അര്‍ജന്‍റീനക്ക് ജയിച്ചേ തീരൂ; വിജയം തുടരാന്‍ ബ്രസീല്‍
text_fieldsബ്വേനസ് എയ്റിസ്: കളിമറന്ന് ലോകകപ്പ് സ്വപ്നങ്ങള്‍ തന്നെ പ്രതിസന്ധിയിലായ അര്‍ജന്‍റീനക്ക് ബുധനാഴ്ച പുലര്‍ച്ചെ ജീവന്മരണ പോരാട്ടം. ഫിഫ ലോകകപ്പ് തെക്കനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ ജയമില്ലാതെ തുടര്‍ച്ചയായി നാല് മത്സരം കഴിഞ്ഞ അര്‍ജന്‍റീന 12ാം റൗണ്ടില്‍ കൊളംബിയക്കെതിരെ സ്വന്തം മണ്ണില്‍ പന്തുതട്ടും. ഇനിയുമൊരു തോല്‍വി താങ്ങാനുള്ള കരുത്തില്ലാതെയാണ് ലയണല്‍ മെസ്സിയും സംഘവും നിര്‍ണായക കളിക്കിറങ്ങുന്നത്. സെപ്റ്റംബര്‍ ആറിന് വെനിസ്വേലയോട് സമനില വഴങ്ങിയായിരുന്നു (2-2) കഷ്ടകാലത്തിന് തുടക്കം. പിന്നാലെ പെറുവിനോടും (2-2) കീഴടങ്ങി. ഒക്ടോബര്‍ 11ന് പരഗ്വേയോടും (0-1), ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബ്രസീലിനോടും (0-3) തോറ്റതോടെ റഷ്യന്‍ സ്വപ്നങ്ങള്‍ ദുര്‍ഘടപാതയിലായി. 11 കളിയില്‍ 16 പോയന്‍റുള്ള അര്‍ജന്‍റീന ആറാം സ്ഥാനത്താണ്. ഒന്നാമതുള്ള ബ്രസീലുമായി എട്ട് പോയന്‍റ് വ്യത്യാസം. ആദ്യ നാലിലത്തെിയാല്‍ മാത്രമേ റഷ്യന്‍ ടിക്കറ്റ് നേരിട്ടുറപ്പിക്കാനാവൂ. അഞ്ചാമതായാല്‍ പ്ളേഓഫെങ്കിലും കളിക്കാം. പക്ഷേ, ശേഷിക്കുന്ന ഏഴ് കളികളിലും പോയന്‍റ് കളയാതിരിക്കുക നിര്‍ബന്ധമാണ്. കൊളംബിയയാവട്ടെ 18 പോയന്‍റുമായി മൂന്നാം സ്ഥാനത്തും.
ലയണല്‍ മെസ്സിയത്തെിയിട്ടും ജയമത്തെിയില്ളെന്നത് കോച്ച് എഡ്ഗാര്‍ഡോ ബൗസയെയും സമ്മര്‍ദത്തിലാക്കുന്നു. പ്രതിരോധത്തിലെ വലിയ പാളിച്ചകളും വിജയപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നു. ബ്രസീലിനെതിരെ കണ്ട വീഴ്ചകള്‍ പരിഹരിച്ചെങ്കിലേ ഹാമിഷ് റോഡ്രിഗസും കാര്‍ലോസ് സാഞ്ചസും ഫല്‍കാവോയുമെല്ലാം അണിനിരക്കുന്ന കൊളംബിയയെ പിടിച്ചുകെട്ടാനാവൂ.
ആത്മവിശ്വാസത്തോടെ ബ്രസീല്‍
അര്‍ജന്‍റീനയെ കീഴടക്കി ആത്മവിശ്വാസം വര്‍ധിപ്പിച്ച ബ്രസീല്‍ ചൊവ്വാഴ്ച പെറുവിനെ നേരിടും. ഭാഗ്യ അകമ്പടിയിലാണ് പെറുവിന്‍െറ കുതിപ്പ്. ബൊളീവിയയോട് തോറ്റിട്ടും ലഭിച്ചത് മൂന്ന് പോയന്‍റ്. സെപ്റ്റംബറില്‍ നടന്ന കളിയില്‍ അയോഗ്യനായ താരത്തെ കളിപ്പിച്ചതിനായിരുന്നു ബൊളീവിയയുടെ ഫലം റദ്ദാക്കി പെറുവിന് പോയന്‍റ് സമ്മാനിച്ചത്. മറ്റു മത്സരങ്ങളില്‍ ബൊളീവിയ പരഗ്വേയെയും എക്വഡോര്‍ വെനിസ്വേലയെയും ചിലി ഉറുഗ്വായ്യെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.