അയാക്സ് x ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് സെമി ഇന്ന്
text_fieldsആംസ്റ്റർഡാം: ഡച്ച് നഗരമായ ആംസ്റ്റർഡാമിെൻറ ഒാരോ തരി മണ്ണിലുമുണ്ട് യൊഹാൻ ക്രൈ ഫ്. മൺമറഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ടും ഒാറഞ്ച് നഗരി ക്രൈഫ് ഒാർമകളിൽ പുളകംകൊള്ള ുന്നു. ആ ഒാർമകൾക്ക് നിറംപകരുകയാണ് അയാക്സ് ആംസ്റ്റർഡാം. യുവേഫ ചാമ്പ്യൻസ് ലീ ഗ് സെമിഫൈനലിെൻറ രണ്ടാം പാദത്തിൽ ആംസ്റ്റർഡാമിലെ ക്രൈഫ് അറീനയിൽ അയാക്സും ടോ ട്ടൻഹാം ഹോട്സ്പറും ഇന്ന് രാത്രിയിൽ കൊമ്പുകോർക്കുേമ്പാൾ ആകാശങ്ങൾക്കപ്പുറത ്ത് നക്ഷത്രങ്ങളിലൊന്നായി ക്രൈഫുമുണ്ടാവുമെന്ന് വിശ്വസിക്കുകയാണ് ഡച്ച് ആരാധക ർ. ഡച്ച് ഫുട്ബാളിെൻറ ഉയിർത്തെഴുന്നേൽപ് ലോകം ആഘോഷമാക്കുേമ്പാൾ ക്രൈഫ് എവിടെപ ്പോയി ഒളിക്കാൻ.
ലണ്ടനിലെ ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദ സെമിയിലെ ജയത്തിെൻറ മുൻതൂക്കം എറിക് ടെൻ ഹാഗിെൻറ അയാക്സിനുണ്ട്. എതിരാളിയുടെ മണ്ണിൽ 15ാം മിനിറ്റിൽ ഡോണി വാൻ ഡീ ബിക് നേടിയ ഗോളിലൂടെയായിരുന്നു ജയം. എവേ ഗോളിെൻറ ആനുകൂല്യം നൽകുന്ന ഇരട്ടിമധുരമായി ഇൗ ജയം. ഇൗ വെല്ലുവിളി മറികടക്കാനാണ് ടോട്ടൻഹാമും കോച്ച് മൗറിസിയോ പൊച്ചെട്ടിനോയും ആംസ്റ്റർഡാമിലെത്തുന്നത്.
ട്രിപ്ൾ ലക്ഷ്യത്തിലേക്ക് അയാക്സ്
ക്രൈഫ് യുഗത്തിനുശേഷം ഒരു സീസണിൽ ട്രിപ്ൾ കിരീടം ലക്ഷ്യമിടുകയാണ് അയാക്സ്. 1971-72 സീസണിൽ ഡച്ച് ലീഗും ഡച്ച് കപ്പും യൂറോപ്യൻ കിരീടവുമണിഞ്ഞ് അയാക്സ് ഇതിഹാസം രചിച്ച കാലം ഇന്നത്തെ തലമുറക്ക് െകട്ടുകഥ മാത്രമാണ്.
നെതർലൻഡ്സ് തുടർച്ചയായി ലോകകപ്പ് റണ്ണർ അപ്പായതും (1974, 1978) യൂറോ കപ്പ് ജേതാക്കളായതും (1980) അയാക്സിെൻറ ബൂട്ടിൽ പിറന്ന അലയൊലികളിലായിരുന്നു. ആ യുഗത്തിെൻറ ആവർത്തനമാവുമോയെന്നാണ് ആരാധകരുടെ ചോദ്യം. ആദ്യ പടിയായി രണ്ടുദിവസം മുമ്പ് ഡച്ച് കപ്പ് കിരീടം അയാക്സ് ചൂടി. ലീഗ് ടൂർണമെൻറായ ‘എർഡിവൈസിൽ’ അയാക്സ് ഒന്നാമതായി മുന്നേറുന്നു. രണ്ടുകളി ബാക്കിനിൽക്കെ അയാക്സും പി.എസ്.വി െഎന്തോവനും പോയൻറ് പട്ടികയിൽ ഒപ്പത്തിനൊപ്പമാണിപ്പോൾ (80). തോൽക്കാതിരുന്നാൽ ആറു വർഷത്തിനുശേഷം ആ കിരീടവും ഉറപ്പിക്കാം. ഇനിയുള്ളത് ചാമ്പ്യൻസ് ലീഗ്. ആദ്യപാദ സെമി കടമ്പ കടന്നവർക്ക് ഇന്ന് രാത്രികൂടി ആ ഫോം ആവർത്തിച്ചാൽ ടോട്ടൻഹാമിനെ വീഴ്ത്തി 1996ന് ശേഷം ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാവും.
റയൽ മഡ്രിഡിെൻറയും യുവൻറസിെൻറയും വഴിമുടക്കിയവരിൽനിന്ന് ആ അത്ഭുതവും പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. പരിക്കിെൻറയും സസ്പെൻഷെൻറയും ആശങ്കയില്ലാതെയാണ് ടീമിറങ്ങുന്നത്.
ആദ്യ പാദത്തിനുശേഷം താരങ്ങൾക്ക് വിശ്രമം നൽകുന്ന റൊേട്ടഷൻ ലൈനപ്പായിരുന്നു ലീഗിലും ഡച്ച് കപ്പിലും കോച്ച് ടെൻ ഹാഗ് പരീക്ഷിച്ചത്. ഡി ലിറ്റ്, ഡി ജോങ്, വാൻ ഡീ ബിക് തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനം കരുത്താവുന്നു.
ടോട്ടൻഹാമിന് കഷ്ടകാലം
അവസാന 10 എവേ മത്സരങ്ങളിൽ ഒന്നിൽ മാത്രമായിരുന്നു ടോട്ടൻഹാമിെൻറ ജയം. അതിന് പുറെമ പരിക്ക് ആശങ്കയും എതിരാളിയുടെ ഗ്രൗണ്ടെന്ന വെല്ലുവിളിയുമെല്ലാം പോരാട്ടം കനപ്പിക്കുന്നു.
മികച്ച മാർജിനിലെ ജയമാണ് മുന്നോട്ടുള്ള യാത്രക്ക് അനിവാര്യം. ആദ്യ പാദത്തിൽ പുറത്തിരുന്ന കൊറിയ സ്ട്രൈക്കർ ഹ്യൂങ് മിൻ സണിെൻറ തിരിച്ചുവരവാണ് കോച്ച് മൗറിസിയോക്ക് ആശ്വാസമാവുന്നത്. ഹാരി കെയ്ൻ, ഹാരി വിങ്ക്സ്, സെർജി ഒാറിയർ എന്നിവർ പരിക്ക് കാരണം ടീമിന് പുറത്തായി. എറിക് ലമേലയുടെ കാര്യവും ഉറപ്പില്ല. എങ്കിലും കോച്ച് മൗറിസിയോയുടെ ആത്മവിശ്വാസത്തിന് തെല്ലും കുറവില്ല. ‘‘ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. ഇതുവരെയെത്തുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലുമായി മുന്നിലുള്ളത് രണ്ടു ഫൈനലുകളാണ്. അവ ജയിക്കുകതന്നെ ചെയ്യും’’ -കോച്ച് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.