അർജന്റീന-ജർമനി മത്സരത്തിന് സമനിലപ്പൂട്ട്
text_fieldsഡോർട്മുണ്ട് (ജർമനി): ആധുനിക ഫുട്ബാളിലെ വമ്പന്മാർ നേർക്കുനേർ അടരാടാനിറങ്ങിയ സൗഹൃദ മത്സരത്തിന് സമനിലപ്പൂട്ട്. 2014 ലോകകപ്പ് ഫൈനലിെൻറ ഓർമകളുണർത്തിയ പോരാട്ടത്തിൽ സൗഹൃദത്തിനപ്പുറം വീറും വാശിയും നിറഞ്ഞപ്പോൾ, രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷം ജർമനിയെ അവരുടെ തട്ടകത്തിൽ 2-2ന് പിടിച്ചുകെട്ടി അർജൻറീനയുടെ യുവനിര കരുത്തുകാട്ടി. പകരക്കാരായിറങ്ങിയ ലൂക്കാസ് അലാറിയോയും ലൂക്കാസ് ഒകാംപോസുമാണ് അർജൻറീനക്കുവേണ്ടി രണ്ടാം പകുതിയിൽ ജർമൻ പ്രതിരോധം പിളർന്ന് നിറയൊഴിച്ചത്.
ഇരുപകുതികൾ ഇരുടീമും പങ്കിട്ടെടുക്കുന്നതായിരുന്നു സിഗ്നൽ ഇഡുന പാർക്ക് സ്േറ്റഡിയത്തിലെ കാഴ്ച. ലയണൽ മെസ്സിയും ഏയ്ഞ്ചൽ ഡി മരിയയുമടക്കമുള്ള പ്രമുഖതാരങ്ങളില്ലാതെ അർജൻറീനയും 2014ൽ ലോകം കീഴടക്കിയ ടീമിലെ ഒരാൾപോലും സ്റ്റാർട്ടിങ് ലൈനപ്പിലില്ലാതെ ജർമനിയും അങ്കത്തട്ടിലിറങ്ങിയെങ്കിലും പോരാട്ടത്തിെൻറ പ്രഭക്കൊട്ടും കുറവില്ലായിരുന്നു. തിണ്ണമിടുക്കിെൻറ പിൻബലത്തിൽ തുടക്കംമുതൽ ആഞ്ഞുകയറിയ ജർമനി കളി കാൽമണിക്കൂറാകുംമുേമ്പ ആദ്യഗോളിലേക്ക് നിറെയാഴിച്ച് കാണികൾക്ക് ആഘോഷമൊരുക്കി. നാല് അർജൻറീന ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് സെർജി ഗാബ്രി തൊടുത്ത ഷോട്ട് അർജൻറീന ഗോളി മാർഷെസിന് പഴുതൊന്നും നൽകിയില്ല.
ഏഴു മിനിറ്റിനുശേഷം ഗാബ്രിയുടെ ബോക്സിലേക്കെത്തിയ പാസിൽ കയി ഹാവെർട്സ് ഉടനടിയുതിർത്ത ഷോട്ടും വലക്കണ്ണികളിൽ പ്രകമ്പനങ്ങൾ തീർത്തപ്പോൾ അർജൻറീനയുടെ തുടക്കം അേമ്പ മോശമായി.
22 മിനിറ്റിനകം 2-0ത്തിെൻറ മുൻതൂക്കം നേടിയ ജർമനി വമ്പൻ ജയത്തിലേക്കെന്നുള്ള സൂചന നൽകിയപ്പോൾ സ്റ്റേഡിയം ആരവങ്ങളിൽ മുങ്ങി. മൂന്നാംഗോളിലേക്കെന്ന് തോന്നിച്ച മാർസെൽ ഹാൾസ്റ്റെൻബർഗിെൻറ ഇടങ്കാലൻ ഫ്രീകിക്ക് ക്രോസ്ബാറിനെ പിടിച്ചുലച്ച് പുറത്തേക്ക് പറന്നതോടെ രണ്ടുഗോൾ മുൻതൂക്കവുമായി ആതിഥേയർ ഇടവേളക്ക് പിരിഞ്ഞു.
തിരിച്ചുവന്ന അർജൻറീന പേക്ഷ, പഴയ അർജൻറീനയായിരുന്നില്ല. ജർമൻ നീക്കങ്ങൾ മന്ദീഭവിച്ച അവസരം മുതലെടുത്ത് തെക്കനമേരിക്കക്കാർ ജർമൻ ഹാഫിലേക്ക് ഇരച്ചുകയറാൻ തുടങ്ങി. പകരക്കാരായി രണ്ടു ലൂക്കാസുമാരെ കളത്തിലെത്തിച്ച കോച്ച് ലയണൽ സ്കലോണിയുടെ തന്ത്രങ്ങൾ കുറിക്കുകൊണ്ടു.
കളത്തിലെത്തി നിമിഷങ്ങൾക്കകം 66ാം മിനിറ്റിൽ അലമാനിയക്കാരുടെ വലക്കുള്ളിലേക്ക് തകർപ്പൻ ഹെഡറിലൂടെ അലാറിയോ വെടിപൊട്ടിച്ചപ്പോൾ ജർമനിയുടെ ബാഴ്സലോണ ഗോളി മാർക് ആന്ദ്രേ ടെർസ്റ്റീഗന് മറുപടിയുണ്ടായില്ല.
കളി തീരാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ഒകാംപോസിെൻറ ഷോട്ട് എതിർതാരത്തിെൻറ ദേഹത്തുതട്ടി വലയിലേക്ക് വഴി മാറിയപ്പോഴും ടെർസ്റ്റീഗെൻറ മുഴുനീള ഡൈവിന് പ്രസക്തിയുണ്ടായില്ല. അവസാനമിനിറ്റിൽ ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഗോളാക്കാമായിരുന്ന അവസരം അർജൻറീന മുതലെടുക്കുംമുമ്പ് എംറെ കാൻ പന്ത് അടിച്ചകറ്റി ജർമനിയെ തോൽവിയിൽനിന്ന് രക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.