എൽ ക്ലാസിക്കോ ദുരന്തം; റയൽ പരിശീലകനെ മാറ്റുന്നു
text_fieldsമഡ്രിഡ്: എൽക്ലാസികോ ഇംപാക്ടിൽ പ്രതീക്ഷിച്ചപോലെ റയൽ കോച്ച് യൂലൻ ലോപെറ്റ്ഗുയിയുടെ കസേരയിളകുന്നു. ബാഴ്സലോണയുടെ തട്ടകത്തിൽ 5-1ന് നാണംകെട്ട തോൽവിയിൽ വൻവിമർശനം ഉയർന്നതോടെയാണ് കോച്ചിനെ പുറത്താക്കാൻ മാനേജ്മെൻറ് നിർബന്ധിതരാവുന്നത്. പകരം മുൻ ചെൽസി കോച്ച് അേൻറാണിയോ കോെൻറയെ സാൻറിയാഗോ ബെർണബ്യൂവിെലത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, എൽക്ലാസികോയടക്കം ലാ ലിഗയിലെ തുടർച്ചയായ മൂന്നു തോൽവികൾ ഏറ്റുവാങ്ങിയിട്ടും ലോപെറ്റ്ഗുയി ഇനിയും പ്രതീക്ഷയിലാണ്. ‘‘തോൽവിയിൽ നിരാശയുണ്ട്. റയൽ തീർത്തും ഇല്ലാതായി എന്ന പരാമർശങ്ങൾ ശരിയല്ല. 10 മത്സരങ്ങൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ.
റാങ്കിങ്നിലയും മറ്റു കാര്യങ്ങളും ഇനിയും മാറിമറിയും. ഇൗ ടീമിൽ എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്’’ -േകാച്ച് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. 2009നുശേഷം ആദ്യമായാണ് ലാ ലിഗയിൽ റയൽ ഹാട്രിക് തോൽവിയേറ്റുവാങ്ങുന്നത്.
സ്പാനിഷ് ടീമിെൻറ കോച്ചിങ് സ്ഥാനത്തുനിന്ന് ലോകകപ്പിനുള്ള ഒരുക്കത്തിനിടെ പുറത്താക്കപ്പെട്ടതായിരുന്നു ലോപെറ്റ്ഗുയി. റയലിെൻറ കോച്ചാവുമെന്ന കാര്യം പുറത്തായതോടെ ബാഴ്സതാരങ്ങൾ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനെ അതൃപ്തി അറിയിച്ചതോടെയാണ് ഇദ്ദേഹത്തിെൻറ സ്ഥാനം തെറിക്കുന്നത്.
ക്യാപ്റ്റൻ സെർജിയോ റാമോസും േകാച്ചിനെ പിന്തുണക്കുന്ന പക്ഷക്കാരനാണ്. ‘‘ഞങ്ങൾ ഇപ്പോഴും കോച്ചിനൊപ്പമാണ്. കോച്ചിനെ മാറ്റുന്നതും തെരഞ്ഞെടുക്കുന്നതുമെല്ലാം ടീം മാനേജ്മെൻറാണ്. അതിൽ കളിക്കാർക്ക് റോളില്ല. എന്നാൽ, ടീമിെൻറ പ്രകടനം കോച്ചിനെ ബാധിക്കുമെന്നതിൽ സംശയമില്ല’’ -റാമോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.