സൗഹൃദ ഫുട്ബാൾ: അർജൻറീനക്കും പോർചുഗലിനും ഇംഗ്ലണ്ടിനും ജയം; ജർമനി-സ്പെയിൻ സമനില, ഫ്രാൻസിന് തോൽവി
text_fieldsലണ്ടൻ: കണ്ണഞ്ചിപ്പിക്കുന്ന ഗോളുകളും അടവുകൾ മാറ്റിപ്പഠിക്കാൻ പാകമായ തോൽവികളുംകൊണ്ട് ലോകകപ്പിെൻറ വിളംബര പോരാട്ടങ്ങൾ കെേങ്കമം. രണ്ടര മാസത്തിനപ്പുറം റഷ്യയിൽ പന്തുരുളുന്ന ലോകകപ്പിൽ മാറ്റുരക്കുന്ന ടീമുകളെല്ലാം കളത്തിലിറങ്ങിയപ്പോൾ ആരാധകർക്ക് മനസ്സു നിറയുന്ന ജയങ്ങളും അട്ടിമറി തോൽവികളുംകൊണ്ട് നാടകീയമായ ഫുട്ബാൾ രാത്രികൾ. ബ്രസീലിെൻറ ജയത്തിനു പിന്നാലെ അർജൻറീന, ഇംഗ്ലണ്ട്, പോർചുഗൽ, കോസ്റ്ററീക, കൊളംബിയ, പെറു, മെക്സികോ ടീമുകൾ ജയിച്ചുകയറി. മുൻ ലോകചാമ്പ്യന്മാർ മാറ്റുരച്ച ക്ലാസിക് ഫ്രൻഡ്ലിയിൽ ജർമനിയും സ്പെയിനും ഒാേരാ േഗാളടിച്ച് സമനിലയിൽ പിരിഞ്ഞു. അതേസമയം, കിരീട ഫേവറിറ്റുകളിൽ മുൻനിരയിലുള്ള താരസമ്പന്നമായ ഫ്രാൻസിനെ കൊളംബിയ 3^2ന് തരിപ്പണമാക്കി. ലോകകപ്പിനില്ലാത്ത ഇറ്റലിയെ 2-0ത്തിന് വീഴ്ത്തിയാണ് അർജൻറീന തയാറെടുപ്പ് ഗംഭീരമാക്കിയത്. വെള്ളിയാഴ്ച രാത്രിയിലെ മത്സരത്തിൽ ബ്രസീൽ 3^0ത്തിന് റഷ്യയെ തോൽപിച്ചിരുന്നു.
ടെസ്റ്റ് പാസായി അർജൻറീന
മെസ്സിയില്ലാത്ത അർജൻറീന എങ്ങെന കളിക്കുമെന്നറിയാനായിരുന്നു കോച്ച് ജോർജ് സാംപോളിക്ക് തിടുക്കം. നിനച്ചതുപോലെ താരത്തിന് നിസ്സാരമായ പേശീവേദനയുമുണ്ടായി. മെസ്സിയെയും അഗ്യൂറോയെയും പുറത്തിരുത്തി ഗോൺസാലോ ഹിഗ്വെയ്ൻ^ഡിമരിയ സഖ്യത്തിന് മുന്നേറ്റം സമർപ്പിച്ച സാംേപാളിയുടെ മനംകുളിർപ്പിക്കുേമ്പാലെ അർജൻറീനക്ക് ജയവുമെത്തി. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും. 75ാം മിനിറ്റിൽ ബോക്സിനുള്ളിൽ ജിയോവനി സെൽസോ മറിച്ചുനൽകിയ ക്രോസിൽ എവർബനേഗയാണ് ആദ്യം സ്കോർ ചെയ്യുന്നത്. പത്തു മിനിറ്റിനകം, ഹിഗ്വെയ്ൻ ടച്ചിൽ മാനുവൽ ലാൻസിനി രണ്ടാം ഗോളും നേടി. 28ന് സ്പെയിനിനെ നേരിടുേമ്പാഴും ഇതേ തന്ത്രവുമായാവും സാംപോളി ടീമിനെ ഇറക്കുക.
