂളിെൻറ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാഹ്. അവസാന യോഗ്യത മൽസരത്തിെൻറ അവസാന നിമിഷം വരെ നീണ്ട ഉദ്വേഗം മനോഹരമായ ഗോളിൽ മറികടന്ന് ആഫ്രിക്കയിൽ നിന്ന് ഇൗജിപ്തിന് റഷ്യയിലേക്ക് ടിക്കറ്റ് നൽകിയ താരം.
പ്രതീക്ഷയുടെ പരകോടിയിൽ നിൽക്കെ, യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്ക് വില്ലനായി എത്തിയതോടെ എല്ലാം അവസാനിച്ചെന്നു കരുതിയതാണ്. ആഴ്ചകൾ നീണ്ട വിശ്രമത്തിനൊടുവിൽ പഴയ ഫോമിെൻറ സ്പർശവുമായി വീണ്ടും തിരിച്ചുവരുേമ്പാൾ പക്ഷേ, ഇൗജിപ്തിനാണ് പ്രതിസന്ധി. ആദ്യ കളിയിൽ കരുത്തരായ ഉറുഗ്വായ്ക്കു മുന്നിൽ തോറ്റ് പുറത്തേക്ക് വഴിതേടുന്ന ടീമിന് ഇനിയുള്ള രണ്ടു കളിയും ജയിക്കണം.
മറുവശത്ത്, അപ്രതീക്ഷിതമായിരുന്നു ആതിഥേയരായ റഷ്യക്ക് കാര്യങ്ങൾ. ജയം മാത്രം കൊതിച്ച് ആദ്യ അങ്കത്തിനിറങ്ങിയവർ അഞ്ചടിച്ചാണ് സൗദിയെ വീഴ്ത്തിയത്. അരങ്ങേറ്റത്തിൽ സ്കോർ ചെയ്തത് രണ്ടു പേർ. യുറി ഗാസിൻസ്കിയും ഡെനിസ് ചെറിഷേവും. ചെറിഷേവ് രണ്ടുവട്ടമാണ് വല ചലിപ്പിച്ചത്. വമ്പൻ ജയത്തിെൻറ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ആതിഥേയരും സലാഹ് നയിക്കുന്ന ഇൗജിപ്തും കൊമ്പുകോർക്കുേമ്പാൾ മൽസരത്തിന് വാശിയേറും.
നിലവിലെ പ്രകടനം വിലയിരുത്തിയാൽ റഷ്യക്കാണ് ഒരു പണത്തൂക്കം സാധ്യത കൂടുതൽ. പക്ഷേ, സലാഹ് പഴയ പ്രതിഭയിലേക്ക് തിരിച്ചുവന്നാൽ, കാര്യങ്ങൾ എളുപ്പമാകില്ലെന്ന് അവർക്കറിയാം. ശക്തമാണ് ഇൗജിപ്തിെൻറ പ്രതിരോധം. ഉറുഗ്വായ്ക്കെതിരെ ഒരു ഗോൾ മാത്രമാണ് ടീം വഴങ്ങിയത്. റഷ്യ താരതമ്യേന ദുർബലമായതിനാൽ ഇതേ ആവേശത്തോടെ പ്രതിരോധം കോട്ടകെട്ടുകയും മുന്നേറ്റ നിര ആർത്തിരമ്പുകയും ചെയ്താൽ ജയം എവിടെയുമാകാം. ഒരു ജയം എല്ലാം മാറ്റിമറിക്കുമെന്നതിനാൽ ജീവൻമരണ േപാരാട്ടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
ടീം റഷ്യ: ഇഗോർ അകിൻഫീവ്, മരിയോ ഫെർണാണ്ടസ്, ഇല്യ കുടിപോവ്, സെർജി ഇഗ്നാഷേവിച്, യുറി ഷെർകോവ്, റോമൻ സോബ്നിൻ, യൂറി ഗസിൻസ്കി, ഡേലർ കുസിയേവ്, അലക്സാണ്ടർ ഗൊളോവിൻ, ഡെനിസ് ചെറിഷേവ്, ഫെദോർ സ്മോേളാവ്.
ടീം ഇൗജിപ്ത്: മുഹമ്മദ് അൽഷിനാവി, അലി ജബ്ർ, അഹ്മദ് ഹിജാസി, അഹ്മദ് ഫാതിഹ്, മുഹമ്മദ് അബ്ദുൽ ഷാഫി, താരിഖ് ഹാമിദ്, മുഹമ്മദ് അൽ നിനി, മഹമൂദ് ട്രസിഗ്യൂട്, അബ്ദുല്ല അൽസെയ്ദ്, മുഹമ്മദ് സലാഹ്, മർവാൻ മുഹ്സിൻ.
പോളണ്ടും സെനഗാളും
മോസ്കോ: കാറ്റുനിറച്ച തുകൽ പന്തിെൻറ സൗന്ദര്യം സമ്പൂർണമാകുന്നത് ജാഗ്രതയോടെ കാവൽ നിൽക്കുന്ന ഗോളിയെ മറികടന്ന് അവ പോസ്റ്റിൽ വിശ്രമിക്കുേമ്പാഴാണ്. യൂറോപും ആഫ്രിക്കയും മാറ്റുരക്കുന്ന ഇന്നത്തെ രണ്ടാം മൽസരം ലോക ഫുട്ബാളിൽ എണ്ണംപറഞ്ഞ രണ്ട് സ്ട്രൈക്കർമാർ തമ്മിലുള്ള പോര് കൂടിയാണ്. ഒരുവശത്ത് റോബർേട്ടാ ലെവൻഡോവ്സ്കി പടനയിക്കുേമ്പാൾ മറുവശത്ത് മറുപടി നൽകാൻ സാദിയോ മനെയുണ്ടാവും.
