ഫലം നിര്‍ണയിച്ചത് ഷൂട്ടൗട്ടിലെ മധുരപ്രതികാരം; ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് മിലാന്
text_fieldsദോഹ: ക്രിസ്മസ് രാത്രി വര്‍ണാഭമായി ആഘോഷിക്കാന്‍ മിലാന്‍ നഗരത്തിലെ ഫുട്ബാള്‍ പ്രേമികള്‍ക്ക് ഇനി മറ്റൊന്നും വേണ്ട. ഒരു കിരീടത്തിനുള്ള കാത്തിരിപ്പ് അഞ്ചുവര്‍ഷം കടക്കാനിരിക്കെ ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ മിലാനുകാരുടെ ദിനം വന്നത്തെി. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന്‍െറ കിരീടപ്പോരാട്ടത്തില്‍ ബദ്ധവൈരികളായ യുവന്‍റസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ക്രിസ്മസ് ആഘോഷത്തിന് ഇരട്ടിമധുരമേകിയത്.
പഴയകാല പ്രതാപത്തിലേക്കുള്ള തിരിച്ചുപോക്കിന്‍െറ സൂചനകളാണ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ എ.സി മിലാന്‍െറ ഈ കിരീട നേട്ടം. കരുത്തരായ യുവന്‍റസിനുമുന്നില്‍ 1-1ന് സമനില വഴങ്ങിയതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. യുവന്‍റസ് ഗോള്‍വലക്കുമുന്നില്‍ കരുത്തനായ ഗോളി ജിയാന്‍ല്യൂഗി ബുഫണും മിലാന്‍ വലകാക്കാന്‍ ബുഫണിന്‍െറ പിന്‍ഗാമിയെന്ന് ലോകം വിളിച്ച ജിയാന്‍ല്യൂഗി ഡൊണാറുമയും. ഒടുവില്‍ ഭാഗ്യപരീക്ഷണങ്ങളുടെ പോരാട്ടം അവസാനിച്ചപ്പോള്‍ 4-3ന് ജയം മിലാന്. 2011ല്‍ ഇതേ കിരീടത്തില്‍ മുത്തമിട്ടതിനുശേഷം സാന്‍സിറോയിലേക്ക് പറക്കുന്ന ആദ്യ കപ്പ്.
ഇരു ഗോളിമാരും കളിയിലുടനീളവും പിന്നീട് പെനാല്‍റ്റിയിലും മികച്ച സേവിങ്ങുകള്‍ കാഴ്ചവെച്ചപ്പോള്‍ യുവന്‍റസ് താരങ്ങളായ മാരിയോ മാന്‍ഡ്സുകിച്ചിനും പൗലോ ഡിബാലക്കും പെനാല്‍റ്റിയില്‍ പിഴച്ചു. മിലാന്‍െറ ജിയാന്‍ലൂകാ ലെപാഡുല ഒഴികെ നാലുപേരും ലക്ഷ്യംകണ്ടപ്പോള്‍ കപ്പുറപ്പായി. കളിയിലുടനീളം ആധിപത്യം സീരി എ ചാമ്പ്യന്മാരായ യുവന്‍റസിനായിരുന്നു. ആക്രമിച്ചുകളിച്ചതിന്‍െറ ഫലമായി 18ാം മിനിറ്റിലെ കോര്‍ണര്‍, പ്രതിരോധഭടന്‍ ജോര്‍ജിയോ ചെല്ലിനി കാല്‍വെച്ച് ഗോളാക്കുകയായിരുന്നു. പിന്നീട് തിരിച്ചടിക്കാനുള്ള മിലാന്‍െറ ശ്രമം വിജയിച്ചത് 58ാം മനിറ്റില്‍. ഫെര്‍ണാഡോ സൂസോയുടെ മനോഹര ക്രോസ്, ഗോളി ബുഫണിനെ കാഴ്ചക്കാരനാക്കി ജിയാകോമോ ബോണവെന്‍റുറ ഗോളാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.