കോപ അമേരിക്ക: വർഗാസ് ഗോളിൽ ചിലിക്ക് ജയം
text_fieldsസാവോപോളോ: കോപ അമേരിക്കയിൽ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ചിലിക്ക് ചാമ്പ്യന്മാ ർക്കൊത്ത തുടക്കം. ഏഷ്യൻ അതിഥികളായെത്തിയ ജപ്പാെൻറ വലയിൽ നാല് ഗോളുകൾ നിക്ഷേപിച് ചായിരുന്നു ചിലിയുടെ ജയം. അലക്സിസ് സാഞ്ചസും എഡ്വേർഡോ വർഗാസും അർതുറോ വിദാലും എ റിക് പുൾഗാറും ഉൾപ്പെടെ ‘വലിയ മനുഷ്യർ’ കളംനിറഞ്ഞു കളിച്ചപ്പോൾ ജപ്പാെൻറ ‘ചെറിയ മ നുഷ്യർ’ പ്രതിരോധത്തിലേക്ക് വലിച്ചു. ഫലമോ ഒരുഡസനോളം ഗോൾഷോട്ടുകൾക്കൊടുവിൽ നാല് ഗോളിെൻറ മികവോടെ ജയം.
കളിയുടെ 41ാം മിനിറ്റിൽ എറിക് പുൾഗാറിെൻറ ഗോളിലൂടെയാണ് ചിലി ആദ്യം ലക്ഷ്യകണ്ടത്. ഒന്നാം പകുതിയിൽ ഒരു ഗോൾ ലീഡുമായി പിരിഞ്ഞവർ, രണ്ടാം പകുതിയിൽ ജപ്പാനെ വരിഞ്ഞുമുറുക്കി. എഡ്വേർഡോ വർഗാസ് (54,83) അലക്സിസ് സാഞ്ചസ് (82) എന്നിവരുടെ വകയായിരുന്നു മറ്റു മൂന്നു ഗോളുകൾ.
കളിയുടെ ആദ്യ മിനിറ്റുകളിൽ കരുതലോടെയായിരുന്നു ചിലിയുടെ നീക്കങ്ങൾ. കഴിഞ്ഞ ലോകകപ്പ് പ്രീക്വാർട്ടറിൽ ബെൽജിയത്തെ വിറപ്പിച്ചവരുടെ കാൽകരുത്തറിയാനുള്ള കാത്തിരിപ്പായിരുന്നു അത്. മധ്യനിരയിൽനിന്ന് ഗാകു ഷിബസാകിയും ഷോയ നകജിമയും നടത്തിയ നീക്കങ്ങളുമായി ചിലിയൻ പ്രതിരോധനിരയിലെത്തിയെങ്കിലും സ്ട്രൈക്കർ അയാസെ ഉഡെക്ക് ഫിനിഷ് ചെയ്യാനായില്ല. മനോഹരമായ ചില മുന്നേറ്റങ്ങൾ ബോക്സിനുള്ളിൽ ക്യാപ്റ്റൻ ഗാരി മെഡൽ, ഗോളി ഗബ്രിയേൽ അരിയാസ് എന്നിവർ ചേർന്ന് തിരിച്ചയച്ചു. എന്നാൽ, വളഞ്ഞിട്ടാക്രമിച്ച ചിലി ഒന്നാം പകുതിയുടെ അവസാനത്തിൽ കോർണർ കിക്ക് ഹെഡ്ഡറിലൂടെ വലയിലാക്കി ലീഡ് നേടി.
രണ്ടാം പകുതിയിൽ ചിലി ആധിപത്യം സമ്പൂർണമായിരുന്നു. 54ാം മിനിറ്റിൽ ഇസ്ലയുടെ ക്രോസിനെ നിലംതൊടാതെ തന്നെ വർഗാസ് വലയിലാക്കി. പിന്നീട് ഷിൻജി ഒകസാകിയും ഹിരോകി അബെയുമെത്തി ആക്രമണം കനപ്പിച്ചെങ്കിലും ബോക്സിനുള്ളിൽ അപകടം വിതക്കാനായില്ല. പുറത്തുനിന്ന് ഷോട്ടുതിർത്തായിരുന്നു പരീക്ഷണങ്ങൾ. ഇതിനിടെ, രണ്ടു മിനിറ്റിനുള്ളിൽ ചിലി ജപ്പാൻ പതനം പൂർത്തിയാക്കി. ചാൾസ് അരാങ്ക്വിസിെൻറ ക്രോസിൽ ഹെഡ്ഡറിലൂടെ അലക്സിസ് സാഞ്ചസും ജപ്പാെൻറ പ്രത്യാക്രമണത്തിനിടെ ചോർന്നുകിട്ടിയ പന്തുമായി വർഗാസും പട്ടിക പൂർത്തിയാക്കി. നിരവധി അവസരങ്ങളൊരുക്കിയ ജപ്പാൻ ഒരു ഗോളെങ്കിലും അർഹിച്ചതായിരുന്നുവെന്ന് മത്സരശേഷം കോച്ച് ഹാജിമെ മൊറിയാസു പ്രതികരിച്ചു.
അർജൻറീനക്കും ബ്രസീലിനും രണ്ടാം അങ്കം
ബെലോഹൊറിസോണ്ടോ: കോപ അമേരിക്കയിൽ രണ്ടാം ജയം തേടി ബ്രസീൽ ഇന്നിറങ്ങുന്നു. ആദ്യ കളിയിൽ െബാളീവിയയെ 3-0ത്തിന് മുക്കിയവർക്ക്, ഇന്ന് കൂട്ടത്തിൽ കേമന്മാരായ വെനിസ്വേലയാണ് എതിരാളി. മത്സരം ഇന്ത്യൻ സമയം പുലർച്ച ആറു മണി.
ഗ്രൂപ് ‘ബി’യിൽ ആദ്യ അങ്കം തോറ്റ അർജൻറീനക്ക് നോക്കൗട്ട് ഉറപ്പിക്കാൻ ഇന്ന് ജയം അനിവാര്യം. പരഗ്വേയാണ് എതിരാളി. ആദ്യ മത്സരത്തിൽ പരഗ്വേ ഖത്തറിനോട് 2-2ന് സമനില വഴങ്ങിയിരുന്നു. അർജൻറീനയെ കൊളംബിയ 2-0ത്തിന് തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.