എച്ച് ഗ്രൂപ്പിൽ ഇരുടീമുകളും ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. ലോകകപ്പ് യോഗ്യത റൗണ്ടിൽ 16 ഗോളുകളുമായി ടോപ്സ്കോററായ ലെവൻഡോവ്സ്കി ആദ്യ ലോകകപ്പ് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും പോളണ്ട് യോഗ്യത നേടിയിരുന്നില്ല. പരിചയസമ്പന്നരായ ഷെസസ്നി, ബാഷകോവ്സ്കി, പിഷ്സെക് തുടങ്ങിയവർ ലെവയെ പിന്തുണക്കാനുണ്ടാവും.
2002ൽ ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ച് തുടങ്ങി ക്വാർട്ടർ ഫൈനൽ വരെയെത്തിയ ശേഷം 16 വർഷങ്ങളുടെ ഇടവേളക്കുശേഷമാണ് സെനഗാൾ ലോകപോരാട്ടങ്ങൾക്കെത്തുന്നത്. സ്ട്രൈക്കർ സാദിയോ മനെയാണ് ടീമിെൻറ കുന്തമുന. യൂറോപ്പിൽ പന്തുതട്ടുന്ന നിരവധി താരങ്ങളുള്ള ടീമിന് മനെക്ക് മികച്ച പിന്തുണ നൽകാനായാൽ പോളണ്ടിന് കനത്ത വെല്ലുവിളിയുയർത്താനാവും.
ടീം പോളണ്ട്: ഷെസസ്നി, റൈബസ്, പാസ്ഡാൻ, ബഡ്നാറക്, പിസ്ഷെക്, ക്രിചോവെയ്ക്, ലിനെറ്റി, ഗ്രോസ്കി, സീലിൻസ്കി, ബ്ലാസികോവ്സ്കി, ലെവൻഡോവ്സ്കി ടീം സെനഗൽ: എൻഡിയേ, ഗാസമ, കൗലിബാലി, സാനെ, സബാലി, ഗ്വയെ, ക്വയോെട്ട, സർ, മനെ, നിയാങ്, സാഖോ.
കൊളംബിയൻ കരുത്തിനെതിരെ ജപ്പാൻ
കഴിഞ്ഞ ലോകകപ്പിൽ ഇതേ ടീമുകൾ മുഖാമുഖം നിന്നപ്പോൾ ഒന്നിനെതിരെ നാലു ഗോളിന് കൊളംബിയക്കൊപ്പമായിരുന്നു ജയം. ജെയിംസ് റോഡ്രിഗസ് മുന്നിൽനിന്ന് നയിച്ച അതേ പട പൂർവാധികം കരുത്തോടെയാണ് ഏഷ്യൻ സാന്നിധ്യമായ ജപ്പാനെ നേരിടാനെത്തുന്നത്. അന്ന് ക്വാർട്ടറിൽ ബ്രസീലിനോട് തോറ്റ് കണ്ണീരോടെ മടങ്ങിയ സംഘത്തിനൊപ്പം ഇത്തവണ റഡാമൽ ഫൽകാവോ എന്ന എഞ്ചിെൻറ കരുത്തുകൂടിയുണ്ട്. ഗ്രൂപിൽ ഇത്തിരിക്കുഞ്ഞൻമാരാണെങ്കിലും ജപ്പാൻ കഴിഞ്ഞ ആറു ലോകകപ്പിലും പന്തുതട്ടിയവരാണെന്ന അപൂർവ റെക്കോഡുള്ളവരാണ്. 2002, 2010 വർഷങ്ങളിൽ അവർ രണ്ടാം റൗണ്ടിലുമെത്തി. അകിറ നിഷിനോയാണ് ജപ്പാൻ പരിശീലകൻ. പെക്കർമാൻ കൊളംബിയയെയും പരിശീലിപ്പിക്കുന്നു.
ടീം കൊളംബിയ: ഡേവിഡ് ഒാസ്പിന, സാൻറിയാഗൊ അറിയാസ്, യെറി മിന, ഡേവിൻസൺ സാഞ്ചെസ്, െജാഹാൻ മോജിക, ആബേൽ അഗ്വിലാർ, കാർലോസ് സാഞ്ചെസ്, യുവാൻ ക്വാഡ്രാഡോ, ജെയിംസ് റോഡ്രിഗസ്, ലൂയിസ് മ്യൂറിയൽ, റഡാമൽ ഫൽകാവോ.
ടീം ജപ്പാൻ: എൽജി കവാശിമ, ഹിരോകി സകായ്, മായ യോശിദ, ടൊമോകി മാകിനോ, യൂടോ നഗാടോമോ, മകോടോ ഹാസിബി, ഗാകു ഷിബാസാകി, ഗെൻകി ഹരാകുച്ചി, കിസുകി ഹോണ്ട, തകാശി ഇനൂയി, യൂയ ഒസാകൊ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.