Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റി കോ​ർ​ട്​​സ്...

യൂ​റി കോ​ർ​ട്​​സ് മ​റ​ക്കി​ല്ല ആ ‘​ക്ലി​ക്കു​ക​ൾ’

text_fields
bookmark_border
Eury-Cortez
cancel
camera_alt????? ?????????????????? ?????????????? ?????????? ???????? ???????? ???????????????????????? ????????? ????????????

മോ​സ്​​കോ: അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യി​രു​ന്നു 109ാം മി​നി​റ്റി​ലെ മ​രി​യോ മ​ൻ​സു​കി​ച്ചി​​െൻറ ഗോ​ൾ. ഇം​ഗ്ലീ​ഷ്​ സ്വ​പ്​​ന​ങ്ങ​ളെ ത​ച്ചു​ട​ച്ച്​ ക്രൊ​യേ​ഷ്യ​ക്കാ​ർ വി​യ​ർ​പ്പൊ​ഴു​ക്കി നേ​ടി​യ ആ ​ഗോ​ളി​ന് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ​പ​റ്റാ​ത്ത സ​േ​ന്താ​ഷ​മു​ണ്ടാ​യി​രു​ന്നു ഒാ​രോ താ​ര​ങ്ങ​ൾ​ക്കും. എ​ന്നാ​ൽ, ആ ​ആ​ഹ്ലാ​ദാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ണി​കി​ട്ടി​യ​ത്​ ഒ​രു എ.​എ​ഫ്.​പി ഫോ​​േ​ട്ടാ​ഗ്രാ​ഫ​ർ​ക്കാ​ണ്. ഇ​വാ​ൻ പെ​രി​സി​ച്​​ പി​ന്നി​ലേ​ക്ക്​ കു​ത്തി​യി​റ​ക്കി​യ പ​ന്ത്​ സ്വീ​ക​രി​ച്ച്​ മാ​ൻ​സു​കി​ച്ച്​ ഞൊ​ടി​യി​ട​യി​ൽ ഗോ​ൾ നേ​ടി​യ​പാ​ടെ ഒാ​ടി​യ​ത്​ ഇ​ട​തു കോ​ർ​ണ​റി​ലേ​ക്കാ​യി​രു​ന്നു.

Croatia

അ​ട​ക്കി​പ്പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത ആ​വേ​ശ​വു​മാ​യി പാ​ഞ്ഞെ​ത്തി​യ മൈ​താ​ന​ത്തി​ലെ​യും റി​സ​ർ​വ്​ ബെ​ഞ്ചി​ലെ​യും താ​ര​പ്പ​ട​യും ഒ​പ്പം ടീം ​ഒ​ഫീ​ഷ്യ​ലു​ക​ളും മാ​ൻ​സു​കി​ച്ചി​നു മു​ക​ളി​ലേ​ക്ക്​ പാ​ഞ്ഞു​ക​യ​റി. ഇ​തോ​ടെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന എ.​എ​ഫ്.​പി ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ യൂ​റി കോ​ർ​ട്​​സ്​ അ​തി​നി​ട​യി​ൽ ​െപ​ട്ടു.

Eury's-Photo
ക്രൊയേഷ്യൻ താരങ്ങളുടെ സന്തോഷം - എ.എഫ്​.പി ​ഫോ​േട്ടാഗ്രാഫർ യൂറി കോർട്​സ്​ പകർത്തിയ ചിത്രം
 

വീ​ണു​കി​ട​ക്കു​ന്ന​തി​നി​ട​യി​ലും യൂ​റി കോ​ർ​ട്​​സ്​ ഫോ​േ​ട്ടാ​യെ​ടു​ക്കാ​ൻ മ​റ​ന്നി​ല്ല. ഒാ​രോ​രു​ത്ത​രു​ടെ​യും ഭാ​വ​ങ്ങ​ളെ അ​യാ​ൾ ‘ക്ലോ​സ്​​അ​പ്പി​ൽ’ ഒ​പ്പി​യെ​ടു​ത്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ.​എ​ഫ്.​പി ന്യൂ​സ്​ ഏ​ജ​ൻ​സി ആ ​ചി​ത്ര​ങ്ങ​ൾ ലോ​ക​വു​മാ​യി പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Eury
വീ​ണ​ു​പോ​യ ​േഫാ​േ​ട്ടാ​ഗ്രാ​ഫ​റെ ടീ​മം​ഗ​ങ്ങ​ൾ എ​ഴു​ന്നേ​ൽ​പി​ക്കു​ന്നു
 

ഒ​ടു​വി​ൽ വീ​ണു​കി​ട​ന്ന​യാ​ളെ​ കൈ​നീ​ട്ടി മാ​ൻ​സു​കി​ച്ച്​ ത​ന്നെ എ​ഴു​ന്നേ​ൽ​പി​ച്ചു. ഡി​ഫ​ൻ​ഡ​ർ വി​ദ അ​യാ​ൾ​ക്ക്​ സ്​​നേ​ഹ ചും​ബ​ന​വും ന​ൽ​കി. ‘‘താ​ൻ ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ​യെ​ടു​ത്ത ​ഫോ​േ​ട്ടാ​ക​ളേ​ക്കാ​ൾ ആ ​ക്ലി​ക്കു​ക​ൾ​ക്ക്​ ജീ​വ​നേ​റെ​യാ​യി​രു​ന്നു, അ​റ്റ​മി​ല്ലാ​ത്ത ആ​ഹ്ലാ​ദ​ത്തി​​െൻറ ക​ഥ പ​റ​യു​ന്നു​ണ്ട്​ ആ ​ചി​ത്ര​ങ്ങ​ൾ’’​ -മെ​ക്​​സി​കോ​ക്കാ​ര​നാ​യ യൂ​റി കോ​ർ​ട്​​സ്​ സു​ന്ദ​ര മു​ഹൂ​ർ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ച്​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ എ​ഴു​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:croatiamalayalam newssports newsWorld cup 2018AFP PhotographerEury Cortez
News Summary - AFP Photographer Eury Cortez in World Cup - Sports News
Next Story