Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏഷ്യൻ കപ്പ്​:...

ഏഷ്യൻ കപ്പ്​: യു.എ.ഇക്കുമുമ്പിൽ വീണു; ഇന്ത്യക്ക്​ ആദ്യ തോൽവി

text_fields
bookmark_border
ഏഷ്യൻ കപ്പ്​: യു.എ.ഇക്കുമുമ്പിൽ വീണു; ഇന്ത്യക്ക്​ ആദ്യ തോൽവി
cancel
അബൂദബി: ദൗർഭാഗ്യം വല കെട്ടിനിന്ന പോസ്​റ്റിന് മുന്നിൽ ഇന്ത്യ വിജയം ഏകപക്ഷീയമായ രണ്ട് ഗോളിന് യു.എ.ഇക്ക് അടിയ റവെച്ചു. ആദ്യ പകുതിയിൽ മൂന്ന് സുവർണാവസരങ്ങൾ നഷ്​ടപ്പെടുത്തിയ ഇന്ത്യ രണ്ടാം പകുതിയിലും പിഴവുകൾ ആവർത്തിച്ചതേ ാടെ ഏഷ്യൻ കപ്പി​​െൻറ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം കളിയിൽ തോൽവി ഏറ്റുവാങ്ങി. ജയത്തോടെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാ നം ഇന്ത്യയിൽ നിന്ന് യു.എ.ഇ. പിടിച്ചെടുത്തു. നാല്​ പോയൻറാണ്​ ആതിഥേയർക്ക്​. ഇന്ത്യക്കും തായ്​ലൻഡിനും മൂന്ന്​ പ ോയൻറ്​ വീതമാണെങ്കിലും ഗോൾശരാശരിയുടെ നേരിയ മുൻതൂക്കത്തിൽ ഇന്ത്യയാണ്​ രണ്ടാമത്​. ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ തിങ്കളാഴ്​ച രാത്രി 9.30ന്​ ഇന്ത്യ ബഹ്​റൈനെയും യു.എ.ഇ തായ്​ലൻഡിനെയും നേരിടും.

അബൂദബിയിലെ അൽസായിദ്​ സ്​റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ഖൽഫാൻ മുബാറകും ഇടവേളക്കുശേഷം അലി മബ്​ഖൂത്തും (88) ആണ്​ യു.എ.ഇയുടെ ഗോളുകൾ നേടിയത്. ബോൾ പൊസഷനിൽ (66-34) പിന്നിലായിരുന്നുവെങ്കിലും അവസരങ്ങൾ തുറന്നെടുക്കുന്നതിൽ എതിരാളികൾക്കൊപ്പംനിന്ന ഇന്ത്യയുടെ ഗോൾശ്രമങ്ങൾ രണ്ട്​ തവണയാണ്​ ബാറിൽ തട്ടി ഗതിമാറിയത്​. ആദ്യപകുതിയിൽ ഉദാന്തയുടെ ഷോട്ടും രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത്​ ജെജെ ലാൽപെക്​ലുവയു​ം തൊടുത്ത ഷോട്ടുകളാണ്​ ബാറിലിടിച്ച്​ മടങ്ങിയത്​. കൂടാതെ മലയാളി താരം ആഷിഖ്​ കുരുണിയ​​​െൻറയും സുനിൽ ഛേത്രിയുടെയും ​ശ്രമങ്ങൾ എതിർ ഗോളി തടയുകയും ചെയ്​തു. ഇരുടീമുകളും ഒമ്പത്​ തവണ വീതമാണ്​ ഗോളിലേക്ക്​ ഷോട്ടുതിർത്തത്​. അതിൽ പോസ്​റ്റിന്​ നേരെ വന്ന യു.എ.ഇയുടെ രണ്ട്​ ശ്രമങ്ങളും ഗോളായപ്പോൾ ഇന്ത്യക്ക്​ പിഴച്ചു.

നേരത്തേ ഗ്രൂപ്പിൽ താ​യ്​​ല​ൻ​ഡ്​ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട്​ ത​ക​ർ​ന്നി​രു​ന്ന താ​യ്​​ല​ൻ​ഡ്​ ര​ണ്ടാം​ക​ളി​യി​ൽ ബ​ഹ്​​റൈ​നെ 1-0ത്തി​ന്​ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ക​ളി​യി​ൽ യു.​എ.​ഇ​യോ​ട്​ സ​മ​നി​ല​യി​ൽ കു​ടു​ങ്ങി​യി​രു​ന്ന ബ​ഹ്​​റൈ​ന്​ ഒ​രു പോ​യ​ൻ​റാ​ണു​ള്ള​ത്. ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​​ക്കു​ശേ​ഷം 58ാം മി​നി​റ്റി​ൽ ച​നാ​തി​പ്​ സോ​ങ്​​ക്രാ​സി​ൻ ആ​ണ്​ താ​യ്​​ല​ൻ​ഡി​​​െൻറ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ബ​ഹ്​​റൈ​നാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ വ്യ​ക്​​ത​മാ​യ മു​ൻ​തൂ​ക്ക​മെ​ങ്കി​ലും സ്​​കോ​റി​ങ്ങി​ലെ പാ​ളി​ച്ച വി​ന​യാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballindian football teammalayalam newssports newsAFC Asian Cup 2024
News Summary - afc asian cup football-sports news
Next Story