സൗഹൃദ ഫുട്ബാളിൽ ബ്രസീലിനും അർജൻറീനക്കും ജയം; ജീസസിന് ഇരട്ട ഗോൾ
text_fieldsപ്രാഗ്: മൂന്നു ദിനം മുമ്പത്തെ സൗഹൃദ അങ്കത്തിെൻറ ക്ഷീണംമാറ്റി ബ്രസീലും അർജൻറീനയും. ഫിഫ റാങ്കിങ്ങിൽ 76ാം സ്ഥാനക്കാരായ പാനമയോടേറ്റ സമനിലയുടെ ഷോക്കിനെ ത്രസിപ്പിക്കു ന്ന ജയത്തിലൂടെ ബ്രസീൽ മറന്നു കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസസ് ഇരട്ട ഗോളുമായി ഫോമിലേക്കുയർന്നതോടെ ചെക്ക് റിപ്പബ്ലിക്കിനെ കാനറികൾ 3-1ന് തോൽപിച്ചു . വെനിസ്വേലയോട് തോറ്റ അർജൻറീന മൊറോക്കോയെ ഒരു ഗോളിന് (1-0) തോൽപിച്ച് തിരിച്ചെ ത്തി. ജൂണിൽ നടക്കുന്ന കോപ അമേരിക്ക ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിലാണ് ലാറ്റിനമേ രിക്കൻ ടീമുകൾ സൗഹൃദ മത്സരങ്ങൾക്കായി യൂറോപ്പിലെത്തിയത്.
ഇരുവട്ടം ജീസസ്
പ്രാഗിൽ ചെക്കിനെ നേരിടാനിറങ്ങുേമ്പാൾ പാനമയിൽ ചോർന്നുപോയ ആത്മവിശ്വാസം നിറക ്കുകയെന്നതായിരുന്നു ബ്രസീൽ കോച്ച് ടിറ്റെയുടെ ലക്ഷ്യം. അതിനാൽതന്നെ സൗഹൃദഭാവമൊന്നുമില്ലാതെ ടീമിനെ വിന്യസിച്ചു. ഫിലിപ് കുടീന്യോ, റോബർേട്ടാ ഫെർമീന്യോ, റിച്ചാലിസൺ, കാസ്മിറോ, അലിസൺ, മാർക്വിനോസ് തുടങ്ങിയവരുമായി 4-1-4-1 കോമ്പിനേഷനിൽ വിട്ടുവിഴ്ചക്കൊന്നും തയാറായില്ല.
കളിയുടെ ആദ്യ മിനിറ്റിൽ ബ്രസീലാണ് പന്ത് നിയന്ത്രിച്ചതെങ്കിലും 21ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ഗോളിനരികിലെത്തിയ ചെക്കുകാർ ഞെട്ടിച്ചു. ബ്രസീൽ ഗോളി അലിസണിെൻറ കൈയിൽ തട്ടിത്തെറിച്ച പന്ത് മഞ്ഞപ്പടയുടെ ഭാഗ്യംകൊണ്ട് വലതൊടാതെ മടങ്ങി. എന്നാൽ, അധികം വൈകാതെ 37ാം മിനിറ്റിൽ ചെക്കുകാർ സ്കോർ ചെയ്തു. ബ്രസീൽ പ്രതിരോധത്തിൽ ചോർച്ച സൃഷ്ടിച്ച് മുന്നേറിയ ഡേവിഡ് പവ്ലേക തൊടുത്ത ഷോട്ടിെൻറ ഗതി മനസ്സിലാക്കാൻ ഗോളി അലിസണുമായില്ല. ഒന്നാം പകുതിയിൽ ബ്രസീലിനെ ഞെട്ടിച്ച ലീഡുമായി ചെക്ക് മുന്നിൽ.
എന്നാൽ, രണ്ടാം പകുതിയിൽ കളി ബ്രസീലിെൻറ ബൂട്ടിലായി. പന്തുരുണ്ടുതുടങ്ങി 49ാം മിനിറ്റിൽ റോബർേട്ടാ ഫെർമീന്യോ സമനില ഗോൾ നേടി. പെനാൽറ്റി ബോക്സിനുള്ളിൽ ചെക്ക് ഡിഫൻഡർ മാർക് സുഷി നൽകിയ മൈനസ് പാസിൽ ചാടിവീണ ഫെർമീന്യോ രാജ്യാന്തര പരിചയം മുതലാക്കി, ഞൊടിയിടയിൽ ഫയർ ചെയ്ത് വലകുലുക്കി. പിന്നെ വിജയഗോളിനായുള്ള പോരാട്ടമാണ് കണ്ടത്. ഫെർമീന്യോ-കുടീന്യോ മുന്നേറ്റം ചെക്ക് ഗോൾവലക്കു മുന്നിൽ ആശങ്കസൃഷ്ടിച്ചു. ഇതിനിടെ കുടീന്യോയെ പിൻവലിച്ച് ഗബ്രിയേൽ ജീസസ് വന്നത് ടിറ്റെയുടെ ശരിയായ തീരുമാനമായി.
