അണ്ടർ 23 എ.എഫ്.സി കപ്പ്: വീണ്ടും തോറ്റു; യോഗ്യതയില്ലാതെ ഇന്ത്യ
text_fieldsതാഷ്കൻറ്: തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയ ഇന്ത്യ അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട ിൽനിന്ന് പുറത്ത്. തജികിസ്താനു മുന്നിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു യുവ ഇന്ത്യയുടെ തോൽവി. ആദ്യ മത്സരത്തിൽ ആതിഥേയരായ ഉസ്ബകിസ്താനോടും തോറ്റിരുന്നു. ഇതോടെ വൻകരയുടെ പോരാട്ടമെന്ന സ്വപ്നം മുളയിലേ വീണുപോയി.
ജയം അനിവാര്യമായ മത്സരത്തിെൻറ ആദ്യ പകുതിയിൽ തന്നെ തജികിസ്താൻ ഇന്ത്യൻ വല ഭേദിച്ചു. 30ാം മിനിറ്റിൽ ഡാലർ യൊഡ്ഗൊറോവും 85ാം മിനിറ്റിൽ സൊലിഹോവുമാണ് ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. ഇന്ത്യൻ ഗോൾകീപ്പർ ധീരജ് സിങ് മനോഹരമായ രക്ഷാപ്രവർത്തനങ്ങളുമായി മികച്ചുനിന്നെങ്കിലും തോൽവിയുടെ ഭാരം കുറക്കാൻ മാത്രമേ സഹായിച്ചുള്ളൂ. കളിയുടെ 12ാം മിനിറ്റിൽ കോമൾ തട്ടാലിെൻറ ഫ്രീകിക്കിൽ സർതക് ഹെഡ് ചെയ്തെങ്കിലും തജിക് ഗോളി ക്ലിയർ ചെയ്ത് അകറ്റി.
മലയാളി താരം സഹൽ അബ്ദുൽ സമദും മികച്ച കളിതന്നെ പുറത്തെടുത്തു. പക്ഷേ, എതിരാളികൾ സ്കോർ ചെയ്തിട്ടും ഇന്ത്യക്ക് മറുപടി ഗോൾ നേടാനായില്ല. മൂന്നു പേരുള്ള ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാർ നേരിട്ടും രണ്ടാം സ്ഥാനക്കാർ മികച്ചവരുടെ പട്ടികയിലൂടെയും ഇടം നേടും. രണ്ടുകളിയും തോറ്റ ഇന്ത്യ അവസാന സ്ഥാനത്തായി. പാകിസ്താൻ നേരേത്തതന്നെ പിൻവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.