2030 ലോകപ്പ്: കൊറിയകൾ ഒന്നിച്ചുനടത്താമെന്ന് ദക്ഷിണ കൊറിയൻ നേതാവ്
text_fieldsസോൾ: പതിറ്റാണ്ടുകളായി പോർവിളി തുടരുന്ന അയൽപക്കങ്ങളെ ഫുട്ബാൾ ഒന്നാക്കുമോ? മേഖലയെ സമാധാനത്തിലേക്ക് തിരികെ നടത്താൻ 2030ലെ ലോകകപ്പ് ഫുട്ബാൾ ഇരു കൊറിയൻ രാജ്യങ്ങളിലുമായി നടത്താൻ ഒരുക്കമാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെയ് ഇൻ നിർദേശിച്ചു. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയുമായി സോളിൽ നടന്ന ചർച്ചകളിലാണ് രണ്ടു കൊറിയകളിലും മറ്റ് അയൽരാജ്യങ്ങളിലുമായി നടത്താമെന്ന് അഭിപ്രായപ്പെട്ടത്.
അടുത്ത ദിവസം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ വിഷയം ഉന്നയിക്കാമെന്ന് ഇൻഫാൻറിനോ ഉറപ്പുനൽകിയിട്ടുണ്ട്. 1950-53 യുദ്ധത്തിനൊടുവിൽ വെടിനിർത്തൽ നിലവിൽവന്നെങ്കിലും മേഖല പതിറ്റാണ്ടുകളായി സംഘർഷമുഖത്താണ്. ദക്ഷിണ കൊറിയയിൽ മാത്രം 28,500 അമേരിക്കൻ സൈനികരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.