മൈതാനത്തെത്തി 11ാം മിനിറ്റിൽ ജീസസ് ഗോൾ നേടി. ഇടതു വിങ്ങിലൂടെ കുതിച്ച അയാക്സ് സൂപ്പർ ബോയ് ഡേവിഡ് നെറസ് നൽകിയ ക്രോസിനെ ബോക്സിനുള്ളിൽ ജീസസിന് ഫിനിഷ് ചെയ്യേണ്ട ജോലിയേ ബാക്കിയുണ്ടായുള്ളൂ. 22കാരനായ നെറസിെൻറ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. 89ാം മിനിറ്റിൽ ജസീസ് തന്നെ തുടങ്ങിയ നീക്കം മനോഹരമായ ബാക്ഹീൽ പാസിലൂടെ കണക്ട് ചെയ്ത നെറസ് വീണ്ടും കൈയടി നേടി. ഗോളി പവ്ലേകയിൽ തട്ടി തെറിച്ച പന്ത് വീണ്ടെടുത്ത ജീസസ് വലയിലേക്ക് അടിച്ചിട്ടു. ബ്രസീലിന് 3-1െൻറ തകർപ്പൻ ജയം.
‘‘ജീസസിെൻറ പ്രകടനമാണ് എന്നെ സന്തോഷിപ്പിച്ചത്. രണ്ടാം പകുതിയിൽ അവന് അവസരം നൽകിയത് തെറ്റിയില്ല. ഒന്നാം പകുതിയിൽ ചെക്കാണ് കൂടുതൽ ക്രിയേറ്റിവായി കളിച്ചത്. ഞങ്ങൾക്ക് കുറെ പിഴവുകൾ പറ്റി. രണ്ടാം പകുതിയിലെ സബ്സ്റ്റിറ്റ്യൂഷനുകൾ കളിയെ മാറ്റിമറിച്ചു’’ -ബ്രസീൽ കോച്ച് ടിറ്റെ പറയുന്നു.
രക്ഷപ്പെട്ട് അർജൻറീന
വെനിസ്വേലയോടേറ്റ തോൽവിയുടെ ക്ഷീണം മാറിയെങ്കിലും ആഘോഷിക്കാൻ വകയുള്ളതായിരുന്നില്ല മൊറോക്കോക്കെതിരായ അർജൻറീന ജയം. ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, എയ്ഞ്ചൽ ഡി മരിയ എന്നീ പരിചയസമ്പന്നരില്ലാതെയിറങ്ങിയ അർജൻറീനയെ പൗലോ ഡിബാലയാണ് നയിച്ചത്. ഗോൾ അകന്നുനിന്നതോടെ ആദ്യ പകുതി അവസാനിച്ചത് നാലു മഞ്ഞക്കാർഡുകളുമായി. രണ്ടാം പകുതിയിൽ കൂടുതൽ ക്രിയേറ്റിവായി കളിക്കാൻ ലാറ്റിനമേരിക്കൻ സംഘം ശ്രമിച്ചെങ്കിലും കോട്ടകെട്ടിയ മൊറോക്കൻ പ്രതിരോധത്തിനു മുന്നിൽ എല്ലാം വെറുതെയായി.
സമനിലയുറപ്പിച്ച് നീങ്ങിയ മത്സരം അവസാനിക്കാൻ ഏഴു മിനിറ്റ് ബാക്കിനിൽക്കെ അർജൻറീനയുടെ വിജയഗോൾ പിറന്നു. 83ാം മിനിറ്റിൽ മത്യാസ് സുവാരസ് നൽകിയ േക്രാസിൽ എയ്ഞ്ചൽ ഡി കൊറിയയാണ് സ്കോർ ചെയ്തത്. ജയത്തോടെ രക്ഷപ്പെെട്ടങ്കിലും ജൂണിലെ കോപ അമേരിക്കക്കൊരുങ്ങുന്ന അർജൻറീന ക്ക് ആശ്വാസം പകരുന്നതല്ല ഇൗ പര്യടനം. ഇനി കോപ ടൂർണമെൻറിനുമുമ്പ് അർജൻറീനക്ക് കളികളൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.