2020 യൂറോകപ്പ്; 20 ടീമുകൾ റെഡി
text_fieldsപാരിസ്: 2020 യൂറോകപ്പിനുള്ള 20 ടീമുകളുടെ ചിത്രം തെളിഞ്ഞു. ഇനി നാല് സ്ഥാനത്തേക്കുള്ള േപ്ല ഓഫ് അങ്കങ്ങളുടെ കാലം. 2020 ജൂൺ 12 മുതൽ ജൂൈല 12വരെ യൂറോപ്പിലെ 12 രാജ്യങ്ങളിലെ 12 നഗരങ്ങള ിലായി നടക്കുന്ന വൻകരയുടെ മേളയുടെ ഏകദേശരൂപം വ്യക്തമായി. 54 ടീമുകൾ 10 ഗ്രൂപ്പുകളി ലായി മാറ്റുരച്ച യോഗ്യത റൗണ്ടിലൂടെയാണ് 20 ടീമുകൾ ടിക്കറ്റുറപ്പിച്ചത്. ഇനി ശേഷിച്ച നാല് സ്ഥാനങ്ങളിലേക്കായി യുവേഫ നേഷൻസ് ലീഗിലെ സ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ േപ്ല ഓഫ് നടക്കും. യോഗ്യത റൗണ്ട് വഴി പ്രമുഖരെല്ലാം ടിക്കറ്റുറപ്പിച്ചതോടെ രണ്ടും മൂന്നും നിരക്കാരുടെ അവസരമാണ്.
നേഷൻസിൽ ‘എ’ ലീഗിൽ കളിച്ച 12ൽ 11 പേരും യോഗ്യത റൗണ്ടിലൂടെ ടിക്കറ്റുറപ്പിച്ചു. ഇവരിൽ ഐസ്ലൻഡ് മാത്രമാണ് പുറത്തായത്. ലീഗ് ‘ബി’യിൽ നിന്ന് എട്ട് പേരും കടന്നു. ശേഷിച്ചത് നാല് ടീമുകൾ. ‘സി’യിൽ നിന്ന് ഫിൻലൻഡ് മാത്രമാണ് യോഗ്യത നേടിയത്. ഇവിടെനിന്ന് ആദ്യ നാലിന് പുറമെ, മറ്റു മൂന്നു ടീമുകൾ കൂടി േപ്ലഓഫിൽ കളിക്കും. ‘ഡി’യിൽ നിന്നുള്ള ആദ്യ സ്ഥാനക്കാരുമടക്കം 16ടീമുകൾ 2020 മാർച്ച് മുതൽ 31വരെ നടക്കുന്ന േപ്ല ഓഫിൽ അങ്കത്തിനിറങ്ങും. ഇതുവരെ നാല് ഗ്രൂപ്പിലെ ജേതാക്കൾ കൂടി ചേരുന്നതോടെ 2020 യൂറോകപ്പിലെ 24 ടീമുകളും ക്ലിയർ.
20ാം ടീമായി വെയ്ൽസ്
സ്വിറ്റ്സർലൻഡ്, ഡെന്മാർക്, വെയ്ൽസ് ടീമുകളാണ് യൂറോകപ്പിന് അവസാനമായി യോഗ്യത നേടിയത്. ഗ്രൂപ് ‘ഡി’യിൽ ജിബ്രാൾട്ടറിനെ 6-1ന് വീഴ്ത്തിയ സ്വിറ്റ്സർലൻഡ്സ് ഒന്നാം സ്ഥാനക്കാരായി യോഗ്യത ഉറപ്പിച്ചു. ഇവർക്കൊപ്പംതന്നെ കളിച്ച ഡെന്മാർക് അയർലൻഡിനെ 1-1ന് സമനിലയിൽ തളച്ചു. നേരേത്ത ഒന്നാമതായിരുന്ന ഡെന്മാർക് സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനക്കാരായി. ഗ്രൂപ് ‘ഇ’യിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഗാരെത് ബെയ്ലിെൻറ വെയ്ൽസ് യോഗ്യത നേടിയത്. നിർണായക മത്സരത്തിൽ ഹംഗറിക്കെതിരെ ആരോൺ റംസി ഇരട്ട ഗോളടിച്ച് വിജയശിൽപിയായി. ചൊവ്വാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ നെതർലൻഡ്സ് 5-0ത്തിന് എസ്തോണിയെയും ജർമനി 6-1ന് വടക്കൻ അയർലൻഡിനെയും തോൽപിച്ചു. ഗ്രൂപ് ‘ഐ’യിൽ ബെൽജിയം സൈപ്രസിനെ (6-1) തോൽപിച്ച് പത്തിൽ പത്ത് ജയവും പൂർത്തിയാക്കി. ഇറ്റലിയാണ് പത്തും ജയിച്ച മറ്റൊരു ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.