അഗ്യൂറോയിൽ ആറാടി സിറ്റി
text_fieldsലണ്ടൻ: അർജൻറീനൻ താരം സെർജിയോ അഗ്യൂറോ ഹാട്രിക്കുമായി തിളങ്ങിയപ്പോൾ, വാറ്റ്ഫോർഡിനെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ട് മാഞ്ചസ്റ്റർ സിറ്റിയുടെ പടയോട്ടം. തുടർച്ചയായ ജയങ്ങളോടെ 13 പോയൻറുമായി സിറ്റി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. വാറ്റ്േഫാർഡിെൻറ പ്രതിരോധം പലവട്ടം ചോർന്ന മത്സരത്തിൽ, വൻ ആക്രമണമായിരുന്നു സിറ്റി അഴിച്ചുവിട്ടത്.
ഗബ്രിയേൽ ജീസസും സെർജിയോ അഗ്യൂറോയും നയിച്ച മുന്നേറ്റനിര വളരെ പെെട്ടന്നുതന്നെ സ്കോറിങ്ങിൽ വിജയിച്ചു. 27ാം മിനിറ്റിൽ അഗ്യൂറോയാണ് ഗോൾ വേട്ടക്ക് തുടക്കംകുറിച്ചത്. 31ാം മിനിറ്റിൽ അഗ്യൂറോ തന്നെ രണ്ടാം ഗോൾ നേടിയതിനു പിന്നാലെ ഗബ്രിയേൽ ജീസസും (37) വലകുലുക്കി. രണ്ടാം പകുതിക്ക് പിന്നാലെ പ്രതിരോധ താരം നികളസ് ഒടെമൻഡി നാലാം ഗോൾ നേടി. 81ാം മിനിറ്റിലായിരുന്നു അഗ്യൂറോയുടെ ഹാട്രിക് ഗോൾ. 89ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റഹീം സ്റ്റെർലിങ്ങും ഗോളാക്കിയതോടെ വാറ്റ്ഫോർഡിെൻറ പതനം പൂർണമായി.
മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ യുനൈറ്റഡ്, സ്റ്റോക് സിറ്റിയെ 2-1ന് തോൽപിച്ചപ്പോൾ, മുൻ ചാമ്പ്യന്മാരായ ലിവർപൂളും െലസ്റ്റർ സിറ്റിയും സമനിലയിൽ കുരുങ്ങി. ലെസ്റ്റർ സിറ്റിയെ ഹഡേഴ്സ് ഫീൽഡ് ടൗൺ സമനിലയിലാക്കിയപ്പോൾ (1-1), ലിവർപൂളിനെ ബേൺലിയാണ് തളച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.