െഎസായി ഗോകുലം
text_fieldsകോഴിക്കോട്: ഒന്നാം പകുതിയിൽ ഗോളടിച്ച് ലീഡ് നേടി രണ്ടാം പകുതിയിൽ സമനില വഴങ്ങു ന്ന തിരക്കഥയിൽ അൽപം മാറ്റം. െഎ ലീഗിൽ ഒമ്പതാം മിനിറ്റിൽ ലീഡ് നേടിയ ഗോകുലം കേരള എ ഫ്.സി അവസാന 14 മിനിറ്റിൽ മൂന്ന് ഗോളുകൾ ചോദിച്ചുവാങ്ങി െഎസ്വാൾ എഫ്.സിയോട് നാണംെ കട്ട തോൽവി ഏറ്റുവാങ്ങി. ജയമില്ലാത്ത ഗോകുലത്തിെൻറ തുടർച്ചയായ 13 മത്സരമാണിത്. 18 കളികളിൽ നിന്ന് 18 പോയേൻറാടെ െഎസ്വാൾ എട്ടാം സ്ഥാനത്താണ്. ഗോകുലം 18 കളികളിൽനിന്ന് 14 പോയൻറുമായി പത്താം സ്ഥാനത്ത് തുടരുകയാണ്.
18 കളിയിൽനിന്ന് 11 പോയൻറുമായി അവസാന സ്ഥാനത്തുള്ള ഷില്ലോങ് ലജോങ് അടുത്ത രണ്ട് മത്സരങ്ങളിൽ മുന്നേറിയാൽ ഗോകുലം െഎ ലീഗിൽ തരംതാഴ്ത്തപ്പെടും. കോർപറേഷൻ സ്റ്റേഡിയത്തിൽ കരുത്തരായ നെരോക എഫ്.സിയുമായി ഞായറാഴ്ചയും ഇൗസ്റ്റ്ബംഗാളിനെതിരെ ഇൗ മാസം ഒമ്പതിനുമാണ് ഗോകുലത്തിെൻറ അവസാന രണ്ട് മത്സരങ്ങൾ.
തുടക്കം ഗംഭീരം
ആന്ദ്രേ ഡെന്നിസ് എറ്റിയന്നെ കരീബിയൻ സെൻറർ ബാക് ഗോകുലത്തിനായി അരങ്ങേറ്റം കുറിച്ചപ്പോൾ ഗോൾകീപ്പർ സ്ഥാനത്ത് കോഴിക്കോട്ടുകാരൻ ഷിബിൻ രാജും മുന്നേറ്റനിരയിൽ വി.പി. സുഹൈറും തിരിച്ചെത്തി. ആദ്യ അഞ്ച് മിനിറ്റിനിടെ നാല് കോർണർ കിക്കുകളുമായി ഗോകുലം സമ്മർദം ശക്തമാക്കി. മാർകസ് ജോസഫാണ് ഗോകുലത്തിനെ മുന്നിലെത്തിച്ചത്. ഒമ്പതാം മിനിറ്റിൽ ഐസ്വാൾ പ്രതിരോധ താരം ലാൽറാംമുൻമാവിയ ഗോകുലത്തിെൻറ മുന്നേറ്റനിരക്കാരൻ ഇംറാൻ ഖാനെ ബോക്സിന് മുന്നിൽ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്കാണ് മാർകസിെൻറ ഗോളിലെത്തിയത്. ഇടംകാലൻ ഷോട്ട് ഐസ്വാൾ പ്രതിരോധക്കാരെയും ഗോൾകീപ്പർ ലാലംപുയിയയെയും കബളിപ്പിച്ച് വലയിൽ പതിച്ചു.
ഒടുക്കം ദുരന്തം
ഒരു ഗോൾ ലീഡിൽ ജയത്തിനരികിലായിരുന്ന ഗോകുലത്തിനെതിരെ 83ാം മിനിറ്റിൽ പോൾ റാംഫാങ്സ്വവുവ തിരിച്ചടിച്ചു. പ്രതിരോധക്കളി പുറത്തെടുത്ത ഗോകുലം പ്രതിരോധം ഒരു ഗോളിൽ തൂങ്ങി സമയം തള്ളിനീക്കാനായി ഗോളി ഷിബിൻ രാജിന് ബാക്ക്പാസ് നൽകിയതാണ് തിരിച്ചടിക്ക് തുടക്കമായത്. സമനില വീണതോടെ പതറിയ ഗോകുലത്തിന് ലാൽഖാവ്പുയ്മാവിയയിലൂടെ അടുത്ത പ്രഹരെമത്തി. ഘനേഫോക്രോമയുടെ പാസിൽനിന്നായിരുന്നു ഗോൾ. എട്ടു മിനിറ്റ് നീണ്ട ഇഞ്ച്വറിടൈമിലാണ് െഎസ്വാളിെൻറ മൂന്നാം ഗോളെത്തിയത്. ലാൽഖാവ്പുയ്മാവിയ നീട്ടിക്കൊടുത്ത പന്ത് ക്രോമ വലയിലെത്തിച്ചതോെട ഗോകുലം ടീം െഎ ലീഗിൽ ‘കോമ’യിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.