ചെൽസി 2, ആഴ്സനൽ 2; ത്രില്ലർപോര് സമനിലയിൽ
text_fieldsലണ്ടൻ: എമിറേറ്റ്സ് സ്റ്റേഡിയത്തിലെ വമ്പൻ പോരിന് സമനിലയിൽ അവസാനം. അടിയും തിരിച്ചടിയും കണ്ട വമ്പന്മാരുടെ കൊമ്പുകോർക്കൽ 2-2നാണ് തീർന്നത്. തോൽവി മുന്നിൽ കണ്ടിരിക്കെ, അവസാന നിമിഷം ചെൽസിയുടെ വലകുലുക്കി ടീമിനെ രക്ഷപ്പെടുത്തിയ ഹെക്ടർ ബെല്ലറീന് ആഴ്സനൽ ആരാധകർ നന്ദിപറയണം. അവസരങ്ങളുടെ പെരുമഴയായിരുന്നു ഇരു ടീമുകൾക്കും. ആദ്യ പകുതിയിൽതന്നെ ചെൽസിക്കും ആഴ്സനലിനും കിട്ടിയത് അരഡസനോളം അവസരങ്ങളാണ്.
ഷോട്ടുകളും ത്രൂപാസുകളുമെല്ലാം തെന്നിമാറിയപ്പോൾ താരങ്ങളായത് ഗോൾ കീപ്പർമാരായ പീറ്റർ ചെക്കും തിബോട്ട് കൊർേട്ടായിസും. ചെൽസിതാരം അൽവാരോ മൊറാറ്റ സുവർണാവസരങ്ങൾ വരെ കളഞ്ഞുകുളിച്ചു. എന്നാൽ, രണ്ടാം പകുതി കളിമാറി. ഇരു വലയിലും പന്തെത്തിയത് നാലുതവണ. ഗണ്ണേഴ്സിെൻറ ജാക് വിൽഷേറാണ് (67) ഉശിരൻ ഷോട്ടിലൂടെ ആദ്യ വെടിപൊട്ടിച്ചത്. ഇതിന് മൂന്നു മിനിറ്റിനകം, വീണുകിട്ടിയ പെനാൽറ്റിയിൽ ഏഡൻ ഹസാഡ് മറുപടിനൽകി. 84ാം മിനിറ്റിൽ മാർകോ അലെൻസോയും ഗോൾ നേടിയതോടെ ആഴ്സനൽ തോൽവി ഉറപ്പിച്ചതാണ്. എന്നാൽ, ഇഞ്ച്വറി സമയത്ത് ഗണ്ണേഴ്സിെൻറ രക്ഷകനായി ബെല്ലറീൻ എത്തുകയായിരുന്നു. ഇതോടെ ചെൽസി (46) വീണ്ടും യുനൈറ്റഡിനു (47) പിറകിൽ മൂന്നാമതായി. ആഴ്സനൽ (39) ആറാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.