ഒളിമ്പിക്സ് ഫുട്ബാൾ: പ്രായപരിധിയിൽ ഇളവ് നൽകും
text_fieldsസൂറിക്: ഒരുവർഷം നീട്ടിയ ടോക്യോ ഒളിമ്പിക്സിൽ പ്രായപരിധി വെല്ലുവിളിയാകുന്ന ഫു ട്ബാളിൽ ഇളവിന് സാധ്യത. 2020ൽ കളിക്കാൻ യോഗ്യത നേടിയ താരങ്ങൾക്ക് 2021ൽ അവസരം നഷ്ടമ ാകില്ലെന്ന് ഫിഫ അറിയിച്ചു. അണ്ടർ 23 താരങ്ങൾക്കാണ് പൊതുവെ ഒളിമ്പിക് ഫുട്ബാളിൽ ക ളിക്കാൻ അർഹത. ഒരു ടീമിൽ മൂന്നുപേർക്ക് പ്രായപരിധിയിൽ ഇളവുണ്ടാകും. വനിത ടീമിന് പ്രായപരിധിയില്ല.
എന്നാൽ, ജൂലൈയിൽ തുടങ്ങിയാൽ കളിക്കാൻ യോഗ്യതയുള്ള എല്ലാ താരങ്ങൾക്കും അവസരം ലഭിക്കുന്നവിധം 1997 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് യോഗ്യത നൽകുന്ന രീതിയിൽ ഇളവ് അനുവദിക്കുമെന്ന് ഫിഫ വാർത്തക്കുറിപ്പിൽ അറിയിച്ചു. പ്രായപരിധി വിഷയമാകുന്ന ആസ്ട്രേലിയൻ ഫുട്ബാൾ ഫെഡറേഷൻ, നീക്കത്തെ സ്വാഗതംചെയ്തു.
ജൂണിൽ നടക്കേണ്ട എല്ലാ അന്താരാഷ്ട്ര മത്സരങ്ങളും നീട്ടിവെക്കാനും തീരുമാനിച്ചു. പാനമയിൽ ആഗസ്റ്റ്- സെപ്റ്റംബറിൽ നടക്കേണ്ട അണ്ടർ 20 വനിത ലോകകപ്പും നീട്ടിവെക്കും. ലിത്വാനിയയിൽ സെപ്റ്റംബറിൽ നടക്കേണ്ട ഫുട്സാൽ ലോകകപ്പ് സംബന്ധിച്ച് ഈ മാസാവസാനം തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.