കോപ അമേരിക്ക: അർജൻറീന-ബ്രസീൽ സ്വപ്ന സെമി
text_fieldsറിയോ ഡീ ജനീറോ: കോപ അമേരിക്ക ഫുട്ബാൾ ടൂർണമെൻറിൽ അർജൻറീന-ബ്രസീൽ സ്വപ്ന സെമി ഫൈനലിന് കളമൊരുങ്ങി. ക്വാർ ട്ടർ ഫൈനലിൽ അർജൻറീന വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഇടറിയ അർജൻറീനയെ അല്ല ശനിയാഴ്ച മറക്കാനയിൽ കണ്ടത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച് എതിരാളികളുടെ പോർമുഖത്ത് ഇരമ്പിയാർക്കുകയായിരുന്നു അർജൻറീന. പഴയ പ്രതാപത്തിലേക്ക് ഉയർന്നില്ലെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താൻ പോന്നതെല്ലാം അർജൻറീനയുടെ കളിയിലുണ്ടായിരുന്നു.
കളിയുടെ പത്താം മിനുട്ടിൽ അർജൻറീന മുന്നിലെത്തി. ക്യാപ്റ്റനെടുത്ത കോർണർ അഗ്യുറോ മാർട്ടിനസിന് നൽകി. പിഴവുകളില്ലാതെ മാർട്ടിനസ് പന്ത് വലയിലെത്തിച്ചു. 74ാം മിനുട്ടിലായിരുന്നു അർജൻറീനയുടെ രണ്ടാം ഗോൾ. അഗ്യുറോ യുടെ ഷോട്ട് വെനസ്വേലയുടെ ഗോൾ കീപ്പർ തടുത്തിട്ടു. എന്നാൽ, ആ സമയത്ത് ബോക്സിലുണ്ടായിരുന്ന അർജൻറീനയുടെ സെൽസോ പന്ത് പിഴവുകളില്ലാതെ ഗോൾ വലയിലേക്ക് തട്ടിയിട്ടു.
മറ്റൊരു മൽസരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ തകർത്ത് ചിലിയും സെമിയിലെത്തി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മൽസരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അഞ്ച് കിക്കുകളും ചിലി വലയിലെത്തിച്ചപ്പോൾ കൊളംബിയ ഒരു കിക്ക് പാഴാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.