ഐ.പി.എല്ലിൽ ഏഴ് ടീമുകൾക്കായി കളിച്ച ഒരേയൊരാളായി ആരോൺ ഫിഞ്ച്
text_fieldsബംഗളൂരു: ആസ്ട്രേലിയൻ താരം ആരോൺ ഫിഞ്ച് െഎ.പി.എൽ ക്രിക്കറ്റ് ചരിത്രത്തിൽ ഏഴ് വ്യത്യസ്ത ടീമുകൾക്കായി പാഡണിഞ്ഞ ആദ്യ കളിക്കാരനായി മാറി.
2010ൽ രാജസ്ഥാൻ ജഴ്സിയിലായിരുന്നു ടോപ് ഒാർഡർ ബാറ്റ്സ്മാനായ ഫിഞ്ചിെൻറ െഎ.പി.എൽ അരങ്ങേറ്റം. പിന്നീട് 2017 വരെയുള്ള സീസണുകളിൽ ഡൽഹി ഡെയർഡെവിൾസ്, പുണെ, സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്കായി കളത്തിലിറങ്ങി.
വെള്ളിയാഴ്ച റോയൽ ചലഞ്ചേഴ്സിനെതിരായി കിങ്സ് ഇലവൻ പഞ്ചാബിനായി ബാറ്റിങ്ങിനിറങ്ങിയതോടെയാണ് ഫിഞ്ചിന് നേട്ടം സ്വന്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.