ക്രിസ്റ്റ്യാനോ ഷോ
റയലായാലും േപാർചുഗലായാലും ക്രിസ്റ്റ്യാനോയുടെ ഗോളടിക്ക് താളഭംഗമില്ല. റഷ്യയിലെ കറുത്ത കുതിരകളാവാനൊരുങ്ങുന്ന മുഹമ്മദ് സലാഹിെൻറ ഇൗജിപ്തിനെയാണ് ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളിൽ പോർചുഗൽ തളച്ചത്. സൂറിക്കിൽ നടന്ന കളിയുടെ രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്. 56ാം മിനിറ്റിൽ സലാഹിെൻറ വില്ലുപോലുള്ള ഷോട്ടിൽ പറങ്കിമല പിളർന്നപ്പോൾ അമ്പരന്നു. പക്ഷേ, ക്രിസ്റ്റ്യാനോയുടെ തോളിലേറി പൊരുതിയ യൂറോ ചാമ്പ്യന്മാർ ഇഞ്ചുറി ടൈമിൽ ലക്ഷ്യം കണ്ടു. 93, 96 മിനിറ്റിൽ റയൽ മഡ്രിഡ് താരത്തിെൻറ മാത്രം മിടുക്കിൽ പിറന്ന ഗോളിൽ പോർചുഗൽ നാണക്കേടൊഴിവാക്കി. ഇതോടെ ദേശീയ ടീമിനായി ക്രിസ്റ്റ്യാനോയുടെ ഗോളെണ്ണം 81 ആയി. ഫെറങ് പുഷ്കാസും (84) ഇറാെൻറ അലി ദെയിയും (109) ആണ് ലോകറെക്കോഡിൽ മുന്നിലുള്ളത്. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് 1-0ത്തിന് നെതർലൻഡ്സിനെ തോൽപിച്ചു. 59ാം മിനിറ്റിൽ ജെസി ലിൻഗാർഡാണ് വിജയ ഗോൾ നേടിയത്.
ചാമ്പ്യൻ സമനില
കിരീടം കാക്കാനൊരുങ്ങുന്ന ജർമനിയും തിരിച്ചുപിടിക്കാൻ തയാറെടുക്കുന്ന സ്പെയിനും ശക്തിദൗർബല്യങ്ങൾ വിലയിരുത്തിയാണ് കളിയവസാനിപ്പിച്ചത്. ആറാം മിനിറ്റിൽ റോഡ്രിഗോയിലൂടെ സ്പെയിൻ മുന്നിലെത്തിയെങ്കിലും 35ാം മിനിറ്റിൽ തോമസ് മ്യൂളറിെൻറ ഗോളിൽ ജർമനി സമനില പിടിച്ചു. പിന്നെ ഗോളൊഴിഞ്ഞുനിന്ന പോരാട്ടം.
അയ്യയ്യേ ഫ്രാൻസ്
കളം നിറയെ ലോകതാരങ്ങളുമായി കളിച്ച ഫ്രാൻസിനെ ഞെട്ടിച്ച് കൊളംബിയൻ ഷോക്ക്. കളിയുടെ ആദ്യ മിനിറ്റുകളിൽ ഒലിവർ ജിറൂഡും (11) തോമസ് ലിമറും (26) നേടിയ ഗോളിൽ ഫ്രാൻസ് മുന്നിലെത്തിയെങ്കിലും കൊളംബിയ അടങ്ങിയില്ല. 28ാം മിനിറ്റിൽ ലൂയിസ് മുറീലിലൂടെ തിരിച്ചടി തുടങ്ങിയ കൊളംബിയക്ക് റഡമൽ ഫൽകാവോ (62), യുവാൻ ക്വിെൻററോ (85) എന്നിവർ ചേർന്ന് വിജയം സമ്മാനിച്ചു. ഒന്നിനൊന്ന് പകിട്ടുള്ള താരങ്ങളുമായിറങ്ങിയ ഫ്രാൻസിന് ഇരട്ട ആഘാതമായി ഇൗ തോൽവി.
മത്സരഫലങ്ങൾ:
യുക്രെയ്ൻ 1-1 സൗദി, മൊറോക്കോ 2-1 സെർബിയ, അർജൻറീന 2-0 ഇറ്റലി, ഒാസ്ട്രിയ 3-0 സ്ലൊവീനിയ, ജർമനി 1-1 സ്പെയിൻ, നെതർലൻഡ്സ് 0-1 ഇംഗ്ലണ്ട്, പോളണ്ട് 0-1 നൈജീരിയ, പോർചുഗൽ 2-1 ഇൗജിപ്ത്, സ്കോട്ലൻഡ് 0- 1 കോസ്റ്ററീക, ഫ്രാൻസ് 2-3 കൊളംബിയ, പെറു 2-0 ക്രൊയേഷ്യ, മെക്സികോ 3-0 െഎസ്ലൻഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.