Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗ: ഗ്രീസ്​മാന്​...

ലാ ലിഗ: ഗ്രീസ്​മാന്​ ഹാട്രിക്​; സെവിയ്യക്കെതിരെ അത്​ലറ്റികോ മഡ്രിഡിന്​ ഉജ്ജ്വല ജയം

text_fields
bookmark_border
ലാ ലിഗ: ഗ്രീസ്​മാന്​ ഹാട്രിക്​; സെവിയ്യക്കെതിരെ അത്​ലറ്റികോ മഡ്രിഡിന്​ ഉജ്ജ്വല ജയം
cancel

മഡ്രിഡ്​: സ്​റ്റാർ സ്​ട്രൈക്കർ അ​േൻറായിൻ ഗ്രീസ്​മാ​​െൻറ ഹാട്രിക്​ മികവിൽ ലാ ലിഗയിൽ അത്​ലറ്റികോ മഡ്രിഡിന്​ തകർപ്പൻ വിജയം. കരുത്തരായ സെവിയ്യയെ 5-2നാണ്​ ഡീഗോ സിമിയോണിയുടെ ടീം തുരത്തിയത്​. ഇതോടെ തലപ്പത്തുള്ള ബാഴ്​സലോണയുമായുള്ള പോയൻറ്​ വ്യത്യാസം ഏഴായി കുറക്കാനും അത്​ലറ്റികോ മഡ്രിഡിനായി. 25 റൗണ്ട്​ പൂർത്തിയായപ്പോൾ ബാഴ്​സക്ക്​ 65ഉം അത്​ലറ്റികോക്ക്​ 58ഉം പോയൻറാണുള്ളത്​. 51 പോയൻറുമായി റയൽ മഡ്രിഡാണ്​ മൂന്നാം സ്ഥാനത്ത്​. വലൻസിയക്കും (49) വിയ്യ റയലിനും (41) പിന്നിൽ ആറാമതാണ്​ സെവിയ്യ (39).

42, 51, 81 മിനിറ്റുകളിലായിരുന്നു ഗ്രീസ്​മാ​​െൻറ ഗോളുകൾ. ഡീഗോ കോസ്​റ്റ (29), കോകെ (65) എന്നിവരാണ്​ അത്​ലറ്റികോയുടെ മറ്റു സ്​കോറർമാർ. പാബ്ലോ സാറാബിയയും നോളിറ്റോയുമാണ്​ സെവിയ്യയുടെ ​േഗാളുകൾ നേടിയത്​. കളി അരമണിക്കൂർ പിന്നിടവെ സെവിയ്യ ഗോളി സെർജിയോ റികോയുടെ പിഴവിൽനിന്നായിരുന്നു അത്​ലറ്റികോയുടെ ആദ്യ ഗോൾ. റികോ എവർ ബനേഗക്ക്​ നീട്ടിയ പന്ത്​ പിടിച്ചെടുത്ത്​ കോസ്​റ്റയാണ്​ വലകുലുക്കിയത്​. ഇടവേളക്ക്​ തൊട്ടുമുമ്പ്​ ഗ്രീസ്​മാൻ ത​​െൻറ ആദ്യ ഗോൾ നേടി.

രണ്ട്​ ഡിഫൻഡർമാർക്കിടയിലൂടെ ഒാടിക്കയറി ഫ്രഞ്ച്​ താരം തൊടുത്ത കരുത്തുറ്റ ഷോട്ടിന്​ റികോക്ക്​ മറുപടിയുണ്ടായില്ല. രണ്ടാം പകുതിക്ക്​ അഞ്ചു​ മിനിറ്റ്​ പ്രായമായപ്പോൾ സീസണിൽ ടീമിന്​ കിട്ടിയ ആദ്യ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ ഗ്രീസ്​മാൻ വീണ്ടും വെടിപൊട്ടിച്ചു. സെവിയ്യ പ്രതിരോധം ദുർബലമായത്​ മുതലെടുത്ത്​ കോകെ ഗോൾ നേടിയതിനു​ പിന്നാലെ ഗ്രീസ്​മാൻ ഹാട്രിക്​ തികച്ചതോടെ അത്​ലറ്റികോ വമ്പൻ ജയത്തിലേക്ക്​ നീങ്ങി. എന്നാൽ, അവസാന അഞ്ചു​ മിനിറ്റി​നിടെ രണ്ടു​ വട്ടം സ്​കോർ ചെയ്​ത്​ സെവിയ്യ പരാജയഭാരം കുറക്കുകയായിരുന്നു.  

മറ്റു കളികളിൽ വലൻസിയ 2-1ന്​ റയൽ സോസിഡാഡിനെയും അത്​ലറ്റികോ ബിൽബാവോ  2^1ന്​ മലാഗയെയും തോൽപിച്ചപ്പോൾ ഗോൾകീപ്പർ സെർജിയോ ​അസെൻജോ രണ്ട്​ പെനാൽറ്റികൾ രക്ഷപ്പെടുത്തിയതി​​െൻറ മികവിൽ വിയ്യ റയൽ 1-0ത്തിന്​ ഗെറ്റാഫെയെ കീഴടക്കി. സെവിയ്യക്കെതിരെ ഹാട്രിക്​ നേടിയ അത്​ലറ്റികോ മഡ്രിഡി​​െൻറ അ​േൻറായിൻ ഗ്രീസ്​മാ​​െൻറ ആഹ്ലാദം


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballatletico madridsevillaAntoine Griezmannmalayalam newssports news
News Summary - Antoine Griezmann nets hat trick in Atletico rout of Sevilla -Sports news
Next Story