2022 ലോകക്കപ്പ് വേദിയിൽ പന്തടക്കം പഠിച്ച് ഡൽഹി ഡൈനാമോസ്
text_fieldsദോഹ: ഇന്ത്യൻ സൂപ്പർ ലീഗിെൻറ (െഎ.എസ്.എൽ) രണ്ട് സീസണിലും കരുത്തുചോരാതെ കാൽപന്തുമൈതാനം നിറഞ്ഞ ഡൽഹി ഡൈനാമോസ് ടീം. അടുത്ത സീസണിനായി അവർ പരിശീലനം നടത്തുന്നത് 2022ലെ ഖത്തർ ലോകക്കപ്പ് ഫുട്ബാളിെൻറ സെമിഫൈനൽ നടക്കുന്ന വേദിയിൽ. ഒക്ടോബർ ഒന്നിനാണ് ചീഫ് കോച്ച് പോർച്ചുഗലുകാരൻ മൈഗൽ എയ്ഞ്ചലിെൻറ നേതൃത്വത്തിൽ 25താരങ്ങളടങ്ങിയ ഡൽഹി ടീം ദോഹയിലെത്തിയത്. ദോഹയിലെ ആസ്പെയർ സ്പോർട്സ് അക്കാദമിയിലാണ് ടീമിെൻറ പരിശീലനം.
ഇവിടെയാണ് 2022 ലോകക്കപ്പിന് വേദിയാകുന്ന ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയമുള്ളത്. ആസ്പെയർ അക്കാദമിയിലെ കളിയനുഭവം ടീമിെൻറ കരുത്ത് കൂട്ടുമെന്നും മികച്ച കാലാവസ്ഥയും സൗകര്യങ്ങളുമാണ് ഇവിടെയുള്ളതെന്നും ചീഫ് കോച്ച് മൈഗൽ എയ്ഞ്ചൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ടീം ഇന്ന് മടങ്ങും.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പോർട്സ് അക്കാദമിയായ ആസ്പെയറിൽ പ്രധാനമായും യൂറോപ്യൻ ക്ലബുകളാണ് പരിശീലനത്തിനെത്താറ്. ആദ്യമായാണ് ഒരു ഇന്ത്യൻ ടീമിന് അവസരം ലഭിക്കുന്നത്.
മൂന്ന് പ്രീ സീസൺ മാച്ചുകളിൽ രണ്ട് ഖത്തർ സ്റ്റാർസ് ലീഗ് ടീമുകളുമായും ആർമി ടീമുമായും ഡൽഹി മാറ്റുരച്ചു. ഖത്തർ ഇന്ത്യൻ അസോസിയേഷൻ ഫോർ ഫുട്ബാൾ (ക്യു.െഎ.എ) ആണ് ടീമിന് വേണ്ട സഹായങ്ങൾ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് െഎ.എസ്.എല്ലിലും തിളങ്ങിയ റോമിയോ ഫെർണാണ്ടസ്, ഇന്ത്യൻ ടീമിലെ പ്രീതം കോതൽ, സെയ്തിസെൻ സിംഗ്, പൂനെ എഫ്.സിയുടെ മുൻതാരം കലു ഉച്ചെ തുടങ്ങിയ വൻതാരങ്ങൾ ടീമിലുണ്ട്. ലോകക്കപ്പിനായി ഖത്തറിൽ ഒരുക്കുന്ന 12 സ്റ്റേഡിയങ്ങളിൽ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ സ്റ്റേഡിയമാണ് ആസ്പെയറിലെ ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.