അനസ് എടത്തൊടിക രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിച്ചു
text_fieldsന്യൂഡൽഹി: രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മലയാളിയായ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത ്തൊടിക. തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അനസ് വിരമിക്കുന്ന വിവരം അറിയിച്ചത്. താൻ ഇന്ത്യൻ ടീമിൽ നിന ്ന് വിരമിക്കുന്ന വിവരം വളരെയേറെ വേദനയോടെ അറിയിക്കുകയാണെന്നും ഏറെ വിഷമത്തോടെയാണ് തീരുമാനമെടുത്തതെന്നും അനസ് ട്വീറ്റ് ചെയ്തു.
മികച്ച രീതിയിൽ ഏറെ കാലം കളിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ കൂടുതൽ നന്നായി കളിക ്കാൻ സാധിക്കുന്ന ചെറുപ്പക്കാർക്ക് അവസരം ലഭിക്കുന്നതിനായി ഇറങ്ങേണ്ട സമയമായെന്ന് കരുതുന്നു. ദേശീയ ടീമിൽ കളിക്കാനായത് തെൻറ കരിയറിലെ വലിയ നേട്ടമായിരുന്നു. വളരെ കുറഞ്ഞ കാലമെങ്കിലും ടീമിനു വേണ്ടി മികവുറ്റ കളി പുറത്തെടുക്കാൻ ശ്രമിച്ചിരുന്നെന്നും അനസ് വ്യക്തമാക്കി.
തനിക്ക് അവസരം നൽകിയ പരിശീലകൻ സ്റ്റീഫൻ കോസ്റ്റാൻറീനും സഹകളിക്കാർക്കും കോച്ചിങ് സ്റ്റാഫിനും ആരാധകർക്കും അനസ് നന്ദി അറിയിച്ചു. 19 മത്സരങ്ങളിൽ രാജ്യത്തിനായി ബൂട്ടണിഞ്ഞ അനസ് മലപ്പുറം സ്വദേശിയാണ്. െഎ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് താരവുമാണ് ഇൗ 31കാരൻ.
തിങ്കളാഴ്ചത്തെ മത്സരത്തിെൻറ ആദ്യ മിനിറ്റിൽ തന്നെ പരിക്ക് കാരണം കണ്ണീരോടെ അനസ് കളംവിട്ടിരുന്നു. ഇൗ മത്സരത്തിൽ തോറ്റ ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായിരുന്നു.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസ് 2017 മാർച്ചിൽ കംബോഡിയക്കെതിരായ മത്സരത്തിലൂടെയാണ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 22 മാസം മാത്രം പിന്നിട്ട രാജ്യാന്തര കരിയറിനിടയിൽ 20 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. നീലക്കുപ്പായത്തിലെ പ്രതിരോധ മതിലായി വാഴുന്നതിനിടെ 31ാം വയസ്സിൽ അവിചാരിതമായാണ് വിരമിക്കൽ പ്രഖ്യാപനം.
It comes with a very heavy heart today to announce my retirement from Indian national football team. It’s been a very hard decision to take and accept. pic.twitter.com/D3ZohMLuZz
— Anas Edathodika (@anasedathodika) January 15, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.