മോഹൻ ബഗാനെതിരെ വിജയം; െഎസോൾ എഫ്.സി കിരീടത്തിലേക്ക്
text_fieldsെഎസോൾ: സമുദ്ര നിരപ്പിൽനിന്ന് 3700 അടിയിലേറെ ഉയരമുള്ള മിസോറമിലെ മലമുകളിൽ ശനിയാഴ്ച നടന്ന െഎ ലീഗ് കിരീടപ്പോരാട്ടത്തിൽ മോഹൻ ബഗാനെതിരെ െഎസോൾ എഫ്.സിക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു െഎസോൾ ജയിച്ചത്. പ്രതിരോധനിര താരം സൊഹ്മിംഗ്ലിയാന റാൾട്ടെ 83–ാം മിനിറ്റിൽ നേടിയ ഏക ഗോളാണ് നിർണായക ജയം ഒരുക്കിയത്.
വിജയത്തോടെ ഐസ്വാൾ കിരീടം ഉറപ്പിച്ചു. 17 കളികളിൽനിന്നും 36 പോയൻറാണ് ഇവരുടെ സമ്പാദ്യം. ഇത്രതന്നെ മൽസരങ്ങളിൽനിന്ന് 33 പോയിന്റുള്ള മോഹൻ ബഗാൻ രണ്ടാം സ്ഥാനത്താണ്. അവസാന ലീഗ് മൽസരത്തിൽ ഷില്ലോങ് ലജോങ് എഫ്.സിയോട് സമനില സ്വന്തമാക്കിയാലും ഐസ്വാളിന് കിരീടം സ്വന്തമാക്കാം.
എതിരാളികൾക്ക് വാരിക്കുഴിയൊരുക്കി കാത്തിരിക്കുന്ന െഎസോളിെൻറ ഹോം ഗ്രൗണ്ടിൽ തോൽവിയൊഴിവാക്കുക മോഹൻ ബഗാന് ഏറെ കഠിനമായിരുന്നു. സ്വന്തം മണ്ണിൽ മികച്ച റെക്കോഡുള്ള െഎസോളിന് നാട്ടുകാരുടെ പിന്തുണയും കരുത്തായി. അവസാന റൗണ്ടിൽ െഎസോളിന് ഷില്ലോങ് ലജോങ്ങും ബഗാന് ചെന്നൈ സിറ്റിയുമാണ് എതിരാളികൾ. ഇരുടീമും തമ്മിൽ കൊൽക്കത്തയിൽ നടന്ന ആദ്യപാദം 3–2നു ബഗാൻ ജയിച്ചിരുന്നു. 2015-16 സീസണിൽ െഎ ലീഗ് യോഗ്യത നേടി, തരംതാഴ്ത്താതെ രക്ഷപ്പെട്ട െഎസോൾ ഖാലിദ് ജമീലിെൻറ പരിശീലനത്തിനു കീഴിലാണ് സ്വപ്നക്കുതിപ്പ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.