Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെൽസിയെ വീഴ്ത്തി;...

ചെൽസിയെ വീഴ്ത്തി; എഫ്​.എ കപ്പ്​ ആഴ്​സനലിന്​

text_fields
bookmark_border
ചെൽസിയെ വീഴ്ത്തി; എഫ്​.എ കപ്പ്​ ആഴ്​സനലിന്​
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ അദ്​ഭുതം രചിച്ച്​ ചെൽസിയെ ചാമ്പ്യന്മാരാക്കിയ ​അ​േൻറാണിയോ കേ​ാ​​​െൻറയുടെ തന്ത്രങ്ങൾ ആഴ്​സൻ വെങ്ങറുടെ മുന്നിൽ വിലപ്പോയില്ല. കിരീടമില്ലാതെ മടങ്ങാൻ ഒരുക്കമല്ലെന്ന്​ ആഴ്​സൻ വെങ്ങർ​ തീരുമാനിച്ചപ്പോൾ എഫ്​.എ കപ്പിൽ ചെൽസിക്കെതിരെ 2^1​​​​െൻറ ജയം. ചിലിയൻ താരം അലക്​സി സാഞ്ചസ്​, വെയിൽസ്​ താരം ആരോൺ റംസി എന്നിവരുടെ ഗോളിലാണ്​ ആഴ്​സനൽ എഫ്​.എ കപ്പിൽ മുത്തമിട്ടത്​.


ആവേശകരമായ മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ചെൽസി ​െഞട്ടി. കളി ചൂടുപിടിക്കും മു​​േമ്പ ആഴ്​സനൽ ചെൽസിയുടെ വലകുലുക്കുകയായിരുന്നു. അലക്​സി സാഞ്ചസാണ്​ പന്ത്​ വലയി​െലത്തിച്ചത്​. സാഞ്ചസ്​ തന്നെ ചിപ്​ ചെയ്​ത്​ മുന്നിലേക്കിട്ടപ്പോൾ ഒാഫ്​സൈഡിലുണ്ടായിരുന്ന ആരോൺ റംസി പന്തെടുക്കുന്നതിനുമുമ്പ്​ ചിലിയൻ താരം തന്നെ വലയിലാക്കുകയായിരുന്നു. ലൈൻ റഫറി ഒാഫ്​സൈഡ്​ വിളിച്ചെങ്കിലും മെയിൻ റഫറി ഗോൾ അനുവദിച്ചു. ഇതോടെ നാലാം മിനിറ്റിൽ ത​െന്ന ആഴ്​സനൽ മുന്നിലെത്തി. ആദ്യ പകുതിയിൽ തന്നെ ചെൽസി തിരിച്ചടിക്കാൻ കിണഞ്ഞുശ്രമിച്ചെങ്കിലും വിജയിച്ചില്ല.

രണ്ടാം പകുതിയിൽ 68ാം മിനിറ്റിൽ വിക്​ടർ മോസസ്​ രണ്ടാം മഞ്ഞക്കാർഡും കണ്ട്​ പുറത്തുപോയതോടെ ചെൽസി വീണ്ടും പ്രത​ിരോധത്തിലായി. എന്നാൽ, ടീം പത്തിലേക്ക്​ ചുരുങ്ങിയെങ്കിലും ഡിഗോ കോസ്​റ്റയിലൂടെ ചെൽസി തിരിച്ചടിച്ചു. എന്നാൽ, ചെൽസിയുടെ ചിരി അധികം നീണ്ടുനിന്നില്ല. ഒലിവർ ജിറൂദി​​​​െൻറ മനോഹര പാസിൽ ഹെഡറിലൂടെ ആരോൺ റംസി ഗോൾ നേടി ആഴ്​സനൽ വീണ്ടും മുന്നിലെത്തി. സമനില പിടിക്കാനായി പ്രീമിയർ ലീഗ്​ ചാമ്പ്യന്മാർ കഴിവതും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fa cup
News Summary - Arsenal beat 10-man Chelsea
Next Story