മുൻ ആഫ്രിക്കൻ ഫുട്ബാളർ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsലണ്ടൻ: കോവിഡ്-19 ബാധിച്ച് മുൻ ആഫ്രിക്കൻ ഫുട്ബാളറും സോമാലിയൻ ഇതിഹാസവുമായ അബ് ദുൽ ഖാദർ മുഹമ്മദ് ഫറാ മരണത്തിന് കീഴടങ്ങി.
വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ആശുപത് രിയിൽ അന്തരിക്കുേമ്പാൾ 59 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചത ്. ആഫ്രിക്കൻ ഫുട്ബാൾ ഫെഡറേഷനും സൊമാലി ഫുട്ബാൾ ഫെഡറേഷനുമാണ് മരണവാർത്ത പുറംലോകത്തെ അറിയിച്ചത്.
സോമാലിയൻ സർക്കാറിൽ കായിക യുവജനക്ഷേമ മന്ത്രിയുടെ ഉപദേശകനായി പ്രവർത്തിച്ചുവരികയായിരുന്നു. കോവിഡ് ബാധിതനായി മരിക്കുന്ന ആദ്യ ആഫ്രിക്കൻ ഫുട്ബാളറാണ് ഫറാ.
1961ൽ ബലദ്വെയ്ൻ ഗ്രാമത്തിൽ ജനിച്ച താരം 1976ലാണ് കരിയർ തുടങ്ങുന്നത്. ബത്റൂൽക ക്ലബിനൊപ്പമായിരുന്നു കരിയറിലേറെയും. 1980കളുടെ അവസാനം വരെ ദേശീയ ടീമിനായി ബൂട്ടുകെട്ടി. 2016ൽ സർക്കാർ മുതിർന്ന തസ്തികയിൽ നിയമിച്ചു.
സ്പാനിഷ് ഭീമന്മാരായ റയൽ മഡ്രിഡ് മുൻ പ്രസിഡൻറ് ലോറെസൻസോ സാൻസ്, മലാഗയിലെ ഫുട്ബാൾ ടീം പരിശീലകനായിരുന്ന 21കാരൻ ഫ്രാൻസിസ്കോ ഗാർഷ്യ എന്നിവരാണ് കോവിഡ് ബാധയേറ്റ് മരിച്ച ഫുട്ബോൾ രംഗത്തെ പ്രമുഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.