മാലദ്വീപ് കീഴടക്കി ബംഗളൂരു
text_fieldsമാലെ: എ.എഫ്.സി കപ്പ് പ്ലേഒാഫിെൻറ ആദ്യ പാദ മത്സരം ജയിച്ച് ബംഗളൂരു എഫ്.സിയുടെ ജൈത്രയാത്ര. െഎ.എസ്.എല്ലിൽ സെമിയുറപ്പിച്ച് മാലദ്വീപിലെ ക്ലബ് ടി.സി സ്പോർട്സിനെ നേരിടാനെത്തിയ ബംഗളൂരുവിന് 3-2നായിരുന്നു ജയം.
എവേ ജയത്തിെൻറ ആത്മവിശ്വാസവുമായി 20ന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രണ്ടാംപാദത്തിനിറങ്ങാം. രാഷ്ട്രീയ പ്രതിസന്ധികളിലൂടെ നീങ്ങുന്ന മാലദ്വീപിൽ, ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ബംഗളൂരു എഫ്.സിയെത്തിയത്. ആവശ്യമായ മുന്നൊരുക്കത്തിന് സമയം ലഭിച്ചില്ലെങ്കിലും മുൻ െഎ ലീഗ് ചാമ്പ്യന്മാർ കളത്തിൽ നിറഞ്ഞുകളിച്ചു. ആദ്യ പകുതിയിൽ പ്രതിരോധിച്ചുനിന്ന ബംഗളൂരു താരങ്ങൾ രണ്ടാം പകുതി തന്ത്രം മാറ്റിപ്പിടിച്ചു. 52ാം മിനിറ്റിൽ തോങ്ഹോഷിം ഹോകിപാണ് ആദ്യ ഗോൾ നേടുന്നത്.
പിന്നാലെ എറിക് പർതാലു ലീഡ് നൽകി. എന്നാൽ, രണ്ടു ഗോൾ വഴങ്ങിയ ടി.സി സ്പോർട്സ് ക്ലബ് തിരിച്ചുവരുന്നതാണ് കണ്ടത്. രണ്ടു മിനിറ്റിെൻറ വ്യത്യാസത്തിൽ രണ്ടു ഗോളുമായി (71, 73) അവർ വെല്ലുവിളി ഉയർത്തി.
വിജയ ഗോളിനായി ഇരു ടീമുകളും ആക്രമണം കനപ്പിച്ചു. ഒടുവിൽ 78ാം മിനിറ്റിൽ തോങ്ഹോഷിം ഹോകിപ് വീണ്ടും രക്ഷക്കെത്തിയപ്പോൾ, ബംഗളൂരുവിന് തകർപ്പൻ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.