Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2018 12:12 AM GMT Updated On
date_range 13 Oct 2018 12:12 AM GMTപുതുവീര്യത്തിൽ അർജൻറീന; ഇറാഖിനെതിരെ മിന്നും ജയം
text_fieldsbookmark_border
റിയാദ്: പുതുപരീക്ഷണത്തിനും തലമുറമാറ്റത്തിനും പച്ചക്കൊടിയായി സൗദി മണ്ണിൽ അർജൻറീനയുടെ മിന്നുന്ന ജയം. ലയണൽ മെസ്സിയും സെർജിയോ അഗ്യൂറോയും ഉൾപ്പെടെ സീനിയർ താരങ്ങളില്ലാത്ത ടീമിൽ പുതുതലമുറയെ അണിനിരത്തി കോച്ച് ലയണൽ സ്കളോനി പരീക്ഷിച്ചപ്പോൾ വിജയത്തോടെ ആഘോഷം. ഏഷ്യൻ കരുത്തരായ ഇറാഖിനെതിരെ മറുപടിയില്ലാത്ത നാലു ഗോളിനാണ് അർജൻറീന ജയിച്ചത്. ഗോളി സെർജിയോ റൊമീറോ, പ്രതിരോധക്കാരൻ റമീറോ ഫ്യൂനസ് മോറി, സ്ട്രൈക്കർ പൗലോ ഡിബാല എന്നിവർ മാത്രമായിരുന്നു െപ്ലയിങ് ഇലവനിലെ പരിചയസമ്പന്നർ. ശേഷിച്ചവരെല്ലാം തുടക്കക്കാരോ പുതുമുഖങ്ങളോ മാത്രം.
െപ്ലയിങ് ഇലവനിൽ അരങ്ങേറ്റം കുറിച്ച ഇൻറർമിലാൻ താരം ലോറ്ററോ മാർട്ടിനസിെൻറ ഗോളിൽ 18ാം മിനിറ്റിൽ അർജൻറീന തുടങ്ങി. മാർകോസ് അക്യൂനയുടെ ക്രോസ് ഹെഡ് ചെയ്താണ് മാർട്ടിനസ് ഗോളടിച്ചത്. രണ്ടാം പകുതിയിലായിരുന്നു ശേഷിച്ച ഗോളുകൾ. റോബർേട്ടാ പെരീറ (53), ജെർമൻ പെസെല്ലാ (82), ഫ്രാേങ്കാ സെർവി (92) എന്നിവർ സ്കോർ ചെയ്തു. 16നാണ് അർജൻറീന x ബ്രസീൽ ക്ലാസിക് പോരാട്ടം.
ഫ്രാൻസിന് സമനില; സ്പെയിനിന് ജയം
അട്ടിമറി വീരന്മാരായ െഎസ്ലൻഡിെൻറ സെൽഫ് ഗോളിലൂടെ ലോകചാമ്പ്യന്മാരായ ഫ്രാൻസ് സമനിലയോടെ രക്ഷപ്പെട്ടു (2-2). സൂപ്പർ താരങ്ങെളല്ലാം അണിനിരന്ന ഫ്രാൻസിനെതിരെ 30ാം മിനിറ്റിൽ െഎസ്ലൻഡ് (ബിർകിർ ജർനാസൻ) െഎസ്ലൻഡിനെ മുന്നിലെത്തിച്ചു. 58ാം മിനിറ്റിൽ കാരി അർനാസൻ അവരുടെ രണ്ടാം ഗോളും നേടി. തോൽവി ഭയന്ന ഫ്രാൻസ് അവസാന നാലു മിനിറ്റിലാണ് രണ്ടു േഗാളടിച്ച് സമനില പിടിച്ചത്. 86ാം മിനിറ്റിൽ ഹോൾമറിെൻറ സെൽഫിലൂടെ തിരിച്ചെത്തിയവർക്ക് 90ാം മിനിറ്റിൽ കെയ്ലിയൻ എംബാപെ സമനില ഗോൾ നേടി. ഗാരെത് ബെയ്ലില്ലാത്ത വെയ്ൽസിനെ 4-1നാണ് സ്പെയിൻ വീഴ്ത്തിയത്. പാകോ അൽകാസർ (8, 29) ഇരട്ട ഗോളും സെർജിയോ റാമോസ് (19), മാർക് ബർത (74) എന്നിവർ ഒാരോ ഗോളും അടിച്ചു. കൊളംബിയ അമേരിക്കയെയും (4-2) മെക്സികോ കോസ്റ്ററീകയെയും (3-2) തോൽപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story