ഈജിപ്തിനെ തകര്‍ത്തു; കിരീടം കാമറൂണിന് (2-1)
text_fieldsലിബ്രെവില്ളെ: നിര്‍ണായക പോരാട്ടങ്ങളില്‍ എന്നും ഈജിപ്തിന് മുന്നില്‍ തോല്‍ക്കുന്നവരെന്ന പേരുദോഷം തീര്‍ത്ത് കാമറൂണ്‍ ആഫ്രിക്കന്‍ വന്‍കരയുടെ പുതു ചാമ്പ്യന്മാരായി മാറി. ഗാബണിന്‍െറ തലസ്ഥാന നഗരിയായ ലിബ്രെവില്ളെയില്‍ നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ ഏഴു തവണ ജേതാക്കളായ ഈജിപ്തിനെ 2-1ന് കീഴടക്കി കാമറൂണ്‍ കറുത്തവന്‍കരയുടെ സിംഹാസനത്തിന് അവകാശികളായി.
കളിയുടെ 22ാം മിനിറ്റില്‍ മുഹമ്മദ് എല്‍നിനിയുടെ തകര്‍പ്പന്‍ ഗോളിലൂടെ ഈജിപ്തായിരുന്നു മുന്നിലത്തെിയത്. ടൂര്‍ണമെന്‍റിലുടനീളം ഒരു ഗോളില്‍ പിടിച്ച് തൂങ്ങി രക്ഷപ്പെട്ട ഈജിപ്തിന്, പക്ഷേ കാമറൂണിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. രണ്ടാം പകുതിയില്‍ വര്‍ധിത ആവേശത്തോടെ പൊരുതി കളിച്ച കാമറൂണ്‍ 59ാം മിനിറ്റില്‍ നികോളസ് എന്‍കോലുവിന്‍െറ ഹെഡര്‍ ഗോളിലൂടെ സമനില പിടിച്ച് മത്സരത്തില്‍ തിരിച്ചത്തെി. വിജയഗോളിനായി ഇരു നിരയും അധ്വാനിച്ച് കളിച്ചെങ്കിലും വലകുലുങ്ങിയില്ല. കളി അധികസമയത്തേക്ക് നീങ്ങുമെന്നുറപ്പിച്ചപ്പോഴായിരുന്നു ടൂര്‍ണമെന്‍റിലെ ഏറ്റവും സുന്ദരമായൊരു ഗോളോടെ 88ാം മിനിറ്റില്‍ കാമറൂണ്‍ കിരീടമുറപ്പിക്കുന്നത്.
സ്വന്തം പകുതിയില്‍ നിന്നും പറന്നുവന്ന പന്ത് പെനാല്‍റ്റി ബോക്സിന് തൊട്ടുമുന്നില്‍ നിന്ന് ഉയര്‍ന്നുചാടി സ്വീകരിച്ച വിന്‍സെന്‍റ് അബൂബക്കര്‍, വെട്ടിമാറി രണ്ടാം ടച്ചില്‍ തൊഴിച്ചപ്പോള്‍ പന്ത് വലയില്‍. 44കാരനായ ഈജിപ്ത് ഗോളി ഇസാം അല്‍ ഹദാരിക്ക് പ്രതിരോധത്തിനൊരുങ്ങാന്‍ പോലുമുള്ള സാവകാശം നല്‍കാതെ വലകുലുക്കി. പിന്നെ, കണ്ടത് നിലക്കാത്ത വിജയാഹ്ളാദം. വിജയ ഗോള്‍ പിറന്ന് മൂന്ന് മിനിറ്റ് കൂടിയേ കളി നീണ്ടുള്ളൂ. ഗാബണിലെ ഗാലറിയില്‍ തുടങ്ങിയ ആഘോഷക്കാഴ്ച കാമറൂണിനെയും ഇളക്കിമറിച്ചു.
15 വര്‍ഷത്തിനു ശേഷം വന്‍കരയുടെ ഫുട്ബാള്‍ ചാമ്പ്യന്‍പട്ടമണിഞ്ഞവര്‍, 1986, 2008 ഫൈനലുകളില്‍ ഈജിപ്തിനോടേറ്റ തോല്‍വിക്ക് മധുരപ്രതികാരം തീര്‍ത്തു. കാമറൂണിന്‍െറ അഞ്ചാം ആഫ്രിക്കന്‍ നേഷന്‍സ് കിരീടം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.