മെസ്സി വീണ്ടും അവതരിച്ചു; അർജൻറീന രക്ഷപ്പെട്ടു
text_fieldsസെൻറ്പീറ്റേഴ്സ്ബർഗ്: നൂറുകോടി പ്രാർഥനകളും മിടിക്കുന്ന ഹൃദയവും ദൈവം തട്ടിക്കളയുതെങ്ങനെ. അതുമല്ലെങ്കിൽ കാൽപന്തുകളിയുടെ അഴകായ അർജൻറീനയില്ലാത്തൊരു ലോകകപ്പ് നോക്കൗട്ടിെനന്ത് ചന്തം. ആരാധകരുടെ നെഞ്ചിടിപ്പ് നാളുകളെ കുമ്മായവരക്ക് പുറത്തേക്ക് അടിച്ചുതെറുപ്പിച്ച് ലയണൽ മെസ്സിയുടെ അർജൻറീന അനിവാര്യ സമയത്ത് ഫോമിലേക്കുയർന്നു. ലോകകപ്പ് ഗ്രുപ് ‘ഡി’യിലെ വീറുറ്റ പോരാട്ടത്തിൽ ആഫ്രിക്കൻ സൂപ്പർ ഇൗഗ്ൾസ് നൈജീരിയയെ 2-1ന് വീഴ്ത്തി അർജൻറീന പ്രീക്വാർട്ടറിലേക്ക്.
ഗ്രൂപിലെ മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ 2-1ന് െഎസ്ലൻഡിനെ വീഴ്ത്തി മൂന്ന് ജയവുമായി ഗ്രൂപ് ചാമ്പ്യന്മാരായി. കളിയുടെ 14ാം മിനിറ്റിൽ ലയണൽ മെസ്സിയും 86ാം മിനിറ്റിൽ മാർകസ് റോഹോയുമാണ് അർജൻറീനക്കായി സ്കോർ ചെയ്തത്. മെസ്സിയുടെ ഗോളിന് രണ്ടാം പകുതിയിൽ പെനാൽറ്റി ഗോളിലൂടെ വിക്ടർ മോസസ് (51) മറുപടി നൽകിയെങ്കിലും വിജയ ഗോളിനായി ദാഹിച്ച അർജൻറീനയെ ദൈവം കൈവിട്ടില്ല. ഗബ്രിയേൽ മെർകാഡോ വിങ്ങിലൂടെ നടത്തിയ അതിമനോഹര നീക്കവും േക്രാസും ഏഴഴകോടെ റോഹോ വലയിലേക്ക് ഫിനിഷ് ചെയ്തപ്പോൾ ആദ്യ റൗണ്ടിലെ മടക്കമെന്ന നാണക്കേടിൽ നിന്നും മെസ്സിയും കൂട്ടുകാരും രക്ഷപ്പെട്ടു.
പ്രീക്വാർട്ടറിൽ ഇടം പിടിക്കാൻ ജയം അനിവാര്യമായ പോരാട്ടത്തിൽ ടീം ലൈനപ്പ് അടിമുടി മാറ്റിമറിച്ചാണ് കോച്ച് ജോർജ് സാംപോളി ടീമിനെ ഇറക്കിയത്. സെർജിയോ അഗ്യൂറോയും ഗോളി കാബെയ്യറോയും െപ്ലയിങ് ഇലവനിൽ നിന്നും പുറത്തായി. സാൽവിയോ, അകുന, മെസ എന്നിവരെയും കോച്ച് പരിഗണിച്ചില്ല. ഗോളിയായി അർമാനിയെത്തിയപ്പോൾ ബനേഗ, റോഹോ, ഡി മരിയ, ഹിഗ്വെയ്ൻ എന്നിവർ ലൈനപ്പിൽ തിരിച്ചെത്തി. കഴിഞ്ഞ കളികളിലെ താരം അഹ്മദ് മൂസയെയും കെലേചിയെയും അർജൻറീന പൂട്ടിയപ്പോൾ അതേപോലെയായിരുന്നു നൈജീരിയൻ പ്രതിരോധവും. ഗോളെന്നുറച്ച ഒേട്ടറെ നീക്കങ്ങൾ അവർ തടഞ്ഞു. ഗോളി ഉസുഹോയും മിന്നുന്ന ഫോമിലായിരുന്നു. അർജൻറീന നിരയിൽ എവർ ബനേഗയും, മഷറാനോയും, റോഹോ-ഒടമെൻഡി പ്രതിരോധവും ഫോമിലേക്കുയർന്നു.
14ാം മിനിറ്റ്- ലയണൽ മെസ്സി അർജൻറീന
അർജൻറീന കാത്തിരുന്ന ഗോളിെൻറ പിറവി. റഷ്യ ലോകകപ്പിൽ ആരാധകർ കൊതിച്ച മെസ്സി മാജിക് പിറന്ന മുഹൂർത്തം. തുടരൻ ആക്രമണത്തിനിടെ, മധ്യവരയിൽ നിന്നും എവർബനേഗ ഉയർത്തി നൽകിയ നെടുനീളൻ ക്രോസ് നൈജീരിയൻ പ്രതിരോധമതിലിനു മുകളിലൂടെ മെസ്സിയിലേക്ക്. പന്ത് അരക്കെട്ടിൽ സ്വീകരിച്ച് നിയന്ത്രിച്ച്, വലതുകാൽകൊണ്ടൊരു ഫയറിങ്ങ്. പോസ്റ്റിന് നെടുനീളെ ഡൈവ് ചെയ്ത നൈജീരിയൻ ഗോളി ഫ്രാൻസിസ് ഉസോഹുവിനെയും മറികടന്ന് വലയുടെ വലതു മൂലയിലേക്ക്. അർജൻറീനയുടെ സമ്മർദം കുറച്ച് ലീഡ് പിറന്നു.
51ാം മിനിറ്റ് വിക്ടർ മോസസ് -നൈജീരിയ
അർജൻറീനക്ക് പെനാൽറ്റിയിലൂടെ തിരിച്ചടി. നൈജീരിയയുടെ കോർണർ കിക്കിനിടെ യാവിയർ മഷറാനോയുടെ അനാവശ്യ ഫൗളിന് റഫറിയുടെ പെനാൽറ്റി വിധിയും മഞ്ഞകാർഡും. കിക്കെടുത്ത ചെൽസി താരം വിക്ടർ മോസസ് അനായാസം പന്ത് വലയിലേക്ക് അടിച്ചു കയറ്റി.
86ാം മിനിറ്റ്-മാർകസ് റോഹോ-അർജൻറീന
ആശങ്കകൾക്കൊടുവിൽ അർജൻറീനയുടെ നോക്കൗട്ട് ഉറപ്പിച്ച ഗോളിെൻറ പിറവി. വലതു വിങ്ങിലൂടെ ഒാടികയറിയ മെർകാഡോ ഗോൾലൈനിനോട് ചേർന്ന് നൽകിയ നെടുനീളൻ ക്രോസ് ബോക്സിനുള്ളിൽ റോഹോയുടെ ബൂട്ടിൽ. ഒരു നിമിഷം പോലും പാഴാക്കാതെ റോഹോയുടെ ബൂട്ടിലൂടെ പന്ത് വലയിൽ. അതിമനോഹര ഫിനിഷിങ്ങിൽ നീലക്കടലായ ഗാലറി ഇരമ്പി. അർജൻറീന പ്രീക്വാർട്ടറിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.