പുതിയ ജഴ്സിയിലും രക്ഷയില്ല; വെനിസ്വലക്കെതിരെ അര്‍ജന്റീനക്ക് ദയനീയ തോല്‍വി
text_fieldsമഡ്രിഡ്: ലോകകപ്പിനു ശേഷം ദേശീയ ടീമിലേക്ക് തിരിച്ചുവന്ന പടനായകന് തോൽവിയോടെ വരവേൽപ്. കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ പുത്തൻ ജഴ്സിയണിഞ്ഞെത്തിയ അർജൻറീനയെ വെനിസ്വേല 3-1ന് ത ോൽപിച്ചു. മെസ്സി പൂർണമായി നിറം മങ്ങിയപ്പോൾ, ഇൻറർ മിലാൻ താരം ലൊടാറോ മാർടിനസാണ് അർജൻറീനയുടെ ആശ്വാസ ഗോൾ നേട ിയത്.
ലോകകപ്പിനു ശേഷം കളിച്ച ആറു മത്സരങ്ങളിലും പുറത്തിരുന്ന ലയണൽ മെസ്സി തിരിച്ചെത്തുന്നതോടെ അർജൻറീ ന ഫോമിലേക്കുയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. മെസ്സിക്കൊപ്പം ഗോൺസാലോ മാർടിനസിനെയും ലൊടാറോ മാർടിനസിനെയും മുന്നേറ്റത്തിൽ കളിപ്പിച്ചാണ് കോച്ച് ലയണൽ സ്കാലോണി വെനിസ്വലക്കെതിരെ തന്ത്രം മെനഞ്ഞത്. എന്നാൽ, കോപ്പ അമേരിക്ക പോരാട്ടത്തിനു മുെമ്പ പ്രതിരോധത്തിൽ കാര്യമായ മാറ്റങ്ങൾ വേണ്ടിവരുമെന്ന് വിളിച്ചോതുന്നതായിരുന്നു ആറാം മിനിറ്റിൽതന്നെ വഴങ്ങിയ ഗോൾ.
ഗബ്രിയേൽ മെർകാഡോ പിഴവുവരുത്തിയപ്പോൾ, ലോങ് പാസ് പിടിച്ചെടുത്ത് വെനിേസ്വലൻ സ്ട്രൈക്കർ സലോമൻ റൊണ്ടോൺ മനോഹരമായി വലകുലുക്കി. ആദ്യ പകുതിക്കു മുേമ്പ ജോൺ മറില്ലോ (44) ലോങ് റെയ്ഞ്ചർ ഷോട്ടിൽ വെനിേസ്വലക്കായി രണ്ടാം ഗോളും നേടിയതോടെ അർജൻറീന പ്രതിരോധത്തിലായി. രണ്ടാം പകുതി ലൊടാറോ മാർടിനസിെൻറ (59) ഗോളിൽ അർജൻറീന തിരിച്ചുവരവിന് ശ്രമിച്ചു. പക്ഷേ, 76ാം മിനിറ്റിൽ പെനാൽറ്റികൂടി (ജോസഫ് മാർടിനസ്) വെനിേസ്വലയുടെ രക്ഷക്കെത്തിയപ്പോൾ, അർജൻറീനയുെട പ്രതീക്ഷ നഷ്ടമായി.
മൊറോക്കക്കെതിരെ 27നാണ് അർജൻറീനയുടെ അടുത്ത സൗഹൃദ മത്സരം. മത്സരശേഷം പേശി വലിവ് അനുഭവപ്പെട്ട മെസ്സി കളിക്കുമോയെന്ന കാര്യം സംശയമാണ്. മറ്റു മത്സരങ്ങളിൽ മെക്സികോ ചിലിയെയും (3-1) െപറു പരഗ്വയെയും (1-0), ഉറുഗ്വായ് ഉസ്ബകിസ്താനെയും (3-0) തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.